Gulf

കുട്ടികളുടെ വായനോത്സവത്തിന് നാളെ സമാപനം

ഷാർജയില്‍ നടക്കുന്ന കുട്ടികളുടെ വായനോത്സവത്തിന് നാളെ സമാപനമാകും. മെയ് മൂന്നിനാണ് വായനോത്സവം ആരംഭിച്ചത്. കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ വാങ്ങാനും വായിക്കാനുമുളള അവസരമൊരുക്കിയ വായനോത്സവം നിരവധി വർക്ക് ഷോപ്പുകളും പരിപാടികളും നാടക-കലാ പ്രദർശങ്ങളും സജ്ജമാക്കിയിരുന്നു.

ഗ്രാന്‍ഡ് പിക്സാണ് കുട്ടികളെ ആകർഷിച്ച പ്രധാനപ്പെട്ട വർക്ക് ഷോപ്പുകളില്‍ ഒന്ന്. കുട്ടികള്‍ക്ക് ഒലി ഒലി മ്യൂസിയത്തില്‍ അവരുടെ കുഞ്ഞ് മരവാഹനങ്ങൾ ഉപയോഗിച്ചുളള റേസാണ് പ്രധാന ആകർഷണം. ഇന്ന് വൈകീട്ട് 6.30 ന് രുചിഭേദങ്ങള്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്ന ഫ്യൂഷന്‍ റെസിപ്പി നടക്കും. ഇന്ത്യന്‍ വിഭവങ്ങള്‍ ഷെഫ് പ്രിയങ്ക 8 മണിക്ക് കുക്കറി കോർണറിൽ നടക്കുന്ന വർക് ഷോപ്പില്‍ പരിചയപ്പെടുത്തും. മിറർ പെയിന്‍റിംഗ് വർക്ക് ഷോപ്പുകള്‍ വൈകീട്ട് 5 മണിക്ക് എക്സിബിഷന്‍ ഹാള്‍ 5 ലാണ് നടക്കുക. കഥപറയുന്ന സ്റ്റോറി ടെല്ലിംഗ് വർക്ക് ഷോപ്പ് വൈകീട്ട് ആറുമണിക്കാണ്.

ബൂഗീസ്റ്റോം പ്ലെ ഇന്ന് എക്സപോ സെന്‍ററിൽ വിവിധ സമയങ്ങളിൽ നടക്കും. ദ ആൻഡ്രോയി‍ഡ്സ് പ്ലെ ഉച്ചയ്ക്ക് 12 മണിക്കും വൈകീട്ട് 7 മണിക്കും 6 മണിക്കും നടക്കും. എ ലോണ്‍ അറ്റ് ഹോം പ്ലെ വൈകീട്ട് 7.30 ന് എക്സ്പോയിലെ ബാള്‍ റൂമില്‍ നടക്കും. ആർട് ഓഫ് ടൈപ്പിംഗും വിവിധ സമയങ്ങളില്‍ അരങ്ങേറും.വിവിധ വിഷയങ്ങളില്‍ സെമിനാറുകളും ഇന്ന് നടക്കും. വാരാന്ത്യ അവധി ദിനമായതിനാല്‍ തന്നെ ശനിയും ഞായറും വായനോത്സവത്തിൽ കൂടുതല്‍ പേരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

'കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ആസ്വദിക്കാവുന്ന ഫാമിലി എന്റർടൈനർ ആണ് മന്ദാകിനി ; അൽത്താഫ് സലിം

ലോകരക്തസമ്മർദ്ദ ദിനം: സൗജന്യരക്തപരിശോധന നടത്താന്‍ മെഡ് 7

'കൊടൈക്കനാലിലെ ഗ്രാമത്തിൽ തുടങ്ങി ഉൾ വനത്തിൽ അവസാനിക്കുന്ന യാത്ര' ; കാൻ ഫെസ്റ്റിവലിൽ പ്രദർശനത്തിനൊരുങ്ങി സുധി അന്ന ചിത്രം പൊയ്യാമൊഴി

'അമ്പിളിയുടെയും ആരോമലിന്റെയും കല്യാണ കാഴ്ചകളുമായി ഓ മാരാ' ; മന്ദാകിനിയിലെ ആദ്യ വീഡിയോ സോങ് പുറത്ത്

ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ കഥ

SCROLL FOR NEXT