Gulf

ഓണമിങ്ങെത്തി, യുഎഇയിലെ ലുലു ഹൈപ്പർമാർക്കറ്റുകളില്‍ ലുലു പൊന്നോണം ആരംഭിച്ചു

ലോകമെമ്പാടുമുളള മലയാളികള്‍ ഓണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുമ്പോള്‍ യുഎഇയിലുളളവരുടെ ഓണം ഗംഭീരമാക്കാന്‍ ലുലു പൊന്നോണം ആരംഭിച്ചു. സിനിമ സീരിയല്‍ താരം ഗായത്രി അരുണ്‍ ഓണചന്ത ഖിസൈസിലെ ഹൈപ്പർമാർക്കറ്റില്‍ ഉദ്ഘാടനം ചെയ്തു. അരിയുടെ കയറ്റുമതിയ്ക്ക് ഇന്ത്യ നിരോധനം ഏർപ്പെടുത്തിയത് ഓണ വിപണിയെ ബാധിക്കില്ലെന്ന് ലുലു ഗ്രൂപ്പ് ഡയറക്ടർ എം എ സലീം പറഞ്ഞു.

യുഎഇയിലെ എല്ലാ ലുലു സ്റ്റോറുകളിലും സെപ്റ്റംബർ 2 വരെ ലുലു പൊന്നോണം തുടരും. പഴയിടം മോഹനന്‍ നമ്പൂതിരിയുടെ ഓണസദ്യയും പായസവും ലുലു ഓണത്തിന് സ്വാദ് പകരും. ഓണത്തോടനുബന്ധിച്ച് സിനിമാ സീരിയല്‍ രംഗത്തെ പ്രമുഖ താരങ്ങളും ആഘോഷങ്ങളില്‍ പങ്കുചേരാനെത്തും.

22 വിഭവങ്ങളോടെയാണ് പഴയിടം മോഹനന്‍ നമ്പൂതിരിയുടെ ഓണസദ്യ ഒരുങ്ങുന്നത്. ആഗസ്റ്റ് 28 വരെ സ്റ്റോറിലും ഓണ്‍ലൈനിലും ഓണസദ്യ മുന്‍കൂട്ടി ബുക്ക് ചെയ്യാം. ഇത് കൂടാതെ സാധാരണ ഓണസദ്യയും ലഭ്യമാണ്. 22 വിഭവങ്ങളോടുകൂടിയ ഓണസദ്യ സെപ്റ്റംബർ 2, 3 തിയതികളില്‍ ലഭിക്കും. ചക്ക, പരിപ്പ്, അട കൂടാതെ ഈന്തപ്പഴം, വെർമിസെല്ലി കാരറ്റ്, മത്തങ്ങ സാഗോ, പാലട, നെയ്, ഷുഗർഫ്രീ എന്നിങ്ങനെ 14 ഇനങ്ങളില്‍ പായസം ലഭിക്കും.

മദീനത്ത് സായിദ് ഷോപ്പിംഗ് സെന്‍റർ അബുദാബി, ഷാർജ ലുലു, ഖിസൈസ് ലുലു, അലൈന്‍ ലുലു എന്നിവിടങ്ങളില്‍ ഓണമേളയും നടക്കും. ഇത് കൂടാതെ ഓണത്തോട് അനുബന്ധിച്ച് ഭക്ഷണം,ഫാഷന്‍,വീട്ടുപകരണങ്ങള്‍,മറ്റ് ഇലക്ട്രോണിക്സ് സാധനങ്ങള്‍ എന്നിവയിലെല്ലാം വിലക്കിഴിവും സ്പെഷല്‍ ഡീലുകളും നല്‍കുന്നുണ്ട്

ഇമ്പാച്ചിയും സൂരജ് എസ് കുറുപ്പും ചേർന്ന് പാടിയ ‘മുസ്റ്റാഷ്’; ‘മീശ’ യിലെ പ്രൊമോഷണൽ ഗാനം ശ്രദ്ധ നേടുന്നു

"അച്ഛന്റെ കഥ പറയുന്നത് ഒറ്റ ടേക്ക്'; കഥ കേൾക്കുന്നതിന് മുൻപ് തന്നെ ഓകെ പറഞ്ഞതാണ് കെസിഎഫ്-2 ; സിറാജുദ്ധീൻ നാസർ അഭിമുഖം.

ആദ്യം സംവിധാനം ചെയ്യാനിരുന്ന സിനിമയില്‍ പൊലീസ് കഥാപാത്രങ്ങളേ ഇല്ലായിരുന്നു: ഷാഹി കബീര്‍

ലാലേട്ടനൊപ്പം കോമഡി പടവും പൃഥ്വിരാജിനൊപ്പം ഒരു ത്രില്ലർ സിനിമയും ധ്യാനിന്റെ മനസ്സിലുണ്ട്: വിശാഖ് സുബ്രഹ്മണ്യം

സീനിയേഴ്‌സും ജൂനിയേഴ്‌സും ഒരുപോലെ കയ്യടി നേടുന്നു; ചിരിയുടെ ജൈത്രയാത്രയുമായി "ധീരൻ"

SCROLL FOR NEXT