ഇത് എന്‍റെ കരിയറിലെ ആദ്യത്തെ നെഗറ്റീവ് ഷെയിഡ് കഥാപാത്രം, കൗതുകം തോന്നിച്ച ഒന്ന്: ധ്യാന്‍ ശ്രീനിവാസന്‍

ഇത് എന്‍റെ കരിയറിലെ ആദ്യത്തെ നെഗറ്റീവ് ഷെയിഡ് കഥാപാത്രം, കൗതുകം തോന്നിച്ച ഒന്ന്: ധ്യാന്‍ ശ്രീനിവാസന്‍
Published on

വളയിൽ തനിക്ക് നെ​ഗറ്റീവ് ഷെയ്ഡുള്ള, പ്രതിനായകനെന്ന് തോന്നിക്കുന്ന തരം കഥാപാത്രമാണെന്ന് ധ്യാൻ ശ്രീനിവാസൻ. ഇതുവരെ ചെയ്യാത്ത ഒരു കഥാപാത്രം ചെയ്യണം എന്നുണ്ടായിരുന്നു. മാത്രമല്ല, ആ കഥാപാത്രത്തോട് ഒരു കൗതുകം തോന്നി. പുരുഷോത്തമൻ എന്ന മുതലാളിയായാണ് സിനിമയിൽ വേഷമിടുന്നതെന്നും ധ്യാൻ ശ്രീനിവാസൻ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

ധ്യാൻ ശ്രീനിവാസന്റെ വാക്കുകൾ

ഈ വർഷം പുതിയ സിനിമകളൊന്നും പിടിച്ചിട്ടില്ല. ഇക്കൊല്ലം റിലീസായ എല്ലാ സിനിമകളും കഴിഞ്ഞ വർഷം തന്നെ കമ്മിറ്റ് ചെയ്തവയാണ്. ഡിറ്റക്ടീവ് ഉജ്ജ്വലനാകട്ടെ, ഇറങ്ങാനിരിക്കുന്ന വളയാകട്ടെ, എല്ലാം കഴിഞ്ഞ വർഷം കമ്മിറ്റ് ചെയ്ത പ്രൊജക്ടുകളാണ്. ഈ വർഷം സംവിധാനത്തിലേക്ക് കൂടുതൽ ഫോക്കസ് ചെയ്തു എന്നേയുള്ളൂ. അതിന്റെ എഴുത്തുകൾ പുരോ​ഗമിക്കുന്നുണ്ട്. ഒന്ന് രണ്ട് പരിപാടികൾ ഉണ്ട്, അതിൽ തിര 2വും ഉൾപ്പെടുന്നു. അതുകൊണ്ട് വന്ന ഒരു ബ്രേക്ക് ആണ്.

കഴിഞ്ഞ വർഷം ഏതോ ഒരു സിനിമ സെറ്റിൽ വച്ചാണ് വളുടെ കഥ മുഹാഷിൻ വന്ന് നരേറ്റ് ചെയ്യുന്നത്. ഇതിൽ കുറച്ച് നെ​ഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമാണ് എനിക്ക്. പഴയ ക്വാറി മുതലാളി, അബ്ക്കാരി എന്നുപറയുന്നത് പോലുള്ള ഒരു മുതലാളി സെറ്റപ്പ്. നമ്മുടെ റിയൽ ലൈഫിൽ ഇത്തരം ആളുകളെ നമ്മൾ ഒരുപാട് കണ്ടുകാണുമല്ലോ. സ്വർണത്തിന്റെ ചെയ്നും ബ്രേസ്ലെറ്റും ഡോൾഡൻ വാച്ചുമെല്ലാം ധരിച്ച് പൊങ്ങച്ചം കാണിക്കുന്ന ആളുകൾ. അത് സ്ട്രൈക്ക് ആയി. ഇതുവരെ ചെയ്യാത്ത കഥാപാത്രങ്ങൾ ചെയ്തുനോക്കണം എന്നും മനസിൽ ഉണ്ടായിരുന്നു. ഈ ടീമുമായി ഇതിന് മുമ്പ് വർക്ക് ചെയ്തിട്ടുമില്ല. അതുകൊണ്ട്, ചെയ്യാം എന്നുകരുതി ചെയ്ത സിനിമയാണ് വള.

Related Stories

No stories found.
logo
The Cue
www.thecue.in