Gulf

ദുബായ് വിമാനത്താവളത്തില്‍ കുട്ടികളുടെ എമിഗ്രേഷന്‍ കൗണ്ടർ വിപുലപ്പെടുത്തുന്നു

ദുബായ് വിമാനത്താവളത്തില്‍ കുട്ടികൾക്കായി അടുത്തിടെ ആരംഭിച്ച എമിഗ്രേഷൻ കൗണ്ടർ സേവനം വിപുലപ്പെടുത്തുന്നു. എല്ലാ ടെർമിനൽ അറൈവൽ ഭാഗത്തേക്കും കൗണ്ടറുകൾ സ്ഥാപിക്കാൻ പദ്ധതിയുണ്ടെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ദുബായ് മേധാവി ലഫ്റ്റനന്‍റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി അറിയിച്ചു.ദുബായിലേക്ക് എത്തുന്ന കുട്ടികൾക്ക് പാസ്പോർട്ടിൽ സ്വയം സ്റ്റാമ്പ് ചെയ്യാൻ അനുവദിക്കുന്ന ഫ്ലാറ്റ്ഫോമാണ് ഇത്.നിലവിൽ ദുബായ് വിമാനത്താവളം ടെർമിനൽ മൂന്നിന്‍റെ അറൈവൽ ഭാഗത്ത്‌ മാത്രമാണ് ഇത് സ്ഥാപിച്ചിടുള്ളത്

കുട്ടികൾക്ക് സന്തോഷവും ആവേശവും നൽകാന്‍ വേണ്ടി അവർക്ക് മാത്രമായുള്ള ലോകത്തെ ആദ്യത്തെ സമർപ്പിത പവലിയനാണ് ഈ കൗണ്ടർ.ഇക്കഴിഞ്ഞ ഈദുൽ ഫിത്തർ ദിനത്തിലാണ് ഈ സംരംഭം ആരംഭിച്ചത്. 4 മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്കാണ് ഇത് ഉപയോഗിക്കാൻ കഴിയുക.കുട്ടികൾക്ക് പാസ്പോർട്ടിൽ സ്റ്റാമ്പ് ചെയ്യാനും അവരുടെ അന്വേഷണങ്ങൾക്ക് ഉത്തരം നൽകുന്നതിനും പ്രത്യേകം പരിശീലനം ലഭിച്ച പാസ്പോർട്ട് ഓഫീസർമാരും വിദഗ്ധ ജോലിക്കാരും കുട്ടികൾക്കുള്ള സേവനം സുഗമമാകാൻ നിയോഗിച്ചിട്ടുണ്ടെന്ന് ലഫ്റ്റനന്‍റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി പറഞ്ഞു

വിമാനത്താവളത്തില്‍ കുട്ടികൾക്ക് സാധാരണമായ അനുഭവങ്ങൾ നൽകാൻ കുട്ടികളുടെ എമിഗ്രേഷൻ കൗണ്ടറുകൾക്ക് കഴിയുമെന്ന് ദുബായ് എമിഗ്രേഷൻ ഹാപ്പിനസ് സർവീസസ് ഡയറക്ടർ കേണൽ സാലിം ബിൻ അലി പറഞ്ഞു.എല്ലാ ടെർമിനൽ അറൈവൽ ഏരിയകളിലേക്കും ഈ കൗണ്ടറുകൾ വിപുലീകരിക്കുന്നത് യുവ സന്ദർശകർക്ക് മൊത്തത്തിലുള്ള യാത്രാനുഭവം വർദ്ധിപ്പിക്കുന്നതിനുള്ള ദുബായിയുടെ പ്രതിബദ്ധതയെ അടിവരയിടുന്നു. പാസ്‌പോർട്ട് നിയന്ത്രണത്തിൽ സജീവമായി പങ്കെടുക്കാൻ കുട്ടികളെ അനുവദിക്കുന്നതിലൂടെ, കുട്ടി യാത്രക്കാർക്ക് മികച്ചതും അവിസ്മരണീയവുമായ യാത്ര മതിപ്പ് സൃഷ്ടിക്കാൻ ദുബായ് എമിഗ്രേഷൻ ലക്ഷ്യമിടുന്നുവെന്ന് അദ്ദേഹം പറഞ്ഞു

കുട്ടികൾ വിമാനത്താവളത്തിൽ എത്തുന്നത് മുതൽ യാത്രയുടെ ഓരോ ഘട്ടത്തിലും സന്തോഷവും ഉപഭോക്തൃ സംതൃപ്തിയും പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കുട്ടി യാത്രക്കാരെ രസകരവും സംവേദനാത്മകവുമായ രീതിയിൽ ഇടപഴകുന്നതിലൂടെ, ശിശുസൗഹൃദ- യാത്രാ സേവനങ്ങൾക്ക് പുതിയ മാനദണ്ഡങ്ങൾ ദുബായ് ഒരുക്കുന്നു. ഇതിലൂടെ കുടുംബങ്ങൾക്ക് യാത്ര കൂടുതൽ ആസ്വാദ്യകരമാക്കുമെന്നാണ് ജിഡിആർഎഫ്എയുടെ വിലയിരുത്തല്‍

പൃഥ്വിരാജ് പറഞ്ഞു ഇതേ കഥയാണ് അവരുടേതെന്ന് - Nishad Koya On Controversy Behind Malayalee From India

ഒരു കൂട്ടം സൈക്കോകളുടെ ഇടയിലേക്ക് ഞാനും പാവം മമ്മൂക്കയും - Turbo Team Interview

പ്രണയം കല്യാണം തല്ല് | Mandakini Trailer Decoding

'ഗുരുവായൂരമ്പല നടയിൽ എനിക്ക് വേണ്ടിയെടുത്ത സിനിമയല്ല, പ്രേക്ഷകർക്ക് വേണ്ടിയെടുത്ത സിനിമയാണ്'; വിപിൻ ദാസ്

RR V/S KCR V/S MODI ; തെലങ്കാന ആര് കൊണ്ടുപോവും ?

SCROLL FOR NEXT