കൊറിയൻ റോം കോം സ്റ്റോറി വെസ് ആൻഡേഴ്സൺ പറഞ്ഞാല്‍ എങ്ങനെയിരിക്കും, അതാണ് ഓടും കുതിര ചാടും കുതിര: കല്യാണി പ്രിയദര്‍ശന്‍

കൊറിയൻ റോം കോം സ്റ്റോറി വെസ് ആൻഡേഴ്സൺ പറഞ്ഞാല്‍ എങ്ങനെയിരിക്കും, അതാണ് ഓടും കുതിര ചാടും കുതിര: കല്യാണി പ്രിയദര്‍ശന്‍
Published on

കൊറിയൻ റോം കോം സ്റ്റോറി സറ്റയറിക്കലായി വെസ് ആൻഡേഴ്സൺ, വുഡ്ഡി അലൻ സ്റ്റൈലിൽ പറഞ്ഞാൽ എങ്ങനെ ഇരിക്കും എന്നുള്ളതാണ് ഓടും കുതിര ചാടും കുതിര എന്ന് കല്യാണി പ്രിയദർശൻ. ഇതിലൊന്നും പെടാത്ത ജെയ്സൺ ടെയ്റ്റ്മാൻ എന്ന സംവിധായകന്റെ സിനിമയാണ് മൊത്തത്തിൽ റഫറൻസ് എടുത്തിരിക്കുന്നതെന്ന് സംവിധായകൻ അൽത്താഫ് സലിം. ഫഹദ് ഫാസിൽ നായകനായ ഓടും കുതിര ചാടും കുതിര എന്ന സിനിമയുടെ വിശേഷങ്ങൾ ക്യു സ്റ്റുഡിയോയുമായി പങ്കുവെക്കവെയാണ് ഇക്കാര്യങ്ങൾ ഇരുവരും പറഞ്ഞത്.

കല്യാണി പ്രിയദർശന്റെ വാക്കുകൾ

വളരെ കൺഫ്യൂസിങ് ആയിട്ടുള്ള ഒരു ലോകമാണ് ഓടും കുതിര ചാടും കുതിര. എന്നാൽ അതിന് പറ്റുന്ന ഒരു ഡിസ്ക്രിപ്ഷൻ ഞാൻ കണ്ടെത്തി. ഒരു കൊറിയൻ റോം കോം സ്റ്റോറി സറ്റയറിക്കലായി വെസ് ആൻഡേഴ്സൺ, വുഡ്ഡി അലൻ സ്റ്റൈലിൽ പറഞ്ഞാൽ എങ്ങനെ ഉണ്ടാവും എന്നതിന്റെ പരീക്ഷണമാണ്.

ഞാൻ ആദ്യമായി ഫഹദിനെ കാണുന്നത് ഓടും കുതിരയുടെ ലൊക്കേഷനിൽ വച്ചിട്ടാണ്. ഹരിക‍ൃഷ്ണൻസിന്റെ ലൊക്കേഷനിൽ വച്ച് പണ്ട് കണ്ടിട്ടുണ്ട് എന്ന് ഫഹദ് പറഞ്ഞിരുന്നു. പക്ഷെ, എനിക്ക് ഓർമ്മയില്ല. കണ്ടിട്ടുണ്ടോ എന്ന് പോലും സംശയമാണ്. പക്ഷെ, പരിചയപ്പെട്ട് 30 സെക്കന്റ്സിന് ഉള്ളിൽ തന്നെ ഞങ്ങൾ വൈബിങ് തുടങ്ങി.

അൽത്താഫ് സലീമിന്റെ വാക്കുകൾ

വുഡ്ഡി അലന്റെയും വെസ് ആന്റേഴ്സന്റെയും പ്രോപ്പർ പരിപാടിയായി ഇതിനെ കാണാൻ പറ്റില്ല. ഇതിലൊന്നും പെടാത്ത ഒരു സംവിധായകനുണ്ട്, ജെയ്സൺ ടെയ്റ്റ്മാൻ അദ്ദേഹത്തിന്റെ പരിപാടികളാണ് കളറിൽ പിടിച്ചിരിക്കുന്നത്. പിന്നെ, കഥാപാത്രങ്ങളിലേക്ക് വരുമ്പോൾ, തിരിച്ച് വുഡി അലൻ ടച്ച് നിങ്ങൾക്ക് ഫീൽ ചെയ്യും.

Related Stories

No stories found.
logo
The Cue
www.thecue.in