Gulf

ദുബായില്‍ 20 മിനിറ്റ് നഗരം വരുന്നു, 2040 മാസ്റ്റർ പ്ലാന്‍ അംഗീകരിച്ച് ദുബായ് ഭരണാധികാരി

പുതിയപാർപ്പിട സൗകര്യങ്ങളും യാത്രസൗകര്യവുമൊരുക്കി ദുബായില്‍ 20 മിനിറ്റ് നഗരം വരുന്നു. 2040 ലെ നഗരത്തിന്‍റെ അർബന്‍ മാസ്റ്റർ പ്ലാനിന്‍റെ രണ്ടാം ഘട്ടത്തിന് ദുബായ് ഭരണാധികാരി അംഗീകാരം നല്‍കി. താമസക്കാർക്ക് അവരുടെ ദൈനം ദിന ആവശ്യങ്ങളുടേയും ലക്ഷ്യങ്ങളുടേയും 80 ശതമാനവും കൈല്‍നടയായോ സൈക്കിളിലോ 20 മിനിറ്റനകം പൂർത്തീകരിക്കാന്‍ കഴിയുകയെന്നുളളതാണ് 20 മിനിറ്റ് നഗരത്തിന്‍റെ ആശയത്തിന് പിന്നിലെ ലക്ഷ്യം.

2040 വരെയുളള നഗര വികസനം സംബന്ധിച്ച് വ്യക്തമായ കാഴ്ചപ്പാടുകളുണ്ട്. കാല്‍നടസൗഹൃദ നഗരം, കൃഷിയില്‍ നിന്ന് വിളവ് ലഭിക്കുന്ന നഗരം ഇതാണ് ലക്ഷ്യമെന്ന് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു.

നഗര പരിധിക്കുളളില്‍ ഭക്ഷ്യോത്പാദനം നടത്താന്‍ കൂടുതല്‍ പദ്ധതികള്‍ ഇതിനകം തന്നെ തുടങ്ങിയിട്ടുണ്ട്. വെർട്ടിക്കല്‍ ഫാമിംഗ് ഉപയോഗിക്കുന്ന കമ്പനികളില്‍ നിക്ഷേപം നടത്തികഴിഞ്ഞു. ദുബായ് റിയല്‍ എസ്റ്റേറ്റിന് കൂടുതല്‍ ഊർജ്ജം പകരാന്‍ ഭവനസമുച്ചയങ്ങളും പദ്ധതിയുടെ ഭാഗമായി ഉയരും. ആദ്യ ഘട്ടത്തിൽ, ദുബായ് സൗത്ത്, എക്‌സ്‌പോ സിറ്റി സൈറ്റിനും ദുബായ് വേൾഡ് സെൻട്രൽ എയർപോർട്ട്, സിലിക്കൺ ഒയാസിസ്, ബിസിനസ് പാർക്ക്, റെസിഡൻഷ്യൽ ഏരിയ എന്നിവിടങ്ങളിൽ പ്രധാന പുതിയ ഭവന പദ്ധതികള്‍ ഉള്‍പ്പടെ നടപ്പിലാക്കും. രണ്ടാം ഘട്ടത്തില്‍ നഗര പൈതൃകം സംരക്ഷിക്കുന്നതിനുളള പദ്ധതികളാണ് നടപ്പിലാക്കുക. പദ്ധതികളുടെ പുരോഗതി ഷെയ്ഖ് മുഹമ്മദ് അവലോകനം ചെയ്തു.

സിനിമയാണ് ഏറ്റവും വലിയ ഹാപ്പിനസ്, ഓരോ സിനിമ റിലീസാവുമ്പോഴും സംഭ്രമുണ്ടാകാറുണ്ട്: മമ്മൂട്ടി

'സംവിധായകന്റെ അതേ പ്രതിഫലം എഴുത്തുകാർക്കും നൽകണം' ; സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഡിപ്പാർട്ട്‌മെന്റ് എഴുത്താണെന്ന് മിഥുൻ മാനുവൽ തോമസ്

'ഭ്രമയുഗത്തിലും ടർബോയിലും കണ്ടത് രണ്ട് വ്യത്യസ്ത മനുഷ്യനെ' ; ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ അഭിനയം വളരെ ഇഷ്ട്ടമായെന്ന് രാജ് ബി ഷെട്ടി

'മലയാളത്തിൽ പരസ്പരമുള്ള സഹകരണത്തെ മറ്റു ഇൻഡസ്ട്രികൾ കണ്ടു പഠിക്കണം' ; ഇന്ത്യ മുഴുവൻ മലയാള സിനിമയെ ഫോളോ ചെയ്യുന്നെന്ന് രാജ് ബി ഷെട്ടി

'ക്ലീൻ യു സർട്ടിഫിക്കറ്റുമായി അൽത്താഫ് സലിം ചിത്രം മന്ദാകിനി' ; ചിത്രം മെയ് 24 ന് തിയറ്ററുകളിൽ

SCROLL FOR NEXT