Gulf

റമദാനില്‍ ശ്രദ്ധ നേടി റമദാന്‍ ബാസ്കറ്റ്

റമദാന്‍ മാസത്തില്‍ ഉപഭോക്താക്കള്‍ക്കായി പുതിയ പദ്ധതിയൊരുക്കി യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമർ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍ കോപ്. മിതമായ വിലയില്‍ റമദാനില്‍ ആവശ്യമായ ഭക്ഷണ സാധനങ്ങള്‍ നിറച്ച റമദാന്‍ ബാസ്കറ്റ് നല്‍കുകയാണ് പുതിയ പദ്ധതിയിലൂടെ യൂണിയന്‍ കോപ്. എല്ലാ ശാഖകളിലും ഇത് നടപ്പിലാക്കുമെന്ന് യൂണിയന്‍ കോപിന്‍റെ ഹാപ്പിനസ് ആന്‍ഡ് മാര്‍ക്കറ്റിംഗ് വിഭാഗം ഡയറക്ടര്‍ ഡോ. സുഹൈല്‍ അല്‍ ബസ്തകി പറഞ്ഞു.

എല്ലാ വിഭാഗങ്ങളിലെയും ഉപഭോക്താക്കള്‍ക്ക് കുറഞ്ഞവിലയ്ക്ക് ഭക്ഷണസാധനങ്ങള്‍ വാങ്ങാന്‍ അവസരം നല്കുന്നതാണ് പദ്ധതി. ഭക്ഷണം ദാനം ചെയ്യാനും സമ്മാനമായി നല്കാനും ആഗ്രഹിക്കുന്നവർക്കും അതിനുളള അവസരമൊരുക്കുകയാണ് പദ്ധതിയിലൂടെ.പുണ്യമാസത്തില്‍ പ്രയാസങ്ങള്‍ ലഘൂകരിക്കാനും ജീവിത ഭാരം കുറയ്ക്കാനും ഉതകുന്ന തരത്തില്‍ ആനുകൂല്യങ്ങള്‍ നല്‍കാറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT