അത് ശരിയാണെങ്കില്‍ ഭയാനകമെന്ന് പ്രിയങ്ക ഗാന്ധി, ദേശീയ തലത്തിലും ചര്‍ച്ചയായി അനന്തു അജിയുടെ കുറിപ്പ്; അനന്തു എന്തിന് ജീവനൊടുക്കി?

അത് ശരിയാണെങ്കില്‍ ഭയാനകമെന്ന് പ്രിയങ്ക ഗാന്ധി, ദേശീയ തലത്തിലും ചര്‍ച്ചയായി അനന്തു അജിയുടെ കുറിപ്പ്; അനന്തു എന്തിന് ജീവനൊടുക്കി?
Published on
Summary

ഐടി പ്രൊഫഷണലായിരുന്ന അനന്തു അജിയെന്ന യുവാവ് ജീവനൊടുക്കിയതിന് പിന്നാലെ പുറത്തുവന്ന ആത്മഹത്യാ കുറിപ്പില്‍ പ്രതിരോധത്തിലായിരിക്കുകയാണ് ആര്‍എസ്എസ് നേതൃത്വം. ആര്‍എസ്എസ് ക്യാംപുകളില്‍ താന്‍ അടക്കമുളള ആണ്‍കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് അനന്തു എഴുതിയത് ദേശീയ തലത്തിലും ചര്‍ച്ചയാകുന്നു.

ഒക്ടോബര്‍ എട്ട് ബുധനാഴ്ചയാണ് കോട്ടയം സ്വദേശിയായ അനന്തു അജി എന്ന ഇരുപത്തിനാലുകാരന്റെ മൃതദേഹം തിരുവനന്തപുരം തമ്പാനൂരിലെ ഹോട്ടല്‍ മുറിയില്‍ കണ്ടെത്തിയത്. ഈ മരണത്തിന് പിന്നാലെ അനന്തുവിന്റെ ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലില്‍ നിന്ന് പുറത്തു വന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നു. ആര്‍എസ്എസില്‍ പ്രവര്‍ത്തിച്ചിരുന്ന അനന്തു ആ സംഘടനയിലെ ചിലരില്‍ നിന്ന തനിക്കേറ്റ ഗുരുതരമായ ലൈംഗിക പീഡനത്തെക്കുറിച്ച് തുറന്നെഴുതിയിരിക്കുകയായിരുന്നു ആ കുറിപ്പില്‍. ആര്‍എസ്എസ് ക്യാംപില്‍ ഒരാളില്‍ നിന്ന് പീഡനമേറ്റുവെന്നും നാല് വയസ് മുതല്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകന്‍ കൂടിയായ ബന്ധുവില്‍ നിന്ന് പീഡനം അനുഭവിച്ചിട്ടുണ്ടെന്നും അമ്മയെയും സഹോദരിയെയും ഓർത്താണ് ഇതുവരെ ഒന്നും ചെയ്യാതിരുന്നതെന്നും ആത്മഹത്യാ കുറിപ്പില്‍ അനന്തു എഴുതിയിരുന്നു.

ആര്‍എസ്എസ് ക്യാമ്പില്‍ വെച്ച് ഒരാള്‍ തന്നെ ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ടെന്നും തനിക്ക് ഇത്രയും വെറുപ്പുള്ള ഒരു സംഘടന വേറെയില്ലെന്നും അനന്തു എഴുതുന്നു. അവര്‍ ഒരുപാട് പേരെ ലൈംഗികമായും ശാരീരികമായും ദുരുപയോഗം ചെയ്യുന്നുണ്ട്. ഇപ്പോഴും അവരുടെ ക്യാമ്പുകളില്‍ നടക്കുന്നത് ഈ അതിക്രമങ്ങള്‍ തന്നെയാണ്. തന്നെ കാരണമില്ലാതെ അടിക്കുകയും അവരുടെ ദണ്ഡ് ഉപയോഗിച്ച് തല്ലുകയും ചെയ്തിട്ടുണ്ടെന്നും അനന്തു എഴുതി. അനന്തു ഉന്നയിച്ച ആരോപണങ്ങള്‍ ആര്‍എസ്എസ് അന്വേഷിക്കണമെന്ന് പ്രിയങ്ക ഗാന്ധി എക്‌സ് പോസ്റ്റില്‍ ആവശ്യപ്പെട്ടു. ഒന്നിലേറെ ആര്‍എസ്എസുകാരില്‍ നിന്ന് പീഡനം ഏറ്റതായി അനന്തു വെളിപ്പെടുത്തുന്നു. താന്‍ മാത്രമല്ല ആര്‍എസ്എസ് ക്യാംപുകളിലുണ്ടാകുന്ന ഇത്തരം പീഡനങ്ങള്‍ക്ക ഇരയാകുന്നതെന്നും അനന്തുവിന്റെ കത്തില്‍ പറയുന്നുണ്ട്. അത് ശരിയാണെങ്കില്‍ ഭയാനകമായ അവസ്ഥയാണെന്നാണ് പ്രിയങ്ക കുറ്റപ്പെടുത്തുന്നത്. പെണ്‍കുട്ടികളെപ്പോലെ ആണ്‍കുട്ടികളും ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയായിക്കൊണ്ടിരിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അനന്തുവിന്റെ കുറിപ്പില്‍ പറയുന്നത്

