Gulf

ദുബായ് സമ്മ‍ർ സർപ്രൈസിന് ജൂണ്‍ 29 ന് തുടക്കമാകും

67 ദിവസം നീണ്ടുനില്‍ക്കുന്ന ദുബായ് സമ്മ‍ർ സർപ്രൈസിന് ജൂണ്‍ 29 ന് തുടക്കമാകും. ഡിഎസ്എസിന്‍റെ 26 മത് എഡിഷന്‍ സെപ്റ്റംബർ 3 വരെയാണ് നടക്കുക. ദുബായ് ഫെസ്റ്റിവല്‍സ് ആന്‍റ് റീടെയ്ല്‍ എസ്റ്റാബ്ലിഷ്മെന്‍റാണ് ദുബായ് സമ്മർ സർപ്രൈസ് നടത്തുന്നത്.

ഈദ് അല്‍ അദ വാരാന്ത്യ അവധിയിലാണ് ഇത്തവണ ഡിഎസ്എസ് ആരംഭിക്കുന്നത്. ജൂലൈ 1 ന് അറബിക് കലാകാരന്മാരായ ഹുസൈന്‍ അല്‍ ജാസ്മിയുടേയും കാദിം അല്‍ സഹീറിന്‍റെയും സംഗീത നിശ ആസ്വദിക്കാം. 150 ദിർഹമാണ് ടിക്കറ്റ് നിരക്ക്. കൊക്കോ കോള അരീനയില്‍ ജൂലൈ 2 ന് അറബികളുടെ കലാകാരനെന്ന് അറിയപ്പെടുന്ന മുഹമ്മദ് അബ്ദോയുടെ പരിപാടിയും അരങ്ങേറും.

പതിവുപോലെ ഇത്തവണയും ദുബായ് സമ്മർ സർപ്രൈസിന്‍റെ ഭാഗമായി മെഗാ റാഫില്‍ നറുക്കെടുപ്പും വിവിധ കലാപരിപാടികളും വിലക്കിഴിവും ഉണ്ടാകും. കുടുംബമൊന്നിച്ച് വിവിധ വിനോദങ്ങളുടെ ഭാഗമാകുകയെന്നുളളതാണ് ഇത്തവണത്തെ ഡിഎസ്എസും ലക്ഷ്യമിടുന്നത്. വിവിധ ഹോട്ടലുകളിലും വിനോദസഞ്ചാര ആകർഷണങ്ങളിലും കുട്ടികള്‍ക്ക് നിബന്ധനകളോടെ സൗജന്യ പ്രവേശനം നല്‍കും.ദുബായ് സമ്മർ സർപ്രൈസിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ വരും ദിവസങ്ങളില്‍ സംഘാടകർ പുറത്തുവിടും.

'ഇവി-റെഡി' വർക്‌ഷോപ്പ് അബുദബിയില്‍ പ്രവർത്തനം ആരംഭിച്ചു

ജൈടെക്സിന് ദുബായില്‍ തുടക്കം

അത് ശരിയാണെങ്കില്‍ ഭയാനകമെന്ന് പ്രിയങ്ക ഗാന്ധി, ദേശീയ തലത്തിലും ചര്‍ച്ചയായി അനന്തു അജിയുടെ കുറിപ്പ്; അനന്തു എന്തിന് ജീവനൊടുക്കി?

ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റുമായി 'പെറ്റ് ഡിറ്റക്ടീവ്' ഒക്ടോബര്‍ 16ന് തിയറ്ററുകളില്‍

പാര്‍ട്ടി നിലപാടില്‍ വ്യക്തിപരമായ വാശി കാണിക്കരുത്; രമേശ് ചെന്നിത്തല അഭിമുഖം

SCROLL FOR NEXT