ഭീഷ്മപർവ്വം എനിക്ക് മിസ്സായ സിനിമ, ആ സമയം മറ്റൊരു സിനിമ കമ്മിറ്റ് ചെയ്തിരുന്നു: ഷറഫുദ്ദീൻ

ഭീഷ്മപർവ്വം എനിക്ക് മിസ്സായ സിനിമ, ആ സമയം മറ്റൊരു സിനിമ കമ്മിറ്റ് ചെയ്തിരുന്നു: ഷറഫുദ്ദീൻ
Published on

അമൽ നീരദിനൊപ്പമുള്ള ചിത്രീകരണ അനുഭവങ്ങൾ പങ്കുവെച്ച് നടൻ ഷറഫുദ്ദീൻ. സിനിമയുടെ കഥ വിവരിക്കുന്നതിനപ്പുറം ചെയ്യേണ്ട കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന രീതിയാണ് അമൽ നീരദിന്റേത്. വരത്തൻ എന്ന സിനിമയിലെ ജോസി എന്ന കഥാപാത്രത്തിന് ഒരു ബാക്ക്‌സ്റ്റോറിയൊക്കെ അദ്ദേഹം പറഞ്ഞുതന്നിരുന്നു. അമൽ നീരദിനൊപ്പം പ്രവർത്തിക്കുന്നത് വളരെ രസകരമായ അനുഭവമാണെന്ന് ഷറഫുദ്ദീൻ പറഞ്ഞു. വരത്തൻ എന്ന സിനിമയ്ക്ക് ശേഷം ഭീഷ്മ പർവ്വത്തിലും തന്നെ ഒരു വേഷത്തിലേക്ക് പരിഗണിച്ചിരുന്നു. എന്നാൽ മറ്റൊരു സിനിമയ്ക്ക് കമ്മിറ്റായതിനാൽ ഭീഷ്മ പർവ്വത്തിൽ അഭിനയിക്കാൻ കഴിഞ്ഞില്ലെന്നും ഷറഫുദ്ദീൻ വ്യക്തമാക്കി. ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഷറഫുദ്ദീന്റെ പ്രതികരണം.

ഷറഫുദ്ദീന്റെ വാക്കുകൾ:

വരത്തൻ ചെയ്യുമ്പോൾ അമലേട്ടൻ കഥ പറയുകയല്ല ചെയ്തത് — ആ കഥാപാത്രത്തെ പരിചയപ്പെടുത്തുകയായിരുന്നു. ആ കഥാപാത്രത്തെക്കുറിച്ചുള്ള അമലേട്ടന്റെ ധാരണയും എന്റെ ധാരണയും ചേർന്ന് പോകുക എന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. അതിന് ആവശ്യമായ റഫറൻസുകളും അദ്ദേഹം നൽകിയിരുന്നു.

അമലേട്ടൻ കഥ പറയുമ്പോൾ കാര്യങ്ങൾ വളരെ പെട്ടെന്ന് തന്നെ കണക്റ്റ് ആകും. ഈ ജോസി എന്ന കഥാപാത്രത്തിന് ഹൈറേഞ്ചിൽ ഒരു ജൗളിക്കടയുണ്ട് — അത് ഒരു ലേഡീസ് ഡ്രസ് ഷോപ്പാണ്. അങ്ങനെയൊരു ബാക്ക്‌സ്റ്റോറിയെ അടിസ്ഥാനമാക്കിയായിരുന്നു അദ്ദേഹം ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. അതിനാലാണ് ആ കഥാപാത്രത്തെ രസകരമായി അവതരിപ്പിക്കാൻ കഴിഞ്ഞത്.

അതുപോലെ ഭീഷ്മ പർവ്വം ഞാൻ മിസ് ചെയ്ത സിനിമയാണ്. ആ സമയത്ത് ഞാൻ മറ്റൊരു സിനിമയ്ക്ക് കമ്മിറ്റായിരുന്നതിനാൽ, അതുമായി ബന്ധപ്പെട്ട സാമ്പത്തിക സാഹചര്യങ്ങൾ മൂലം മാറാൻ കഴിഞ്ഞില്ല.”

Related Stories

No stories found.
logo
The Cue
www.thecue.in