Gulf

ദുബായ് വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിലും രണ്ടിലും കുട്ടികളുടെ എമിഗ്രേഷൻ കൗണ്ടർ തുറന്നു

ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിലും രണ്ടിലും കുട്ടിക്കുള്ള എമിഗ്രേഷൻ കൗണ്ടർ തുറന്നു. ടെർമിനൽ മൂന്നിലുള്ള കുട്ടികളുടെ പാസ്പോർട്ട് കൗണ്ടറിന് ലഭിച്ച സ്വീകാര്യതയെ തുടർന്നാണ് ഇതര ടെർമിനുകളിലെ അറൈവൽ ഭാഗത്തും കൗണ്ടർ തുറന്നത്. ഈദ് അല്‍ അദ ആദ്യദിവസം ജിഡിആർഎഫ്എ ദുബായ് മേധാവി ലഫ്റ്റനന്‍റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി ഉദ്ഘാടനം ചെയ്തു. ഉപ മേധാവി മേജർ ജനറൽ ഉബൈദ് ബിൻ സുറൂർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ സംബന്ധിച്ചു

കുട്ടികൾക്ക് പാസ്പോർട്ട് സ്റ്റാമ്പിംഗ് പ്രക്രിയ സ്വയം അനുഭവിക്കാനും ഇമാറാത്തി സംസ്കാരങ്ങൾ മനസിലാക്കാനുമായാണ് കുട്ടികൾക്കുള്ള എമിഗ്രേഷൻ കൗണ്ടർ ആരംഭിച്ചത്. അതിന് ശേഷം 10,423 കുട്ടികൾ ഈ കൗണ്ടർ പ്രയോജനപ്പെടുത്തി. ഈ പദ്ധതിയുടെ വിജയത്തെ തുടർന്നാണ് ദുബായ് വിമാനത്താവളത്തിലെ എല്ലാ ടെർമിനിലും കുട്ടികളുടെ എമിഗ്രേഷൻ കൗണ്ടർ ആരംഭിക്കാൻ അധികൃതരെ പ്രേരിപ്പിച്ചത്.

കുട്ടികളുടെ പാസ്‌പോർട്ട് കൗണ്ടറുകൾ പരമ്പരാഗത എമിറാത്തി പൈതൃകത്തിന്‍റെയും എമിറേറ്റില്‍ നടന്നു കൊണ്ടിരിക്കുന്ന സാംസ്‌കാരിക നവോത്ഥാനത്തെ പ്രതിഫലിപ്പിക്കുന്ന അടയാളങ്ങൾ അതിമനോഹരമായി സംയോജിച്ചാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കുട്ടികളുടെ വൈവിധ്യമാർന്ന പശ്ചാത്തലങ്ങളുമായി പ്രതിധ്വനിപ്പിക്കാൻ ലക്ഷ്യമിട്ട്, കൗണ്ടറുകളുടെ തറയിൽ നിരവധി ഭാഷകളിലും അവരെ സ്വാഗതം ചെയ്യുന്ന ശൈലികൾ കൊണ്ട് അലങ്കരിച്ചിരിച്ചിട്ടുണ്ട്.കുട്ടികൾക്ക് മാത്രമായുള്ള ലോകത്തെ ആദ്യത്തെ എമിഗ്രേഷൻ സംവിധാനമാണ് ഈ കൗണ്ടർ.കുട്ടി യാത്രക്കാരുമായി രസകരവും സംവേദനാത്മകവുമായ രീതിയിൽ ഇടപഴകുന്നതിതിനായി, ശിശുസൗഹൃദ- യാത്രാ സേവനങ്ങൾക്ക് പുതിയ മാനദണ്ഡങ്ങൾ സജ്ജീകരിക്കുകയാണ് അധികൃതർ .ഇത് വഴി ദുബായിലൂടെയുള്ള യാത്ര കുടുംബങ്ങൾക്ക് കൂടുതൽ ആസ്വാദ്യകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആ കാര്യത്തില്‍ ഞാന്‍ ദുല്‍ഖറുമായി ബെറ്റ് പോലും വച്ചിട്ടുണ്ട്: ചന്തു സലിം കുമാര്‍

ജിഡിആർഎഫ്എ ദുബായ്ക്ക് 2025-ലെ മികച്ച ഇന്‍റഗ്രേറ്റഡ് സ‍ർക്കാർ കമ്മ്യൂണിക്കേഷന്‍ പുരസ്കാരം

ദുബായ് ഗ്ലോബല്‍ വില്ലേജ് ഒക്ടോബ‍ർ 10 ന് തുറക്കും

ചന്ദ്രനെ പ്ലേസ് ചെയ്യുന്നതിനായി 'ലോക' കളക്ഷൻ 101 കോടിയാകും വരെ കാത്തിരുന്നു: 'ഏസ്തെറ്റിക് കുഞ്ഞമ്മ' അരുൺ അജികുമാർ അഭിമുഖം

'കൂലിയെക്കുറിച്ച് ആമിർ ഖാൻ എവിടെയും മോശം അഭിപ്രായം പറഞ്ഞിട്ടില്ല'; വ്യക്തത വരുത്തി നടന്റെ ടീം

SCROLL FOR NEXT