ഫോട്ടോ :രജ്ഞിത്ത് കാരോത്ത്
ഫോട്ടോ :രജ്ഞിത്ത് കാരോത്ത് 
Gulf

സ്വന്തം വിജയം മാത്രം ആഗ്രഹിക്കുന്നയാളാണ് മുകുന്ദനുണ്ണി, വിനീത് ശ്രീനിവാസന്‍

അഡ്വക്കറ്റ് മുകുന്ദനുണ്ണി അയാളുടെ വിജയം മാത്രം ആഗ്രഹിക്കുന്നയാളാണെന്ന് വിനീത് ശ്രീനിവാസന്‍. നമുക്കുചുറ്റിലും ഇത്തരത്തിലുളള സ്വയം കേന്ദ്രീകൃതമായിട്ടുളള ആളുകളെ കാണാം. വക്കീല്‍ ജോലിയിലെന്നല്ല,ഏത് ജോലിയിലിലും ഒരു മുകുന്ദനുണ്ണിയുണ്ടാകുമെന്നും വിനീത് പറഞ്ഞു. നവാഗതനായ അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന മുകുന്ദനുണ്ണി അസോസിയേറ്റ്സ് നവംബർ 11 ന് തിയറ്ററുകളിലേക്ക് എത്തും. ഇതിന് മുന്നോടിയായി ദുബായില്‍ നടത്തിയ വാർത്താസമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിനിമയുടെ ട്രെയിലർ സംവിധായകന്‍റെ ആശയമായിരുന്നു. സിനിമ ജനങ്ങളിലേക്ക് എത്തുന്നതിന് മുന്‍പ് മുകുന്ദനുണ്ണിയുടെ സ്വഭാവത്തെകുറിച്ച് ആളുകള്‍ക്ക് ധാരണയുണ്ടാക്കുകയെന്നുളളതായിരുന്നു ലക്ഷ്യം. അത് സിനിമയ്ക്ക് ഗുണം ചെയ്തുവെന്നാണ് പ്രതീക്ഷിക്കുന്നത്. അഭിനവിന്‍റെ ആദ്യ സിനിമയാണ് പക്ഷെ ആദ്യം കഥ കേട്ടപ്പോള്‍ തന്നെ ഓരോ സീനിലും അടുത്തതെന്തെന്ന് ആകാംക്ഷയോടെ കാത്തിരിപ്പിക്കുന്ന കഥാഗതിയാണ് ആക‍ർഷിച്ചത്. സിനിമയ്ക്ക് വേണ്ടി ഒരു ഒത്തുതീർപ്പിനും തയ്യാറാകാത്ത സംവിധായകനാണ് അഭിനവ്. അഭിപ്രായങ്ങളും ആശയപരമായ വിയോജിപ്പുകളും പറഞ്ഞിരുന്നുവെങ്കിലും എല്ലാം സംവിധായകന് വിട്ടുകൊടുത്തുകൊണ്ടാണ് സിനിമ പൂർത്തിയാക്കിയത്. അത് സംവിധായകനിലുളള വിശ്വാസം കൊണ്ടാണെന്നും വിനീത് ശ്രീനിവാസന്‍ പറഞ്ഞു.

അടുത്തിടെയിറങ്ങിയ സിനിമകള്‍ കോടതി മുറിക്കുളളിലായിരുന്നുവെങ്കില്‍ ഇത് കോടതിക്ക് പുറത്ത് നടക്കുന്ന സിനിമയാണ്. മുകുന്ദനുണ്ണിയെന്ന അഡ്വക്കറ്റിന്‍റെ ജീവിതയാത്രയാണ് സിനിമ. സുരാജ് വെഞ്ഞാറമൂടും ആസ്വദിച്ച് ചെയ്ത സിനിമയാണിത്. അദ്ദേഹത്തിന്‍റെ പ്രതികരണങ്ങളില്‍ നിന്ന് അത് വ്യക്തമായിരുന്നു. ഗൗരവത്തിലുളള തമാശകളാണ് സിനിമയുടെ കാതല്‍. തുടക്കം മുതല്‍ ട്രെയിലറുകളില്ലെല്ലാം ശബ്ദസാന്നിദ്ധ്യമായി സലീം കുമാറും മികച്ച പിന്തുണ നല്‍കിയെന്നും വിനീത് പറഞ്ഞു.

