Gulf

ബുർജ് ഖലീഫയില്‍ തിളങ്ങി ഷാരൂഖ് ഖാന്‍

ദുബായിലെ ബുർജ് ഖലീഫയിൽ പ്രത്യേക ദൃശ്യ വിരുന്നൊരുക്കി ഷാരൂഖ് ഖാൻ മുഖ്യ ആകർഷണമായ ബുർജീൽ ഹോൾഡിംഗ്സിന്‍റെ ബ്രാൻഡ് ക്യാമ്പയിന് തുടക്കമായി. ഷാരൂഖാന്‍റെ ജന്മദിനം ആഘോഷിക്കാൻ എല്ലാവർഷവും ദൃശ്യവിരുന്നൊരുക്കുന്ന ബുർജ് ഖലീഫയിൽ ഈവർഷത്തെ പിറന്നാളിന് ഒരു മാസം മുൻപാണ് ഒരിക്കൽക്കൂടി താരത്തിന്‍റെ വീഡിയോ തെളിഞ്ഞത്.

'നിങ്ങളുടെ പരിചരണത്തിൽ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്‌' എന്ന ആപ്തവാക്യത്തിലുളള പ്രചരണം അബുദാബി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഗ്രൂപ്പിന്‍റെ വിജയഗാഥ കൂടിയാണ് ആരോഗ്യ സേവന രംഗത്ത് സമാനതകളില്ലാത്ത പ്രവർത്തന പാരമ്പര്യം ഉയർത്തിപിടിച്ചാണ്‌ ബുർജീൽ ഹോൾഡിംഗ്സ് പുതിയ പ്രചാരണ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ബുധനാഴ്ച രാത്രി 8.20നായിരുന്നു പ്രദർശനം.

യുഎഇയെ ലോകത്തെ ഏറ്റവും മികച്ച രാജ്യമാക്കി മാറ്റിയ രാഷ്ട്ര നേതാക്കളെ ഓർമ്മിച്ചും, ഗ്രൂപ്പിന്‍റെ നാൾവഴികൾ വിവരിച്ചും ഷാരൂഖ് ഖാൻ ലോകത്തെ ഏറ്റവും ഉയരമുള്ള സ്‌ക്രീനിൽ നിറഞ്ഞു നിന്നു. ദേശീയ പ്രാധാന്യമുള്ള വാഹത് അൽ കരാമയിൽ ധീരരക്തസാക്ഷികൾക്ക് പ്രണാമം അർപ്പിച്ചുകൊണ്ടാണ് ഷാരൂഖ് പ്രചാരണ വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. ഷെയ്ഖ് സായിദ് ഗ്രാന്‍റ് മോസ്‌ക്, ബുർജീൽ മെഡിക്കൽ സിറ്റി എന്നിവയും 70 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ അവതരിപ്പിക്കുന്നു.

വഹത് അൽ കരാമയും ഷെയ്ഖ് സായിദ് ഗ്രാന്‍റ് മോസ്‌കും യുഎഇയുടെ സാംസ്കാരികമുഖവും ആഗോളതലത്തിലുള്ള അബുദാബിയുടെ വളർച്ചയും വരച്ചിടുന്നുവെന്ന് പ്രചാരണ വീഡിയോയുടെ ഡയറക്ടർ പ്രശാന്ത് ഇസ്സാർ പറഞ്ഞു. ഷാരൂഖ് ഖാൻ പ്രധാന ആകർഷണമായ ദുബായ്‌ ടൂറിസം പ്രചാരണ വീഡിയോകളുടെ സംവിധായകനാണ് പ്രശാന്ത്. ആരോഗ്യ പരിചരണ രംഗത്ത് ആഗോളമുഖമാകാനുള്ള ബുർജീൽ ഹോൾഡിംഗ്സ് യാത്രയിൽ ഷാരൂഖ് ഖാൻ പങ്കാളിയായതിൽ അഭിമാനമുണ്ടെന്ന് ചെയർമാൻ ഡോ. ഷംഷീർ വയലിൽ പറഞ്ഞു.

"ആജ് ജാനെ കി സിദ്ദ് നാ കരോ ഗസൽ അല്ല"; മഞ്ജരി

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

SCROLL FOR NEXT