Gulf

ഷാ‍ർജ പുസ്തകോത്സവം: വാരാന്ത്യത്തില്‍ ജനത്തിരക്കേറും

ഷാർജ പുസ്തകോത്സവത്തില്‍ ജനത്തിരക്കേറുന്നു. വാരാന്ത്യ അവധി ദിനമായ ശനിയാഴ്ചയും ഞായറാഴ്ചയും കൂടുതല്‍ പേർ പുസ്തകോത്സവം സന്ദർശിക്കുമെന്നാണ് കരുതുന്നത്. എല്ലാവർഷത്തേയും പോലെ ഇത്തവണയും പങ്കാളിത്തം കൊണ്ട് ശ്രദ്ധനേടുന്നത് മലയാളം തന്നെയാണ്. പുതിയ പുസ്തകങ്ങളെ അറിയാനും വാങ്ങാനും സൗഹൃദം പുതുക്കാനുമായെല്ലാം പുസ്തകോത്സവത്തിലേക്ക് എത്തുന്നവരും നിരവധി.

യുഎഇയിലെ വിവിധ സ്കൂളുകളില്‍ നിന്നുളള വിദ്യാർത്ഥികളും കഴിഞ്ഞ രണ്ട് ദിവസത്തിനിടെ പുസ്തകോത്സവത്തിന്‍റെ ഭാഗമായി. കുട്ടികള്‍ക്കുവേണ്ടിയുളള പുസ്തകങ്ങളുളള സ്റ്റാളുകളില്‍ വലിയ തിരക്ക് അനുഭവപ്പെട്ടു. മലയാളം പ്രസാധകരും പുസ്തകങ്ങളും അണിനിരക്കുന്ന ഹാള്‍ നമ്പർ 7 ലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. കോവിഡ് ഭീതി നിലനിന്നിരുന്ന കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കൂടുതല്‍ പേർ പുസ്തകമേളയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഒലീവ് ബുക്സിന്‍റെ പ്രതിനിധി സന്ദീപ് പറഞ്ഞു. ആദ്യ ദിനം തന്നെ വലിയ തോതിലുളള ജനത്തിരക്ക് അനുഭവപ്പെടുന്നുണ്ട്. വാരാന്ത്യത്തില്‍ അത് കൂടുമെന്നുതന്നെയാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

Sandeep, Olive Books

പുസ്തക പ്രകാശന വേദിയായ റൈറ്റേഴ്സ് ഫോറത്തില്‍ ഓരോ പുസ്തകപ്രകാശനത്തിനും തിരക്ക് അനുഭവപ്പെടുന്നുണ്ട്. പുസ്തകോത്സവം തുടങ്ങിയ നവംബർ 1ന് 22 പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്. നവംബർ രണ്ടിന് 37 പുസ്തകപ്രകാശനങ്ങളും നടന്നു. വരും ദിവസങ്ങളിലും നിരവധി പുസ്തകങ്ങളാണ് റൈറ്റേ്ഴ്സ് ഫോറത്തിലൂടെ പ്രകാശിതമാവുക.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT