അക്ഷയ് കുമാറും സെയ്ഫ് അലിഖാനും കൊച്ചിയിൽ; പ്രിയദർശൻ്റെ ബോളിവുഡ് ചിത്രത്തിന് തുടക്കം

അക്ഷയ് കുമാറും സെയ്ഫ് അലിഖാനും കൊച്ചിയിൽ; പ്രിയദർശൻ്റെ ബോളിവുഡ് ചിത്രത്തിന് തുടക്കം
Published on

അക്ഷയ് കുമാർ, സെയ്ഫ് അലിഖാൻ എന്നിവരെ പ്രധാന കഥാപ്രാത്രങ്ങളാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന 'ഹൈവാൻ' എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. കൊച്ചി പനമ്പള്ളി നഗറിലാണ് സിനിമയുടെ ആദ്യഘട്ട ചിത്രീകരണം നടക്കുക. സിനിമയുടെ ചിത്രീകരണ വിശേഷം പ്രിയദർശൻ തന്നെ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.

മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കിയ ഒപ്പം എന്ന സിനിമയുടെ ഹിന്ദി റീമേക്ക് ആണ് ഈ ചിത്രം. മലയാളത്തിലെ കഥയുടെ അതേ പകർപ്പായല്ല, ഒപ്പം ഹിന്ദിയിലെത്തുന്നത്. കഥയിലും കഥാപാത്രങ്ങളിലും വ്യത്യാസങ്ങൾ ഉണ്ടായേക്കും എന്നാണ് റിപ്പോർട്ട്. ഊട്ടി, മുംബൈ എന്നിവിടങ്ങളാണ് മറ്റ് ലൊക്കേഷൻസ്.

ഷരിബ് ഹാഷ്മി, അസ്രാണി, സയ്യാമി ഖേർ, ശ്രിയ പിൽഗോൻക എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ദിവാകർ മണിയാണ് ഛായാഗ്രഹണം. പ്രൊഡക്‌ഷൻ ഡിസൈൻ സാബു സിറിൽ. കെവിഎൻ പ്രൊഡക്‌ഷന്‌സ് ആണ് നിർമാണം.

17 വര്‍ഷങ്ങള്‍ക്കു ശേഷം അക്ഷയ് കുമാറും സെയ്ഫ് അലിഖാനും ഒന്നിക്കുന്ന ബോളിവുഡ് ചിത്രം ആണിതെന്ന പ്രത്യേകത കൂടി ഹൈവാനുണ്ട്. 2008ൽ റിലീസ് ചെയ്ത ‘തഷാനി’ലാണ് അവസാനമായി അക്ഷയും സെയ്‌ഫും ഒന്നിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in