ഫോട്ടോ: കമാല്‍ കാസിം
ഫോട്ടോ: കമാല്‍ കാസിം
Gulf

കണ്ണൂർ മഹോത്സവത്തിന് ശനിയാഴ്ച തുടക്കം; 10 സെഷനുകളിലായി വിവിധ പരിപാടികൾ

ദുബായ് കണ്ണൂർ ജില്ലാ കെഎംസിസി സംഘടിപ്പിക്കുന്ന കണ്ണൂർ മഹോത്സവം നാളെയും മറ്റന്നാളുമായി (നവംബർ 19, 20 )ഷാർജ എക്സ്പോ സെന്‍ററില്‍ നടക്കും.പത്തിലേറെ സെഷനുകളിലായി നടക്കുന്ന പരിപാടികളിൽ ഗൾഫിലെയും നാട്ടിലെയും സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയ-സിനിമാ മേഖലകളിൽ നിന്നുള്ള പ്രമുഖർ അതിഥികളായെത്തും. രണ്ടു ദിവസത്തെയും പരിപാടികളിൽ പ്രവേശനം സൗജ്യന്യമാണ്.

19 ശനിയാഴ്ച രാവിലെ 10.30ന് ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ചെയർമാൻ അബ്ദുള്ള സുൽത്താൻ അൽ ഒവൈസി മഹോത്സവം ഉദ്ഘാടനം ചെയ്യും. കണ്ണൂരിന്‍റെ സാംസ്‌കാരിക ചിത്ര-ചരിത്ര പ്രദർശനം, എക്സിബിഷൻ സ്റ്റാളുകളുടെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടക്കും. വിവിധ സംഘടനാ പ്രതിനിധികളും നേതാക്കളും സംബന്ധിക്കും. 19ന് ഉച്ചക്ക് 2 മണി മുതൽ വിദ്യാർത്ഥികളുടെ പെയിന്‍റിംഗ് മത്സരങ്ങൾ, കുട്ടി ഷെഫ് മത്സരം, വനിതകളുടെ പാചക-കേക്ക് മത്സരങ്ങൾ, മെഹന്തി മത്സരം എന്നിവ നടക്കും. വൈകുന്നേരം 6 മണി മുതൽ വനിതാ സമ്മേളനം നടക്കും. വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ചവരെ ചടങ്ങിൽ ആദരിക്കും. തുടർന്ന് നടക്കുന്ന ഇൻഡോ-അറബ് സാംസ്കാരിക സന്ധ്യയിൽ സംഗീത വിരുന്നും വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.

നവംബർ 20 ഞായർ രാവിലെ 11 മണിക്ക് നടക്കുന്ന മുഖ്യധാരാ-പ്രാദേശിക സംഘടനകളുടെ സൗഹൃദ സംഗമത്തിൽ ഗൾഫിലെ വിവിധ വിഭാഗങ്ങളിലെ മേധാവികളും നോർക്ക പ്രതിനിധികളും സംബന്ധിക്കും. കണ്ണൂർ ജില്ലയിൽ നിന്നുള്ള മഹല്ല്-ക്ഷേത്ര കമ്മിറ്റികൾ, സാംസ്‌കാരിക-കായിക കൂട്ടായ്മകൾ ഉൾപ്പെടെ നൂറിലേറെ സംഘടനകളുടെ ഭാരവാഹികൾ പരിപാടിയിൽ അതിഥികളായെത്തും. ഉച്ചക്ക് 2 മണിക്ക് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചുള്ള അലുംനി-കാമ്പസ് മീറ്റ് നടക്കും. നാട്ടിൽ നിന്നുള്ള നേതാക്കളും ഗൾഫിലെ പ്രതിനിധികളും സംബന്ധിക്കും.