'എന്നെ ആര്‍എസ്എസ് ക്യാമ്പില്‍ വെച്ചും ഒരാള്‍ ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ട്. എനിക്ക് ഇത്രയും വെറുപ്പുള്ള ഒരു സംഘടന വേറെയില്ല. ഞാന്‍ അതില്‍ വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ച ഒരാളായതുകൊണ്ട് എനിക്കിത് നന്നായി അറിയാം. ജീവിതത്തില്‍ ഒരിക്കലും ഒരു ആര്‍എസ്എസ്സുകാരനെ സുഹൃത്താക്കരുത്. സുഹൃത്തുക്കള്‍ മാത്രമല്ല, നിങ്ങളുടെ അച്ഛനാണെങ്കില്‍, സഹോദരനാണെങ്കില്‍, നിങ്ങളുടെ മകനാണെങ്കില്‍ പോലും അവരെ ജീവിതത്തില്‍ നിന്ന് ഒഴിവാക്കുക. അത്രക്ക് വിഷം മനസ്സില്‍ കൊണ്ടുനടക്കുന്നവരാണ് ആര്‍എസ്എസ്സുകാര്‍. യഥാര്‍ത്ഥ ദുരുപയോഗം ചെയ്യുന്നവര്‍ (abusers) അവരാണ്.

ഞാന്‍ ഈ പറഞ്ഞത് അവര്‍ എന്നോട് ചെയ്ത കാര്യം മാത്രമാണ്. അവര്‍ ഒരുപാട് പേരെ ലൈംഗികമായും ശാരീരികമായും ദുരുപയോഗം ചെയ്യുന്നുണ്ട്. ഇപ്പോഴും അവരുടെ ക്യാമ്പുകളില്‍ നടക്കുന്നത് ഈ അതിക്രമങ്ങള്‍ തന്നെയാണ്.

ആളുടെ പേര് ഞാന്‍ ഓര്‍ക്കുന്നില്ല, പക്ഷേ ഐടിസി (ITC), ഒടിസി (OTC) എന്നീ രണ്ട് ക്യാമ്പുകളില്‍ വെച്ചും എനിക്ക് ലൈംഗിക അതിക്രമം (sexual abuse) നേരിടേണ്ടിവന്നിട്ടുണ്ട്. ലൈംഗിക അതിക്രമം മാത്രമല്ല, ശാരീരികമായ അതിക്രമവും (physical abuse) നേരിട്ടിട്ടുണ്ട്. എന്നെ കാരണമില്ലാതെ അടിക്കുകയും അവരുടെ ദണ്ഡ് ഉപയോഗിച്ച് തല്ലുകയും ചെയ്തിട്ടുണ്ട്.

ഞാന്‍ ഈ പറഞ്ഞത് അവര്‍ എന്നോട് ചെയ്ത കാര്യം മാത്രമാണ്. അവര്‍ ഒരുപാട് പേരെ ലൈംഗികമായും ശാരീരികമായും ദുരുപയോഗം ചെയ്യുന്നുണ്ട്. ഇപ്പോഴും അവരുടെ ക്യാമ്പുകളില്‍ നടക്കുന്നത് ഈ അതിക്രമങ്ങള്‍ തന്നെയാണ്. ഞാന്‍ ഇതില്‍ നിന്ന് പുറത്തുവന്നതുകൊണ്ടാണ് എനിക്കിത് പറയാന്‍ സാധിക്കുന്നത്. എനിക്കറിയാം, ആരും എന്നെ വിശ്വസിക്കില്ല. കാരണം എനിക്ക് തെളിവുകളൊന്നുമില്ല. എന്റെ ജീവിതമാണ് ഞാന്‍ തെളിവായി തരുന്നത്. എനിക്ക് അത്രക്ക് വിഷമമുള്ളതുകൊണ്ടാണ് ഇപ്പോള്‍ ഇങ്ങനെ ഞാന്‍ തുറന്നുപറയുന്നത്. ഇനി ലോകത്ത് ഒരു കുട്ടിക്കും എനിക്ക് സംഭവിച്ചത് പോലെ സംഭവിക്കരുത്.'

അത് ശരിയാണെങ്കില്‍ ഭയാനകമെന്ന് പ്രിയങ്ക ഗാന്ധി, ദേശീയ തലത്തിലും ചര്‍ച്ചയായി അനന്തു അജിയുടെ കുറിപ്പ്; അനന്തു എന്തിന് ജീവനൊടുക്കി?
ദേവസ്വം ബോര്‍ഡും പ്രതിപ്പട്ടികയില്‍; ശബരിമലയിലെ സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ സംഭവിക്കുന്നതെന്ത്?

