
സുസ്ഥിരതയെന്ന ലക്ഷ്യത്തോടെ ഇലക്ട്രിക് കാറുകളെ പ്രോത്സാഹിപ്പിക്കുന്ന രാജ്യമാണ് യുഎഇ. സ്വയം നിയന്ത്രിത, ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഉള്‍പ്പടെ പ്രയോജനപ്പെടുന്ന രീതിയില്‍ രൂപകല്‍പന ചെയ്തിട്ടുളള യുഎഇ വ്യവസായ മന്ത്രാലയത്തിന്‍റെ ഫൈവ് സ്റ്റാർ ക്വാളിറ്റി സർട്ടിഫിക്കേഷൻ ലഭിച്ച ആര്യ വർക്ക് ഷോപ്പ് കെസാഡ് (ഖലീഫ എക്കണോമിക് സോണ്‍ അബുദബി) ഗ്രൂപ്പിന്‍റെ കീഴിലുള്ള റഹായെൽ ഓട്ടോമോട്ടീവ് സിറ്റിയിൽ പ്രവർത്തനം ആരംഭിച്ചു.
എക്കണോമിക് സിറ്റീസ് & ഫ്രീ സോൺസ് സിഇഒ അബ്ദുല്ല അൽ ഹമേലി നേതൃത്വം നൽകിയ ഉദ്ഘാടന ചടങ്ങിൽ കെസാഡ് ഗ്രൂപ്പ് ചീഫ് കൊമേഴ്സ്യൽ ഓഫീസർ ഫാത്തിമ അൽ ഹമ്മാദി, സ്റ്റേക്ക്ഹോൾഡർ മാനേജ്‌മെന്റ് & സ്ട്രാറ്റജിക് പാർട്ണർഷിപ്പിലെ യൂസഫ് അൽ സാബി, റഹായേൽ ഓട്ടോമോട്ടീവിലെ ആക്ടിംഗ് ജനറൽ മാനേജർ ഖാലിദ് അൽ തെനേജി, കൊമേഴ്സ്യൽ ആൻഡ് ബിസിനസ് ഡെവലപ്‌മെന്‍റ് സീനിയർ മാനേജർ സാലിം എം. മാമരി എന്നിവരുൾപ്പെടെയുള്ളവരും പങ്കെടുത്തു.
ആര്യ ഓട്ടോ സ്ഥാപകനും എംഡിയുമായ പി.കെ.സുഭാഷ്, ചെയർമാൻ പി.കെ.അശോകൻ, എക്സിക്യൂട്ടിവ് ഡയറക്ടർ പി.ജെ.പ്രജിത്ത്, പാർട്ട്ണർ പി.കെ.സുരേഷ്, ബിസിനസ് ഡവലപ്മെന്‍റ് മാനേജർ ജോസഫ് കട്ടിക്കാരന്‍ എന്നിവരും സന്നിഹിതരായിരുന്നു. 150,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള പുതിയ ഫെസിലിറ്റിയിൽ ഒരേസമയം 100-ൽ അധികം വാഹനങ്ങൾക്ക് സേവനം ചെയ്യാന്‍ കഴിയുന്നരീതിയിലാണിത് ഒരുക്കിയിട്ടുളളത്.