Cue Gulf Stream

മെഹ്സൂസിലൂടെ ലഭിച്ചത് 45 കോടി രൂപ, ഉറങ്ങാന്‍ പറ്റുന്നില്ലെന്ന് പ്രവാസി

ദുബായിലെ മെഹ്സൂസ് നറുക്കെടുപ്പില്‍ മുംബൈ സ്വദേശിയായ സച്ചിന് ലഭിച്ചത് 2 കോടി ദിർഹം അതായത് ഏകദേശം 45 കോടിയോളം ഇന്ത്യന്‍ രൂപ. 25 വർഷമായി യുഎഇ പ്രവാസിയാണ്. നിലവില്‍ ആ‍ർക്കിടെക്ചറല്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സച്ചിന്‍ ശനിയാഴ്ച നറുക്കെടുപ്പില്‍ വിജയിയായത് അറിയുന്നത് ഞായറാഴ്ച രാവിലെ മെയിലിലൂടെ. സ്വാഭാവികമായും ആദ്യം വിശ്വസിച്ചില്ലെന്നും സച്ചിന്‍ പറയുന്നു. കഴിഞ്ഞ രണ്ട് വർഷമായി മഹ്സൂസ് നറുക്കെടുപ്പില്‍ പങ്കെടുക്കുന്നുണ്ട്. ഒരു ദിവസം ഭാഗ്യം തനിക്കൊപ്പമുണ്ടാകുമെന്ന് അറിയാമായിരുന്നു. എങ്കിലും വിജയിയായെന്ന് വിശ്വസിക്കാനാകുന്നില്ല. മെഹ്സൂസില്‍ നിന്ന് വിളിച്ചതിന് ശേഷം ഉറങ്ങാന്‍ സാധിച്ചിട്ടില്ലെന്നും സച്ചിന്‍ പറയുന്നു.

ഇതുവരെ നറുക്കെടുപ്പില്‍ പങ്കെടുക്കാനായി ഏകദേശം 25,000 ദിർഹം ( 5.6ലക്ഷം ഇന്ത്യന്‍ രൂപ)ചെലവിട്ടു. ഭാര്യയ്ക്കും കുട്ടികള്‍ക്കുമൊപ്പം ദുബായില്‍ താമസിക്കുന്ന സച്ചിന്‍ ശനിയാഴ്ച രാവിലെ ഒരു കുഞ്ഞുപൂച്ചക്കുട്ടിയെ വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു. പൂച്ചകൊണ്ടുവന്ന ഭാഗ്യമാണോയിതെന്ന ചോദ്യത്തിന് പുഞ്ചിരിയായിരുന്നു സച്ചിന്‍റെ മറുപടി. കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുകയെന്നുളളതാണ് ലക്ഷ്യം. മറ്റൊന്നിനെ കുറിച്ചും ആലോചിച്ചിട്ടില്ലെന്നും സച്ചിന്‍ പറഞ്ഞു.

ഗ്യാരണ്ടീഡ് റാഫില്‍ സമ്മാനമായ 1,000,000 ദിർഹം ( 22000000 ഇന്ത്യന്‍ രൂപ) നേടിയതും ഇന്ത്യാക്കാരനാണ്. 27 വയസുളള പ്രൊജക്ട് എഞ്ചിനീയർ ഗൗതത്തിനും സമ്മാനം ലഭിച്ചുവെന്ന് വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല. വീടുപണിയണമെന്നുളളതാണ് ഗൗതമിന്‍റെ ആഗ്രഹം.

മഹ്സൂസില്‍ പങ്കെടുക്കുന്നവരില്‍ വലിയ ശതമാനവും ഇന്ത്യാക്കാരാണ്. ഇതുവരെ 105,000 പേർക്ക് മഹ്സൂസിലൂടെ 164,000,000 ദിർഹം സമ്മാനമായി നല്‍കിയെന്നും മഹ്സൂസ് മാനേജിംഗ് ഓപ്പറേറ്റർ ഈവിങ്സിലെ കമ്മ്യൂണിക്കേഷൻ ആൻഡ് സി.എസ്.ആർ മേധാവി സൂസൻ കാസി പറഞ്ഞു.

കൊച്ചു സിനിമയുടെ വലിയ വിജയം'; പ്രദർശനം തുടർന്ന് 'തീയേറ്റർ'

സ്ത്രീ കഥാപാത്രങ്ങളെ എഴുതുന്നതിന് പ്രചോദനം എന്റെ ചേച്ചിമാർ: മാരി സെൽവരാജ്

Its not just an Announcement - Its a Statement; ക്യൂബ്സ് എന്റർടെയ്ൻമെന്റസിനൊപ്പം മമ്മൂട്ടി

തിരുനെല്ലി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലുണ്ടായത് വലിയ കുറ്റകൃത്യം, ഒറ്റപ്പെട്ട വിഷയമല്ല; എം.ഗീതാനന്ദന്‍ അഭിമുഖം

'ആശാനി'ലെ ആശാനായി ഇന്ദ്രൻസ്; സിനിമയുടെ പുതിയ ക്യാരക്റ്റർ പോസ്റ്റർ പുറത്ത്

SCROLL FOR NEXT