Gulf

സ്‌മൈല്‍ ട്രെയിനുമായി ധാരണാപത്രത്തില്‍ ഒപ്പിട്ട് യൂണിയന്‍ കോപ്

സ്‌മൈല്‍ ട്രെയിന്‍ ദുബായുമായി യൂണിയന്‍ കോപ് ധാരണാപത്രത്തിലൊപ്പിട്ടു. അനുഭവങ്ങള്‍ കൈമാറ്റം ചെയ്യുന്നതിലൂടെ പരസ്പര പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും, രണ്ട് കോര്‍പ്പറേറ്റുകളുടെയും കഴിവുകള്‍ പ്രയോജനപ്പെടുത്തുന്നതിനും പ്രൊജക്ടുകളും സംരംഭങ്ങളും പരസ്പരം പ്രോത്സാഹിപ്പിക്കുന്നതിനും ഉയര്‍ന്ന നിലവാരമുള്ള സേവനങ്ങള്‍ നല്‍കുന്നതിനും ലക്ഷ്യമിട്ടാണിത്.

യൂണിയന്‍ കോപിന് വേണ്ടി ഹാപ്പിനസ് ആന്‍ഡ് മാര്‍ക്കറ്റിംഗ് വിഭാഗം മേധാവി ഡോ. സുഹൈല്‍ അല്‍ ബസ്തകിയും സ്‌മൈല്‍ ട്രെയിന്‍ ദുബായ് എക്‌സിക്യൂട്ടീവ് മാനേജര്‍ അഫാഫ് മെക്കിയും ചേര്‍ന്ന് യൂണിയന്‍ കോപിന്‍റെ അല്‍ വര്‍ഖ സിറ്റി മാളില്‍ വെച്ചാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്.

ധാരണാപത്രത്തില്‍ ഒപ്പുവെക്കാനും എല്ലാ സാമൂഹിക സ്ഥാപനങ്ങളുമായും സഹകരിച്ച് പ്രവര്‍ത്തിക്കാനും യൂണിയന്‍ കോപിന് താത്പര്യമുണ്ടെന്ന് ഡോ. സുഹൈല്‍ അല്‍ ബസ്തകി പറഞ്ഞു.സമൂഹത്തിനും കമ്മ്യൂണിറ്റിക്കും വേണ്ടി സുപ്രധാന പങ്കുവഹിക്കുന്ന യൂണിയന്‍ കോപിന് അഫാഫ് മെക്കി നന്ദി അറിയിച്ചു.ആഗോള ജീവകാരുണ്യ സംഘടനയായ സ്‌മൈല്‍ ട്രെയിന്‍, ക്ലെഫ്റ്റ് ലിപ്, ക്ലെഫ്റ്റ് പാലറ്റ് എന്നീ ആരോഗ്യ അവസ്ഥകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്

കാൻ ഫിലിം ഫെസ്റ്റിവലിന്റെ പരമോന്നത ബഹുമതിയായ പാം ഡോർ പുരസ്കാരം മെറിൽ സ്ട്രീപ്പിന്; സ്റ്റുഡിയോ ജിബിരിയ്ക്കും ജോർജ് ലൂക്കാസിനും ആദരം

ശ്രദ്ധ നേടി ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ്

ദുബായ് സൂഖ് മദീനത്ത് ജുമൈറയില്‍ 'ലിയാലി' തുറന്നു

ആദ്യ ദിനം നൂറിലധികം എക്സ്ട്രാ ഷോകളുമായി നിവിൻ പോളിയുടെ മലയാളീ ഫ്രം ഇന്ത്യ

'ഇത്രയും ഗംഭീരവും മികച്ചതുമായ സിനിമക്ക് ആദ്യമായി സാക്ഷ്യം വഹിക്കാൻ പോകുന്നു' ; സൂര്യ ചിത്രം കങ്കുവയെ കുറിച്ച് ജ്യോതിക

SCROLL FOR NEXT