'ജീവിതത്തില്‍ ഒരിക്കലും ഒരു ആര്‍എസ്എസ്സുകാരനുമായി ഇടപഴകരുത്. എന്നെ ഉപദ്രവിച്ച വ്യക്തി ഒരു സജീവ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകനാണ്. ഞാന്‍ മാത്രമല്ല ഇവന്റെ ഇരയെന്ന് എനിക്കറിയാം. മറ്റ് പല കുട്ടികള്‍ക്കും ഇവന്റെ അടുത്ത് നിന്ന് അതിക്രമം നേരിട്ടിട്ടുണ്ട്. അതും ആര്‍എസ്എസ് ക്യാമ്പുകളില്‍ നിന്ന് തന്നെ. ഒരുപാട് കുട്ടികള്‍ ഇവരുടെ ആര്‍എസ്എസ് ക്യാമ്പുകളിലും ശാഖകളിലും വെച്ച് അതിക്രമങ്ങള്‍ അനുഭവിക്കുന്നുണ്ട്. ഇവരെ രക്ഷപ്പെടുത്തുകയും ശരിയായ കൗണ്‍സിലിംഗ് നല്‍കുകയും എന്നത് വളരെ അത്യാവശ്യമായ കാര്യമാണ്.

ഇവന്‍ കാരണം ലൈംഗിക അതിക്രമം നേരിട്ട ആളുകള്‍ പുറത്തുവന്ന് സംസാരിക്കണം എന്നാണ് എന്റെ ആഗ്രഹം. കാരണം ഇവനെപ്പോലെയുള്ളവരെ തുറന്നുകാട്ടേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ ഇവന്‍ ഇനിയും പലരെയും ഉപദ്രവിക്കും. ഇവന് ഒരു കുട്ടിയുണ്ടായാല്‍ അതിനെ വരെ ഉപദ്രവിക്കാന്‍ സാധ്യതയുണ്ട്. അത്രക്ക് വിഷമാണ് ഒരു 'പീഡോ' (paedo) ആയ ഇവന്‍.

അത് ശരിയാണെങ്കില്‍ ഭയാനകമെന്ന് പ്രിയങ്ക ഗാന്ധി, ദേശീയ തലത്തിലും ചര്‍ച്ചയായി അനന്തു അജിയുടെ കുറിപ്പ്; അനന്തു എന്തിന് ജീവനൊടുക്കി?
പാര്‍ട്ടി നിലപാടില്‍ വ്യക്തിപരമായ വാശി കാണിക്കരുത്; രമേശ് ചെന്നിത്തല അഭിമുഖം

കാരണം, ഞാന്‍ ഇന്ന് അനുഭവിക്കുന്ന ഒസിഡി (OCD) എത്രമാത്രം ദുരിതമാണ് നല്‍കുന്നതെന്ന് എനിക്ക് ശരിക്കും വിവരിക്കാന്‍ കഴിയില്ല. നമ്മളെ വിഷാദത്തിന്റെ (depression) അങ്ങേയറ്റത്ത് എത്തിക്കും. ഒസിഡിയുള്ള ഒരാളുടെ മനസ്സ് ഒരിക്കലും അവരുടെ നിയന്ത്രണത്തിലായിരിക്കില്ല. അത് മറ്റാരോ നിങ്ങളുടെ തലച്ചോറിനെ നിയന്ത്രിക്കുന്നത് പോലെയാണ്. ഉത്കണ്ഠ വര്‍ധിക്കുമ്പോള്‍, മരണം മാത്രമാണ് ഏക പോംവഴിയെന്ന് തോന്നിപ്പോകും. കൂടാതെ, വിഷാദം എന്നത് മടി അല്ല. അതൊരു യാഥാര്‍ത്ഥ്യമാണ്. 'നീ റെഡിയാക്, എല്ലാം നിന്റെ തോന്നലാണ്, മനസ്സ് മാറ്റാന്‍ ശ്രമിക്കൂ' എന്നൊന്നും വിഷാദമുള്ള ഒരാളോട് പോയി പറയരുത്.'

അനന്തു അനുഭവിച്ചിരുന്ന മാനസിക പ്രശ്‌നങ്ങള്‍ക്ക് കാരണമായി അയാള്‍ തന്നെ സ്ഥിരീകരിക്കുന്നത് ബാല്യത്തില്‍ നേരിട്ട ലൈംഗിക അതിക്രമങ്ങള്‍ തന്നെയാണ്. എന്‍എം എന്ന ചുരുക്കപ്പേരിലാണ് തന്നെ പീഡിപ്പിച്ചയാളെ അനന്തു കത്തില്‍ വിവരിച്ചിരിക്കുന്നത്. കുറ്റക്കാരായ ആര്‍എസ്എസ് നേതാക്കളെ കണ്ടെത്തണം എന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐയും യൂത്ത് കോണ്‍ഗ്രസും പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് ആത്മഹത്യാ പ്രേരണക്ക് കേസെടുത്തു.

Related Stories

No stories found.
logo
The Cue
www.thecue.in