വൈകുന്നേരം 4 മണിക്ക് നടക്കുന്ന ബിസിനസ് കോൺക്ലേവിൽ മോട്ടിവേഷൻ സ്പീക്കറും തിരുവന്തപുരത്തെ മാജിക്കൽ സയൻസസ് അക്കാദമി ചെയർമാനുമായ ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയായി പങ്കെടുക്കും. കണ്ണൂരുകാരായ നാനൂറിലേറെ സംരംഭകർ പരിപാടിയിൽ പങ്കെടുക്കും. ഡോ. എം കെ മുനീർ എം എൽ എ, കണ്ണൂർ കോർപറേഷൻ മേയർ ടി ഒ മോഹനൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യ, ഗൾഫിലെയും നാട്ടിലെയും സംരംഭക സാരഥികൾ ചടങ്ങിൽ പങ്കെടുക്കും.

വൈകുന്നരം 6 മണി മുതൽ നടക്കുന്ന സമാപന സാംസ്‌കാരിക സംഗമത്തിൽ ഡോ. എം കെ മുനീ൪, നടി അനു സിതാര, രാഷ്ട്രീയ-സാംസകാരിക നേതാക്കൾ, ഗോപിനാഥ് മുതുകാട് എന്നിവർ പങ്കെടുക്കും. വിവിധ മേഖലകളിൽ മുദ്ര ചാർത്തിയവരെ ചടങ്ങിൽ ആദരിക്കും. മലയാള സിനിമ സംഗീത മേഖലയിൽ തിളങ്ങി നിൽക്കുന്ന കണ്ണൂർ ശരീഫ്, നാരായണി ഗോപൻ, അക്ബർ ഖാൻ, വേദമിത്ര, ക്രിസ്റ്റകല എന്നിവർ നയിക്കുന്ന സംഗീത വിരുന്നും ഉണ്ടായിരിക്കും. വിവിധ കലാപരിപാടികളും അരങ്ങേറും. പരിപാടിയിൽ പങ്കെടുക്കുന്ന മുഴുവൻപേർക്കും കണ്ണൂർ ആസ്റ്റർ മിംസ് ഹോസ്പിറ്റലിൽ 25% ഡിസ്‌കൗണ്ട് ലഭിക്കാവുന്ന പ്രിവിലേജ് കാർഡുകൾ ലഭിക്കും. വാർത്താ സമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാൻ പി കെ ഇസ്മായിൽ, ഫസ്റ്റ് ഷിപ്പിംഗ് മാനേജിങ് ഡയറക്ടർ ജമീൽ മുഹമ്മദ്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ റയീസ് തലശ്ശേരി, കോർഡിനേറ്റർ റഹ്ദാദ് മൂഴിക്കര, ജില്ലാ കെഎംസിസി പ്രസിഡണ്ട് ടി പി അബ്ബാസ് ഹാജി, ട്രഷറർ കെ വി ഇസ്മായിൽ, പ്രചാരണ സമിതി ചെയർമാൻ റഫീഖ് കല്ലിക്കണ്ടി, പി വി മുഈനുദ്ദീൻ, പി വി ഇസ്മായിൽ, സമീ൪ വേങ്ങാട് എന്നിവർ പങ്കെടുത്തു.

'കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ആസ്വദിക്കാവുന്ന ഫാമിലി എന്റർടൈനർ ആണ് മന്ദാകിനി ; അൽത്താഫ് സലിം

ലോകരക്തസമ്മർദ്ദ ദിനം: സൗജന്യരക്തപരിശോധന നടത്താന്‍ മെഡ് 7

'കൊടൈക്കനാലിലെ ഗ്രാമത്തിൽ തുടങ്ങി ഉൾ വനത്തിൽ അവസാനിക്കുന്ന യാത്ര' ; കാൻ ഫെസ്റ്റിവലിൽ പ്രദർശനത്തിനൊരുങ്ങി സുധി അന്ന ചിത്രം പൊയ്യാമൊഴി

'അമ്പിളിയുടെയും ആരോമലിന്റെയും കല്യാണ കാഴ്ചകളുമായി ഓ മാരാ' ; മന്ദാകിനിയിലെ ആദ്യ വീഡിയോ സോങ് പുറത്ത്

ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ കഥ

SCROLL FOR NEXT