Gulf

അവധിക്കാലം അവസാനിക്കുന്നു, പ്രവാസികള്‍ക്ക് തിരിച്ചുവരണം, ഉയരാനുറച്ച് ടിക്കറ്റ് നിരക്ക്

യുഎഇയില്‍ മധ്യവേനലവധിക്കാലം അവസാനിക്കാനിരിക്കെ ടിക്കറ്റ് നിരക്കില്‍ ഇരട്ടിയോളം വർദ്ധനവുണ്ടായേക്കുമെന്ന് ആശങ്ക. ഏറ്റവും അധികം ആവശ്യക്കാരുളള കേരളമുള്‍പ്പടെയുളള സ്ഥലങ്ങളില്‍ നിന്ന് യുഎഇയിലേക്കുളള ടിക്കറ്റ് നിരക്കില്‍ 45 മുതല്‍ 50 ശതമാനം വരെ വർദ്ധനവുണ്ടായേക്കുമെന്നാണ് യാത്രാവിപണിയില്‍ പ്രവർത്തിക്കുന്നവർ വ്യക്തമാക്കുന്നത്.

കുടുംബമായി യാത്ര ചെയ്യുന്നവരെ മാത്രമല്ല, ബിസിനസ് ആവശ്യങ്ങള്‍ക്കായി നാട്ടില്‍ പോയി തിരിച്ചുവരുന്നവരേയും ആശങ്കയിലാക്കുന്നുണ്ട് ടിക്കറ്റ് നിരക്കിലെ വർദ്ധനവ്. ഓഗസ്റ്റ് 15 ന് ശേഷം കേരളം, ബംഗലൂരു,മുംബൈ, ദില്ലി എന്നിവിടങ്ങളില്‍ നിന്ന് യുഎഇയിലേക്കുളള ടിക്കറ്റ് നിരക്കിലാണ് വർദ്ധവ് ഏറ്റവും കൂടുതല്‍ പ്രകടമാകുന്നത്.

കേരളം മുംബൈ എന്നിവിടങ്ങളില്‍ നിന്ന് ഓഗസ്റ്റ് 15 ന് മുന്‍പ് യുഎഇയിലേക്ക് യാത്ര ചെയ്യണമെങ്കില്‍ ശരാശരി 1200 ദിർഹം ടിക്കറ്റിന് നല്‍കണം. എന്നാല്‍ ഇത് ഓഗസ്റ്റ് 15 നും 30 നും ഇടയിലേക്കാവുമ്പോള്‍ 1300 - 1900 നിരക്കിലേക്ക് ഉയരുന്നു. അതായത് ഓഗസ്റ്റ് 15 ന് മുന്‍പ് 25,000 ഇന്ത്യന്‍ രൂപയ്ക്ക് യുഎഇയിലെത്താമായിരുന്നുവെങ്കില്‍ ഓഗസ്റ്റ് അവസാന ദിവസങ്ങളിലേക്ക് എത്തുമ്പോള്‍ 40,000 രൂപയിലേക്ക് വരെ ടിക്കറ്റ് നിരക്ക് ഉയരുന്നു. കൊച്ചി, കോഴിക്കോട്, ചെന്നൈ, ബംഗലൂരു എന്നിവിടങ്ങളില്‍ നിന്നാണ് ഈ നിരക്ക് വ്യത്യാസം ഏറ്റവും കൂടുതല്‍ പ്രകടമാകുന്നത്. പണം കൊടുത്താലും ടിക്കറ്റ് കിട്ടാനില്ലാത്ത സാഹചര്യവുമുണ്ട്.

യുഎഇയില്‍ മധ്യവേനല്‍ അവധി കഴിഞ്ഞ് സ്കൂളുകള്‍ ഓഗസ്റ്റ് 30 ന് ശേഷം തുറക്കുകയാണ്. അതിന് മുന്‍പ് തിരിച്ചെത്തേണ്ടവർക്ക് കൂടിയ തുകയ്ക്ക് ടിക്കറ്റെടുക്കുകയല്ലാതെ മറ്റ് മാർഗ്ഗങ്ങളില്ല. ടിക്കറ്റ് നിരക്കിലെ ആശ്വാസം തേടി നേരത്തെ ടിക്കറ്റ് എടുത്തുവച്ചവരും കുറവല്ല. എന്തായാലും അവധിക്കാലത്ത് ടിക്കറ്റ് നിരക്കുകള്‍ അനിയന്ത്രിതമായി ഉയരുന്ന പ്രവണതയ്ക്ക് പരിഹാരം തേടി കേരളത്തിന്‍റെ മുഖ്യമന്ത്രിയും മറ്റ് ജനപ്രതിനിധികളും അടക്കമുളളവർ വ്യോമയാനമന്ത്രിക്കും മന്ത്രാലയത്തിനും നല്‍കിയ കത്തുകള്‍ക്ക് പതിവുപോലെ ഇത്തവണയും ടിക്കറ്റ് നിരക്കില്‍ യാതൊരു ആശ്വാസവും പ്രവാസികള്‍ക്ക് നല‍്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ചുരുക്കം.

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT