Gulf

ഷാ‍ർജ പുസ്തകോത്സവത്തില്‍ ശ്രദ്ധനേടി അപൂർവ്വ കൈയ്യെഴുത്തു പ്രതികളുടെ ശേഖരം

41 മത് ഷാ‍ർജ അന്താരാഷ്ട്ര പുസ്തകമേളയില്‍ ശ്രദ്ധനേടുകയാണ് അപൂർവ്വ കൈയ്യെഴുത്തു പ്രതികളുടെ ശേഖരം. 15-16 നൂറ്റാണ്ടുകളിലെ കൈയ്യെഴുത്തുപ്രതികളാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. ഇറ്റലിയിലെ പുരാതന അംബ്രോസിയാന ലൈബ്രറിയും കാതലിക് യൂണിവേഴ്സിറ്റി ഓഫ് സേക്രഡ് ഹാർട്ടും ചേർന്നാണ് പ്രദർശനം ഒരുക്കിയിട്ടുളളത്.

15-16 നൂറ്റാണ്ടുകളിലെ ഖുർ ആനില്‍ നിന്ന് പകർത്തിയ എംബ്രോസ് ചെയ്തതും സ്വർണം പൂശിയതുമായ പേജുകളുംപതിനേഴാം നൂറ്റാണ്ടിലെ പ്രാപഞ്ചിക ഗ്രന്ഥമായ മിറക്കിള്‍സ് ഓഫ് എക്സിസ്റ്റന്‍സ് പ്രദർശനത്തിലുണ്ട്.

ഫിറുസാബാദിയുടെ 14-ആം നൂറ്റാണ്ടിലെ കൈയെഴുത്തുപ്രതി അറബി നിഘണ്ടുവായ അൽ ഖമൂസ് അൽ മുഹിത്, അൺകവറിംഗ് ദ ഫേസസ് ഓഫ് ദി സെവൻറിങ്ങുകൾ എന്നിവയും ശേഖരത്തില്‍ ഉള്‍പ്പെടുന്നു.1753-ൽ പ്രസിദ്ധീകരിച്ച, ഫ്രാങ്കോയിസ് ഒജിയറുടെ, കാലിഫേറ്റുകളുടെ കീഴിലുള്ള അറബികളുടെ ചരിത്രം എന്ന തലക്കെട്ടിലുള്ള പുസ്തകവും ഇവിടെ കാണാം.

അർജാനില്‍ മാർക്വിസ് വണ്‍ പ്രഖ്യാപിച്ച് മാർക്വിസ് ഡെവലപേഴ്സ്

"ആജ് ജാനെ കി സിദ്ദ് നാ കരോ ഗസൽ അല്ല"; മഞ്ജരി

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

SCROLL FOR NEXT