ഫോട്ടോ: കമാല്‍ കാസിം 
Gulf

അജ്മാനില്‍ പുതിയ സ്കൂള്‍ ആരംഭിച്ച് പേസ് ഗ്രൂപ്പ്

കുറഞ്ഞ ഫീസില്‍ ബ്രിട്ടീഷ് കരിക്കുലത്തില്‍ പുതിയ സ്കൂള്‍ ആരംഭിച്ച് പേസ് ഗ്രൂപ്പ്. അജ്മാന്‍ ഷെയ്ഖ് അമ്മാർ റോഡ് സിറ്റി ലൈഫ് മാളിന് പുറകില്‍ അല്‍ തല്ലാഹ് സ്കൂള്‍ സോണിലാണ് സ്കൂള്‍ ആരംഭിച്ചിരിക്കുന്നത്. വർഷത്തില്‍ 8900 ദിർഹത്തില്‍ പഠനം സാധ്യമാകുമെന്നുളളതാണ് പ്രധാന പ്രത്യേകത യുഎഇയില്‍ പേസ് ഗ്രൂപ്പിന് കീഴില്‍ ആരംഭിക്കുന്ന ബ്രിട്ടീഷ് കരിക്കുലം പിന്തുടരുന്ന നാലാമത്തെ സ്കൂളാണ് ഇത്. കുറ‌ഞ്ഞ ഫീസ് ഘടനയില്‍ ബ്രിട്ടീഷ് കരിക്കുലത്തില്‍ പഠനം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പേസ് ക്രിയേറ്റീവ് സ്കൂള്‍ ആരംഭിച്ചതെന്ന് പേസ് ഗ്രൂപ്പ് സ്ഥാപകചെയർമാനായ പി എ ഇബ്രാഹിം ഹാജിയുടെ മകനും ഗ്രൂപ്പ് ഡയറക്ടറുമായ സല്‍മാന്‍ ഇബ്രാഹിം പറഞ്ഞു. 55 ലധികം രാജ്യങ്ങളിലെ 25,000 ലധികം വിദ്യാർത്ഥികളാണ് പേസ് ഗ്രൂപ്പിന്‍റെ 19 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠനം നടത്തുന്നത്. 2500 ലധികം അധ്യാപക അനധ്യാപക ജീവനക്കാരുമുണ്ട്.

പുതിയ സ്കൂളില്‍ 3000 കുട്ടികള്‍ക്കാണ് പഠന സൗകര്യം ഏർപ്പെടുത്തിയിട്ടുളളത്. എക്സ്ട്രാ കരിക്കുലർ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നീന്തല്‍ അടക്കമുളളവയിലും കുട്ടികള്‍ക്ക് പരിശീലനം നല്‍കും. ആദ്യഘട്ടത്തില്‍ കെ ജി മുതല്‍ ആറാം തരം വരെയാണ് ക്ലാസുകള്‍ ഉണ്ടാവുക. പിന്നീട് ഘട്ടം ഘട്ടമായി ക്ലാസുകള്‍ ഉയർത്തും.

പരമ്പരാഗത പാഠപുസ്തക പഠന രീതികളില്‍ നിന്ന് മാറി വിദ്യാഭ്യാസത്തിന്‍റെ മറ്റ് തലങ്ങളിലേക്ക് കൂടി കുട്ടികളെ എത്തിക്കുകയെന്നുളളതാണ് ലക്ഷ്യം. കഴിവിനെ പരിഗണിക്കാതെ എല്ലാ കുട്ടികള്‍ക്കും മികച്ച വിദ്യാഭ്യാസം നല്‍കുമെന്നും ഡ​യ​റ​ക്ട​ർ സു​ബൈ​ർ ഇ​ബ്രാ​ഹിം പറഞ്ഞു. പേ​സ് ഗ്രൂ​പ് ചീ​ഫ് അ​ക്കാ​ദ​മി​ക് ഓ​ഫി​സ​ർ കീ​ത്ത് മാ​ർ​ഷ്, ഡ​യ​റ​ക്ട​ർ​മാ​രാ​യ അ​മിൻ ഇ​ബ്രാ​ഹീം, ബി​ലാ​ൽ ഇ​ബ്രാ​ഹിം, ആ​ദി​ൽ ഇ​ബ്രാ​ഹിം, അ​സീ​ഫ് മു​ഹ​മ്മ​ദ്, പേ​സ് ക്രി​യേ​റ്റി​വ് ബ്രി​ട്ടീ​ഷ് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ലോ​റ​ൻ​സ്, ലൈ​സ​ൻ മാ​നേ​ജ​ർ ഹാ​ഷിം സൈ​നു​ൽ ആ​ബി​ദീ​ൻ, ഓ​പ​റേ​ഷ​ൻ​സ് മാ​നേ​ജ​ർ മ​ർ​ശ​ദ് സു​ലൈ​മാ​ൻ എ​ന്നി​വ​ർ വാർത്താസമ്മേളത്തില്‍ പ​ങ്കെ​ടു​ത്തു.

മലയാള സിനിമയിലെ ജൂനിയേഴ്സും സീനിയേഴ്സും അടങ്ങുന്ന 'ധീരന്റെ' കാസ്റ്റിം​ഗ് പൂർത്തിയാക്കിയത് ഒന്നര വർഷം കൊണ്ട്: ദേവദത്ത് ഷാജി

മലയാളത്തിലെ ആദ്യ ഫീമെയിൽ സൂപ്പർഹീറോ എന്നൊന്നും ചിന്തിച്ചിരുന്നില്ല, ലോകഃ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രം ഓണം റിലീസ്

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

SCROLL FOR NEXT