Gulf

ദുബായ് മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ സന്ദർശകർക്കായി തുറന്ന് കൊടുത്തിട്ട് ഒരു വ‍ർഷം

ദുബായിലെ മ്യൂസിയം ഓഫ് ദഫ്യൂച്ചർ സന്ദർശകർക്കായി തുറന്ന് കൊടുത്തിട്ട് ഒരു വ‍ർഷം പൂർത്തിയായി. ഒരു വർഷത്തിനിടെ 163 രാജ്യങ്ങളില്‍ നിന്നായി 10 ലക്ഷത്തിലഘികം പേർ മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ സന്ദർശിച്ചതായി ചെയർമാൻ മുഹമ്മദ് അൽ ഗെർഗാവി പറഞ്ഞു. ഭാവി സങ്കല്‍പിക്കാനും പ്രചോദിപ്പിക്കാനും രൂപകല്‍പനചെയ്യാനുമുളള യുഎഇയുടെ പ്രതിബദ്ധതയാണ് മ്യൂസിയം ഓഫ് ദ ഫ്യൂച്ചറിലൂടെയും കാണാനാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

മ്യൂസിയങ്ങളുടെ പരമ്പരാഗത വീക്ഷണം മാറ്റുന്നതിനും ഭാവിയിലേക്ക് ദീർഘവീക്ഷണം നടത്തുന്നതിനും മ്യൂസിയം ഓഫ് ഫ്യൂച്ചർ നിർണാത പങ്ക് വഹിക്കുന്നുവെന്നും അൽ ഗെർഗാവി ചൂണ്ടിക്കാട്ടി. 2022 ഫെബ്രുവരി 22-നാണ് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം മ്യൂസിയം ഓഫ് ദ ഫ്യൂച്ചറിന്‍റെ ഉദ്ഘാടനം നിർവഹിച്ചത്. സാങ്കേതികവിദ്യ, സംരംഭകത്വം, സമ്പദ് വ്യവസ്ഥ, ബഹിരാകാശം, വിനോദസഞ്ചാരം, സംസ്‌കാരം എന്നിവ യുമായി ബന്ധപ്പെട്ട് 180 ലേറെ പ്രാദേശിക, അന്താരാഷ്ട്ര പരിപാടികൾക്ക് മ്യൂസിയം വേദിയായി.

രൂപകല്‍പനകൊണ്ട് ഏറെ ശ്രദ്ധപിടിച്ചുപറ്റിയിട്ടുളള മ്യൂസിയം ഓഫ് ഫ്യൂച്ചറിന് ഇതുവരെ 10 അന്താരാഷ്ട്ര പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. നിർമിത ബുദ്ധി, റോബോട്ടുകൾ തുടങ്ങിയ അത്യാധുനിക സാങ്കേതിക വിദ്യകള്‍ മ്യൂസിയം ഓഫ് ഫ്യൂച്ചറില്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. . 77 മീറ്റർ ഉയരത്തിൽ 30,000 ചതുരശ്ര മീറ്റർ വിസ്തൃതി യിലാണ് ഷെയ്ഖ് സായിദ് റോഡിന് അരികില്‍ മ്യൂസിയം ഓഫ് ഫ്യൂച്ചർ തലയുയർത്തി നില്‍ക്കുന്നത്.

അർജാനില്‍ മാർക്വിസ് വണ്‍ പ്രഖ്യാപിച്ച് മാർക്വിസ് ഡെവലപേഴ്സ്

"ആജ് ജാനെ കി സിദ്ദ് നാ കരോ ഗസൽ അല്ല"; മഞ്ജരി

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

SCROLL FOR NEXT