Gulf

പ്രതികരിച്ചവർക്കെല്ലാം പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ട്: ടൊവിനോ തോമസ്

കൈയ്യടി കിട്ടാന്‍ എല്ലാ ദിവസവും പ്രതികരണം നടത്തണമെന്നതില്‍ വിശ്വസിക്കുന്നില്ലെന്ന് ടൊവിനോ തോമസ്. താന്‍ പ്രതികരിച്ച വിഷയങ്ങളെല്ലാം സമൂഹമാധ്യമ പ്രൊഫൈലുകളില്‍ ഇപ്പോഴും കാണാം. താന്‍ മാത്രമല്ല മലയാള സിനിമയിലെ മിക്കവരും പ്രതികരിക്കാറുണ്ട്. പ്രതികരിച്ച കലാകാരന്മാർക്കൊക്കെ അതിന്‍റേതായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവന്നിട്ടുമുണ്ടെന്നും ടൊവിനോ പറഞ്ഞു. ഈ സത്യാനന്തരകാലത്ത് സമൂഹമാധ്യമങ്ങളിലൂടെ എന്തെങ്കിലും പറഞ്ഞ് കൈയ്യടി വാങ്ങിക്കുന്നതിലേക്കാള്‍ പ്രവ‍ൃത്തിയിലൂടെ എന്തെങ്കിലും ചെയ്ത് കാണിക്കാന്‍ കഴിഞ്ഞാല്‍, സിനിമകളിലൂടെ എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞാല്‍ നല്ലത്. സിനിമകളിലൂടെ മോശമായ സന്ദേശം നല്‍കാതിരിക്കുകയെന്നുളളതാണ് ശ്രദ്ധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

താന്‍ പ്രതികരിച്ചതുകൊണ്ട് സമൂഹത്തിലെന്തെങ്കിലും മാറ്റങ്ങളുണ്ടായിട്ടുണ്ടോയെന്നും ടൊവിനോ ചോദിച്ചു. പ്രതികരിച്ച വിഷയങ്ങളില്‍ പിന്നീട് പിന്തുണച്ചവർ തന്നെ കല്ലെറിയുന്ന സാഹചര്യങ്ങളുണ്ടായിട്ടുണ്ടെന്നും ടൊവിനോ പറഞ്ഞു. പ്രതികരിച്ചതിന്‍റെ പേരില്‍ ആക്രമിക്കപ്പെടുമ്പോള്‍ പിന്തുണ കിട്ടാറില്ല, പ്രതികരണത്തിന്‍റെ പേരില്‍ ഒരാളെ ആക്രമിക്കുമ്പോള്‍ എന്തിനാണ് അയാളെ ആക്രമിക്കുന്നത് എന്ന് മാധ്യമങ്ങള്‍ ചോദിക്കാത്തത് എന്താണെന്നും അദ്ദേഹം ചോദിച്ചു. വാർത്തകള്‍ വരുമ്പോള്‍ പ്രതികരിക്കുകയെന്നുളളത് പലപ്പോഴും കഴിയാത്ത സാഹചര്യം. കുറച്ചുദിവസം കഴിഞ്ഞാല്‍ അതേ വാർത്തയുടെ മറുവശം വന്നാല്‍ ആദ്യം പിന്തുണച്ചവരൊക്കെ മറുകണ്ടം ചാടുകയും നമ്മള്‍ക്ക് നേരെ വിരല്‍ ചൂണ്ടുകയും ചെയ്യുമെന്നും ടൊവിനോ പറഞ്ഞു.

താന്‍ ഒരു സിനിമാ ഗ്യാംങ്ങിന്‍റെയും ഭാഗമല്ല. എല്ലാത്തരം സിനിമകളും ചെയ്യുന്നയാളാണ് താനെന്ന് തന്‍റെ സിനിമാ കരിയർ നോക്കിയാല്‍ മനസിലാകും. കംഫർട്ട് സോണ്‍ നോക്കി ഒരിക്കലും സിനിമകള്‍ തെരഞ്ഞെടുക്കാറില്ല. അങ്ങനെ ചെയ്താല്‍ വളർച്ചയുണ്ടാകില്ലെന്ന് ബോധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നീല വെളിച്ചം സിനിമയുടെ പ്രമോഷണനുമായി ബന്ധപ്പെട്ട് ദുബായില്‍ നടന്ന വാർത്താസമ്മേളനത്തിലാണ് ടൊവിനോ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

സിനിമ എഡിറ്റ് ചെയ്തതിന് ശേഷം കണ്ട് മാറ്റങ്ങള്‍ വരുത്തണമെന്ന് ചില താരങ്ങള്‍ ആവശ്യപ്പെടുന്നുവെന്ന സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍റെ പരാമർശം ചൂണ്ടിക്കാണിച്ചപ്പോള്‍ വാർത്താസമ്മേളത്തില്‍ പങ്കെടുക്കുന്നയാളുകള്‍ ചിലയാളുകള്‍ എന്നുളളതിന് പകരം ആരാണ് എന്ന് വ്യക്തമായി പറഞ്ഞിരുന്നുവെങ്കില്‍ നന്നായിരുന്നുവെന്നും ടൊവിനോ പറഞ്ഞു. താന്‍ അങ്ങനെ ആവശ്യപ്പെടുന്നുണ്ടെങ്കില്‍ അതും പറയണമെന്നും എല്ലാവരേയും സംശയത്തിന്‍റെ നിഴലില്‍ നിർത്തുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

'കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ആസ്വദിക്കാവുന്ന ഫാമിലി എന്റർടൈനർ ആണ് മന്ദാകിനി ; അൽത്താഫ് സലിം

ലോകരക്തസമ്മർദ്ദ ദിനം: സൗജന്യരക്തപരിശോധന നടത്താന്‍ മെഡ് 7

'കൊടൈക്കനാലിലെ ഗ്രാമത്തിൽ തുടങ്ങി ഉൾ വനത്തിൽ അവസാനിക്കുന്ന യാത്ര' ; കാൻ ഫെസ്റ്റിവലിൽ പ്രദർശനത്തിനൊരുങ്ങി സുധി അന്ന ചിത്രം പൊയ്യാമൊഴി

'അമ്പിളിയുടെയും ആരോമലിന്റെയും കല്യാണ കാഴ്ചകളുമായി ഓ മാരാ' ; മന്ദാകിനിയിലെ ആദ്യ വീഡിയോ സോങ് പുറത്ത്

ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ കഥ

SCROLL FOR NEXT