ഡോൺ പാലത്തറുടെ പുതിയ ചിത്രം വരുന്നു; പാർവ്വതി തിരുവോത്തും ദിലീഷ് പോത്തനും മുഖ്യവേഷത്തിൽ

ഡോൺ പാലത്തറുടെ പുതിയ ചിത്രം വരുന്നു; പാർവ്വതി തിരുവോത്തും ദിലീഷ് പോത്തനും മുഖ്യവേഷത്തിൽ
Published on

ഡോൺ പാലത്തറ രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രത്തിൽ പാർവതി തിരുവോത്തും ദിലീഷ് പോത്തനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പുതിയ ചിത്രത്തിന്റെ വിവരങ്ങൾ പാർവതി തന്റെ ഇൻസ്റ്റാ പോസ്റ്റിലൂടെ പങ്കുവച്ചിട്ടുണ്ട്.

ജോമോൻ ജേക്കബ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം നവംബർ അവസാനം ആരംഭിക്കും. ഡോൺ പാലത്തറയുടെ 1956 മധ്യതിരുവിതാംകൂർ എന്ന ചിത്രത്തിന്റെ ഛായാ​ഗ്രഹണം നിർവഹിച്ച അലക്സ് ജോസഫാണ് ഈ ചിത്രത്തിന്റെ ക്യാമറ കൈകാരം ചെയ്യുന്നത്.

ദിലീഷിനേയും പാർവതിയേയും കൂടാതെ രാജേഷ് മാധവൻ, അർജുൻ രാധാകൃഷ്ണൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. ഡോൺ പാലത്തറ സൃഷ്ടിച്ച ലോകത്തിലേക്ക് കാലെടുത്ത് വക്കുന്നു. കൂടെ പ്രിയപ്പെട്ട ദിലീഷ് പോത്തനും. കാണ്ട് വെയ്റ്റ്. പാർവതി തന്റെ ഇൻസ്റ്റാ പേജിൽ കുറിച്ചു. 2023ൽ പുറത്തിറങ്ങിയ ഫാമിലി എന്ന ചിത്രത്തിന് ശേഷം ഡോൺ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. പിആർഒ- സതീഷ് എരിയാളത്ത്.

Related Stories

No stories found.
logo
The Cue
www.thecue.in