വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

വെറ്റെക്‌സില്‍  പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്
Published on

ദുബായ് വേള്‍ഡ് ട്രേഡ് സെന്‍ററില്‍ ദുബായ് ഇലക്ട്രിസിറ്റി ആന്‍റ് വാട്ടർ അതോറിറ്റി (ദേവ) സംഘടിപ്പിച്ച വാട്ടർ, എനർജി, ടെക്നോളജി ആന്‍റ് എന്‍വയോണ്‍മെന്‍റ് എക്സിബിഷനില്‍ (വെറ്റെക്സ്) പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്. സുസ്ഥിര പദ്ധതികള്‍ക്ക് പൂർണ പിന്തുണ നല്‍കാറുണ്ട്, ഗോ ഗ്രീന്‍ പോലുളള സംരംഭങ്ങള്‍ പ്രദര്‍ശിപ്പിക്കാനും ഹരിത ഭാവിക്കായി സഹകരിക്കാനും സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ആസാ മിഡിലീസ്റ്റ് കോണ്‍ട്രാക്ടിംഗ് കമ്പനി ചെയര്‍മാന്‍ സി.പി. സാലിഹ് പറഞ്ഞു.

ദേവയുമായി സഹകരിച്ച് നടപ്പിലാക്കുന്ന ഗോ ഗ്രീന്‍ സംരംഭവും പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളാണ് ഇത്തവണത്തെ പ്രത്യേകതയെന്ന് ഡയറക്ടര്‍മാരായ അന്‍ഹാര്‍ സാലിഹ്, സഞ്ജീദ് സാലിഹ്, സഹല്‍ സാലിഹ് എന്നിവര്‍ പറഞ്ഞു. വര്‍ഷത്തില്‍ 12,000 മെട്രിക് ടണ്‍ സ്റ്റീല്‍ സ്ട്രക്ച്ചര്‍ ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നതാണ് കമ്പനിയുടെ പ്രത്യേകതയെന്ന് ആസാ ഗ്രൂപ്പ് സിഇഒ ഫാരിസ് അബൂബക്കര്‍ പറഞ്ഞു.കഴിഞ്ഞ 19 വർഷമായി ദേവയുമായും 16 വർഷമായി വെറ്റെക്സിലും സജീവപങ്കാളിത്തമുണ്ട് ആസാ ഗ്രൂപ്പിന്.

Related Stories

No stories found.
logo
The Cue
www.thecue.in