Gulf

സുഹൈലുദിച്ചു, യുഎഇയില്‍ മഴയെത്തി

കടുത്ത ചൂടില്‍ നിന്ന് തണുപ്പിലേക്കെന്നുളള പ്രതീക്ഷ നല്‍കി യുഎഇയുടെ ആകാശത്ത് സുഹൈല്‍ നക്ഷത്രമുദിച്ചു. കാലാവസ്ഥ മാറ്റത്തിന്‍റെ സൂചനയെന്നോണം വിവിധ എമിറേറ്റുകളില്‍ മഴ ലഭിച്ചു. സുഹൈല്‍ നക്ഷത്രം ബുധനാഴ്ച പുലർച്ചെ ദൃശ്യമായതായി എമിറേറ്റ്സ് അസ്ട്രോണമി സൊസൈറ്റി റിപ്പോർട്ട് ചെയ്തു.

പുരാതന കാലത്ത് വേനല്‍ചൂടിന് അന്ത്യമാകുന്നുവെന്നുളള സൂചനയായാണ് സുഹൈല്‍ നക്ഷത്രത്തിന്‍റെ ഉദയത്തെ കണ്ടിരുന്നത്. അതേസമയം ബുധനാഴ്ച ഉച്ചയ്ക്ക് അൽ ഐനിൽ നേരിയ മഴ പെയ്തതായി നാഷണൽ സെന്‍റർ ഓഫ് മെറ്റീരിയോളജി റിപ്പോർട്ട് ചെയ്തു. ദുബായ് അല്‍ ഐന്‍ റോഡില്‍ മഴ പെയ്യുന്നതിന്‍റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ അതോറിറ്റി പങ്കുവച്ചിട്ടുണ്ട്.

രാജ്യത്ത് മൂടല്‍ മഞ്ഞ് രൂപപ്പെടാനുളള സാധ്യതയുണ്ട്. അന്തരീക്ഷ ഈർപ്പവും വർദ്ധിക്കും. വെള്ളിയാഴ്ച പൊടിക്കാറ്റുണ്ടാകും. ശനിയാഴ്ച വരെ മഴപ്രതീക്ഷിക്കാമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT