Cue Gulf Stream

സ്നേഹത്തിന്‍റെ സന്ദേശം പക‍ർന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ ഈദുല്‍ ഫിത്ർ

സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റേയും സന്ദേശം പകർന്ന് ഒമാന്‍ ഉള്‍പ്പടെയുളള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ഈദുല്‍ഫിത്ർ ആഘോഷിക്കുന്നു. കേരളത്തില്‍ നാളെയാണ് ഈദ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് രാജ്യമെങ്ങും ഈദ് പ്രാർത്ഥനകള്‍ നടന്നു.

ഈദുല്‍ ഫിത്‍ർ ആശംസകള്‍ നേർന്ന് യുഎഇ ഭരണാധികാരികള്‍

യുഎഇ പ്രസിഡന്‍റും ഷെയ്ഖ് ഖലീഫ ബിന്‍ സയ്യീദ് അല്‍ നഹ്യാന്‍ അറബ് രാജ്യങ്ങളിലെ ഭരണാധികാരികള്‍ക്ക് ഈദുല്‍ ഫിത്ർ ആശംസകള്‍ നേർന്നു. രാജ്യത്തെ ജനങ്ങള്‍ക്ക് സമൃദ്ധിയും സ്ഥിരതയും പുരോഗതിയും തുടരട്ടെയെന്നും ഈദ് ദിന സന്ദേശത്തില്‍ അദ്ദേഹം ആശംസിച്ചു.

യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും, അബുദബി കിരീടാവകാശിയും യുഎഇ സായുധ സേന ഉപസർവ്വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യീദ് അല്‍ നഹ്യാനും വിവിധ രാഷ്ട്രത്തലവന്മാർക്കും രാജ്യത്തെ ജനങ്ങള്‍ക്കും ഈദ് ആശംസകള്‍ നേർന്നു. ഷാ‍ർജ ഭരണാധികാരി ഷെയ്ഖ് ഡോ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി അല്‍ ബദീ മുസല്ലയില്‍ ഈദ് പ്രാർത്ഥനകളില്‍ പങ്കെടുത്തു. ഉമ്മുല്‍ ഖുവൈന്‍ ഭരണാധാകാരി ഷെയ്ഖ് സൗദ് ബിന്‍ റാഷിദ് അല്‍ മുല്ല അഹമ്മദ് ബിന്‍ റാഷിദ് അല്‍ മുല്ല പളളിയിലാണ് ഈദ് പ്രാർത്ഥനകളില്‍ പങ്കെടുത്തത്.

അന്യമതസ്ഥരെ ബഹുമാനിക്കാന്‍ കല്‍പിക്കുന്ന മതമാണ് ഇസ്ലാമെന്ന് എം എ യൂസഫലി

എല്ലാവരെയും സ്നേഹിക്കാനും അന്യമതസ്ഥരെ ബഹുമാനിക്കാനും അന്യമതത്തെ ബഹുമാനിക്കാനും കല്‍പിക്കുന്ന മതമാണ് ഇസ്ലാമെന്ന് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം എ യൂസഫലി. ഇസ്ലാം വിശാലമായ കാഴ്ചപ്പാടുളള മതമാണ്. പാവപ്പെട്ടവന് സഹായം ചെയ്യാന്‍, ശാന്തിയുടെയും സമാധാനത്തിന്‍റെയും ക്ഷമയുടേയും മാസമാണ് റമദാനെന്നും എം എ യൂസഫലി പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങളിലെ കരുണയുളള ഭരണകർത്താക്കള്‍ക്ക് ദൈവം അനുഗ്രഹം നല്‍കട്ടെ. ഇവിടെ എല്ലാ മതങ്ങളും മതസ്ഥരും ഒരുപോലെയാണ്.ഇവിടെ എല്ലാവർക്കും വരാനും കച്ചവടം ചെയ്യാനും ജോലി ചെയ്യാനും അങ്ങനെ ലഭിക്കുന്ന പണം നമ്മുടെ നാട്ടിലേക്ക് അയക്കാനും തടസ്സങ്ങളില്ലാത്ത നാടാണ്. അബുദബിയില്‍ ഹൈന്ദവ സുഹൃത്തുക്കള്‍ക്കായി അമ്പലമുയരുന്നു. ക്രൈസ്തവ സമൂഹത്തിനായും ഇവിടെ ധാരാളം ആരാധാനാലയങ്ങളുണ്ട്. എല്ലാവരും ഒരേ പോലെ കഴിയുന്ന നാടാണിത്. എല്ലാവർക്കും ഈ അവസരത്തില്‍ ഈദ് ആശംസകള്‍ നേരുന്നുവെന്നും വീഡിയോ സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു.

ഫൺ വിത്ത് ഫിയർ; സൂപ്പർ വിജയത്തിലേക്ക് "നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്"

മാരി സെൽവരാജ് സിനിമകളിൽ എന്തുകൊണ്ട് മെറ്റഫറുകൾ ഉപയോഗിക്കുന്നു? മറുപടിയുമായി സംവിധായകൻ

ഭീഷ്മപർവ്വം എനിക്ക് മിസ്സായ സിനിമ, ആ സമയം മറ്റൊരു സിനിമ കമ്മിറ്റ് ചെയ്തിരുന്നു: ഷറഫുദ്ദീൻ

ഒറ്റ ദിവസത്തെ കഥ പറയുന്ന പ്രണയ ചിത്രം 'ഇത്തിരി നേരം' തിയറ്ററുകളിലേക്ക്

ഡോൺ പാലത്തറുടെ പുതിയ ചിത്രം വരുന്നു; പാർവ്വതി തിരുവോത്തും ദിലീഷ് പോത്തനും മുഖ്യവേഷത്തിൽ

SCROLL FOR NEXT