സമൂഹമാധ്യമങ്ങളിലെ വിലയിരുത്തലുകള്‍ ഒരു പരിധി വരെ മാത്രമെ സിനിമയ്ക്ക് ഗുണവും ദോഷവുമാകുന്നുളളൂ. നല്ല സിനിമയാണെങ്കില്‍ ജനം ഏറ്റെടുക്കുമെന്നാണ് വിശ്വാസമെന്നും ദുബായ് ഷെറാട്ടണ്‍ ഹോട്ടലില്‍ നടത്തിയ വാ‍ർത്താസമ്മേളനത്തില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. അച്ഛന്‍ ശ്രീനിവാസനൊപ്പം അഭിനയിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് മറ്റന്നാള്‍ എറണാകുളത്ത് തുടങ്ങുകയാണ്. കുറുക്കന്‍ എന്നതാണ് സിനിമയുടെ പേര്. ഷൈന്‍ ടോം ചാക്കോയും ചിത്രത്തിലുണ്ടെന്നും വിനീത് ശ്രീനിവാസന്‍ അറിയിച്ചു.മുകുന്ദനുണ്ണിയുടെ സപ്പോട്ടിംഗ് ക്യാരക്ടറായ ജ്യോതിലക്ഷ്മിയായി എത്തുന്ന തന്‍വി റാമും, മീനാക്ഷിയായി എത്തുന്ന ആര്‍ഷ ചാന്ദിനി ബൈജുവും നിർമ്മാതാവ് ഡോ അജിത് ജോയിയും വാർത്താസമ്മേളത്തില്‍ പങ്കെടുത്തു.സുധി കോപ്പ, ജഗദീഷ്, മണികണ്ഠന്‍ പട്ടാമ്പി, ബിജു സോപാനം, ജോര്‍ജ് കോര,നോബിള്‍ ബാബു തോമസ്, അല്‍ത്താഫ് സലിം, റിയ സൈറ, രഞ്ജിത്ത് ബാലകൃഷ്ണന്‍, സുധീഷ്, വിജയൻ കാരന്തൂർ എന്നിവരും മറ്റ് പ്രധാനകഥാപാത്രങ്ങളായി ചിത്രത്തിലെത്തുന്നു

'പെണ്ണ് കാണൽ മുതൽ കല്യാണം വരെ, സജിതയുടെയും ഷിജുവിൻ്റെയും പ്രണയത്തെ അവതരിപ്പിച്ച് പ്രണയം പൊട്ടിവിടർന്നല്ലോ' ; വിശേഷത്തിലെ ആദ്യ ഗാനം

പൂർണ്ണിമ ഇന്ദ്രജിത്ത് - ഹക്കീം ഷാ ചിത്രം 'ഒരു കട്ടിൽ ഒരു മുറി' ; പുതിയ റിലീസ് തീയതി പുറത്തുവിട്ടു

'വടക്കുനോക്കിയന്ത്രത്തിലെ അതേ മീറ്ററിലെ നായകനാണ് മന്ദാകിനിയിൽ' ; ഒരു ദിവസം നടക്കുന്ന ഫൺ മൂവി ആണ് മന്ദാകിനിയെന്ന് അൽത്താഫ് സലിം

'കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ആസ്വദിക്കാവുന്ന ഫാമിലി എന്റർടൈനർ ആണ് മന്ദാകിനി ; അൽത്താഫ് സലിം

ലോകരക്തസമ്മർദ്ദ ദിനം: സൗജന്യരക്തപരിശോധന നടത്താന്‍ മെഡ് 7

SCROLL FOR NEXT