ആരോപണ വിധേയര്‍ക്കും മത്സരിക്കാം എന്ന എന്‍റെ വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടു, ഉദ്ദേശിച്ചത് മറ്റൊന്ന്: അന്‍സിബ ഹസന്‍

ആരോപണ വിധേയര്‍ക്കും മത്സരിക്കാം എന്ന എന്‍റെ വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടു, ഉദ്ദേശിച്ചത് മറ്റൊന്ന്: അന്‍സിബ ഹസന്‍
Published on

'അമ്മ'യുടെ തെരഞ്ഞെടുപ്പ് സമയത്ത് ആരോപണ വിധേയർക്കും മത്സരിക്കാം എന്ന തന്റെ വാക്കുകൾ വളച്ചൊടിക്കപ്പെട്ടുവെന്ന് നടി അൻസിബ ഹസൻ. താൻ പറഞ്ഞത്, ഇന്ത്യൻ നിയമ പ്രകാരം ആർക്ക് വേണമെങ്കിലും മത്സരിക്കാം എന്നാണ്. എന്നാൽ, വോട്ടേഴ്സിന് തീരുമാനിക്കാം, ആരെ ജയിപ്പിക്കണം എന്ന്. താൻ വിശ്വസിക്കുന്നത്, സുപ്രീം പവർ എപ്പോഴും വോട്ടേഴ്സ് ആണ് എന്നാണ് എന്നും അൻസിബ ഹസൻ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

അൻസിബ ഹസന്റെ വാക്കുകൾ

സ്ത്രീ പക്ഷമോ പുരുഷ പക്ഷമോ എന്നില്ല, മനുഷ്യ പക്ഷമാകാനല്ലേ നാം നോക്കേണ്ടത്. മനുഷ്യാവകാശ സംഘടനകൾ അല്ലേ നമുക്ക് ആവശ്യം. ഇതിന്റെ ധർമ്മം ഇക്വാലിറ്റി വേണം എന്നുള്ളതാണല്ലോ. ആര് വന്നാലും, കേപ്പബിളായ ആളുകൾ വരണം, ഡിസർവിങ് ആയ ആളുകൾ വരണം. ഏതൊക്കെ പൊസിഷനുകളിൽ നിന്നാലും മറ്റുള്ളവർക്ക്, അല്ലെങ്കിൽ കൂടെ ഉള്ളവർക്ക് എന്ത് നല്ലത് ചെയ്യാൻ സാധിക്കും എന്നതാണ് നോക്കേണ്ടത്.

ഞാൻ ഒരു സ്റ്റേറ്റ്മെന്റ് പറഞ്ഞിരുന്നു, ആരോപണ വിധേയരായവർക്കും മത്സരിക്കാം എന്ന്. അത് വല്ലാതെ വളച്ചൊടിക്കപ്പെട്ടിരുന്നു. ഞാൻ പറഞ്ഞത് ഇന്ത്യൻ നിയമ പ്രകാരം ആർക്ക് വേണമെങ്കിലും മത്സരിക്കാം എന്നാണ്. അത് ഒരു മനുഷ്യന്റെ അവകാശമാണ്. എന്നാൽ, വോട്ടേഴ്സിന് തീരുമാനിക്കാം, ആരെ ജയിപ്പിക്കണം എന്ന്. ഞാൻ വിശ്വസിക്കുന്നത്, സുപ്രീം പവർ എപ്പോഴും വോട്ടേഴ്സ് ആണ് എന്നാണ്. അത് ജനാധിപത്യത്തിലുള്ള വിശ്വാസമാണ്. എപ്പോഴും മെജോരിറ്റി എന്നുപറയുന്നത് നന്മ തന്നെയാണ്. ആര് നിന്നാലും നന്മയ്ക്കേ ഞങ്ങൾ വോട്ട് ചെയ്യൂ എന്ന് ജനങ്ങൾ തീരുമാനിച്ചാൽ, അതിനെ മാറ്റാൻ നമ്മളെക്കൊണ്ട് സാധിക്കുമോ.. അൻസിബ ഹസൻ പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in