Gulf

പുനരുപയോഗ ഊർജ്ജ സ്രോതസ്സ് നിർമ്മാണമേഖലയിലും, വെറ്റൈക്സില്‍ ശ്രദ്ധേയമായി ആസാ ഗ്രൂപ്പ്

ദുബായില്‍ നടക്കുന്ന ജല ഊർജ്ജ സാങ്കേതികവിദ്യ പരിസ്ഥിതി പ്രദർശനമായ വെറ്റെക്സില്‍ പുതിയ ആശയം അവതരിപ്പിച്ച് മലയാളിയുടെ ഉടമസ്ഥതയിലുളള ആസാ ഗ്രൂപ്പ്. കാറ്റാടിയന്ത്രങ്ങളെയും സൗരോർജത്തെയും നിർമ്മാണമേഖലയില്‍ പ്രയോജനപ്പെടുത്തുകയെന്ന നൂതന രീതിയാണ് ഈ വർഷം ഗ്രൂപ്പ് മുന്നോട്ട് വച്ചിരിക്കുന്നതെന്ന് ആസാ ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സാലിഹ് സി.പി പറഞ്ഞു. ഇതോടെ വൈദ്യുതിയുടെ ഉപയോഗം കുറയ്ക്കാന്‍ സാധിക്കും. പുനരുപയോഗ ഊർജ്ജ സ്രോതസ്സുകള്‍ പരമാവധി പ്രയോജനപ്പെടുത്തുകയെന്നുളളതാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.ഓരോ വർഷവും ഇത്തരത്തിലുളള ആശയങ്ങള്‍ മുന്നോട്ട് വയ്ക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ പ്രവർത്തനരൂപം വെറ്റെക്സില്‍ പ്രദർശിപ്പിച്ചിട്ടുണ്ട്.

ദുബായിലെ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി അടക്കം നിരവധി പ്രമുഖ കമ്പനികളുമായി ധാരണ ഉണ്ടാക്കിയിട്ടുള്ള നിർമാണക്കമ്പനിയാണ് ആസ ഗ്രൂപ്പ്. വെറ്റെക്സിന്‍റെ ആരംഭം മുതൽ ആസ ഗ്രൂപ്പ് സജീവ സാന്നിദ്ധ്യമാണ്. മുഖം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന നിർമ്മിത ബുദ്ധി സാങ്കേതിക വിദ്യ ദുബായ് പോലീസിനായും ദുബായ് വിമാനത്താവള അതോറിറ്റിക്കായും ഗ്രൂപ്പ് ചെയ്ത് നല്‍കിയിട്ടുണ്ട്.

ദുബായിലെ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയ്ക്കായി ദുബായിൽ ഏകദേശം ഒരു ദശലക്ഷം ഭൂഗർഭ വൈദ്യുത കേബിളുകൾ സ്ഥാപിച്ച കമ്പനിയാണ് ആസ .അബൂദബി അൽ ദാർ ,ദുബായ് മാളിലെ ആപ്പിൾ ഷോറൂം, അർമാനി ഹോട്ടൽ ബാൽക്കണി തുടങ്ങി ലോകശ്രദ്ധ ആകർഷിച്ച പല പദ്ധതികളിലും ഗ്രൂപ്പ് സ്റ്റീൽ ഫാബ്രിക്കേഷൻ നടത്തിയിട്ടുണ്ട്. പ്രകൃതി സൗഹൃദ പദ്ധതികള്‍ക്കാണ് ഗ്രൂപ്പ് മുന്‍തൂക്കം നല്‍കുന്നത്.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT