Gulf

യുഎഇയില്‍ ഡ്രൈവറില്ലാ ടാക്സികള്‍ അടുത്തവർഷം മുതല്‍, ഡിജിറ്റല്‍ മാപ്പിംഗ് തുടങ്ങി

ഡ്രൈവറില്ലാ ടാക്സികള്‍ നിരത്തിലിറക്കുന്നതിന് മുന്നോടിയായി ദുബായില്‍ ഡിജിറ്റല്‍ മാപ്പിംഗ് ആരംഭിച്ചു. ഇതിനായി രണ്ട് ഇലക്ട്രിക് കാറുകളാണ് ദുബായുടെ വിവിധ റോഡുകളിലൂടെ സഞ്ചരിക്കുന്നത്. യുഎസ് കമ്പനിയായ ക്രൂസുമായി സഹകരിച്ചാണ് ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി പദ്ധതി നടപ്പിലാക്കുന്നത്. രണ്ട് ഷെറോവെല്‍റ്റ് ബോള്‍ട്ട് ഇവി കാറുകളാണ് മാപ്പിംഗിനായുളള സർവ്വെ നടത്തുന്നത്. പ്രത്യേക ഡ്രൈവർമാരുടെ സേവനം പ്രയോജനപ്പെടുത്തി ജുമൈറമേഖലയിലാണ് ആദ്യഘട്ടത്തില്‍ മാപ്പിംഗ് നടത്തുന്നത്. ഇവിടങ്ങളിലെ മാപ്പിംഗ് പൂർത്തിയായാല്‍ നഗരത്തിന്‍റെ മറ്റ് മേഖലകളിലേക്ക് ഡിജിറ്റല്‍ മാപ്പിംഗ് വിവരശേഖരണത്തിനായി വാഹനമെത്തും.

ഡ്രൈവറില്ലാ കാറുകള്‍ നിരത്തിലിറക്കുന്നതില്‍ ഏറ്റവും നിർണായകമായ ഘട്ടമാണ് ഡിജിറ്റല്‍ മാപ്പിംഗ്. അടുത്തവർഷം ഡ്രൈവറില്ലാ ടാക്സികളും ഇ ഹെയ്ല്‍ സേവനങ്ങളും ലഭ്യമാക്കും. 2030 ആകുമ്പോഴേക്കും ഡ്രൈവറില്ലാ വാഹനങ്ങളുടെ എണ്ണം 4000 ആയി ഉയർത്തുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനങ്ങള്‍ നടത്തുന്നതെന്നും ആർടിഎ ചെയർമാന്‍ മാതർ അല്‍ തായർ പറഞ്ഞു. അന്തർദ്ദേശീയ മാനദണ്ഡങ്ങള്‍ പ്രകാരമാണ് ഡിജിറ്റല്‍ മാപ്പ് തയ്യാറാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

2030 ഓടെ ദുബായിലെ 25 ശതമാനം യാത്രകള്‍ ഡ്രൈവറില്ലാ വാഹനങ്ങളിലാക്കുകയെന്നുളളതാണ് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ പ്രഖ്യാപിത നയം. ഇതിന് അനുസൃതമായാണ് പദ്ധതികള്‍ പുരോഗമിക്കുന്നത്.

ഡ്രൈവറില്ലാ വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നത് പൊതുഗതാഗത സംവിധാനത്തിലെ ഗുണനിലവാരം ഉയർത്തും. ഗതാഗത സുരക്ഷയും വർദ്ധിപ്പിക്കും. 90 ശതമാനം റോഡ് അപകടങ്ങളുടെയും കാരണം മനുഷ്യസഹജമായ പിഴവുകളാണ് ഇത് ഒഴിവാകുമ്പോള്‍ അപകടങ്ങളുടെ തോതും കുറയുമെന്നാണ് വിലയിരുത്തല്‍. ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ്​ യു.​എ​സ്​ ക​മ്പ​നി​യാ​യ ക്രൂ​സു​മാ​യി റോ​ബോ​ടാ​ക്സി​ക​ൾ നി​ര​ത്തി​ലി​റ​ക്കാ​ൻ പ​ങ്കാ​ളി​ത്ത ക​രാ​റി​ലെ​ത്തി​യ​ത്

'അമൽ ഡേവിസിനെപ്പോലെയുള്ള കഥാപാത്രം എന്ന തരത്തിലാണ് ഓഫറുകൾ വരുന്നത്'; അന്യഭാഷ ചിത്രങ്ങളിലേക്ക് ഉടനെയില്ല എന്ന് നസ്ലെൻ

'ഒരോ മലയാളിയും കണ്ടിരിക്കേണ്ട സിനിമ'; പഞ്ചവത്സര പദ്ധതി എന്ന ചിത്രം തനിക്കിഷ്ടപ്പെട്ടു എന്ന് ശ്രീനിവാസൻ

'ആ റിയാക്ഷൻ കണ്ട് ആളുകൾ കൂവി കൊല്ലും എന്നാണ് വിചാരിച്ചത്, പക്ഷേ ആ സീൻ കഴിഞ്ഞപ്പോൾ ​ഗിരീഷേട്ടൻ പൊട്ടിച്ചിരിച്ചു'; നസ്ലെൻ

'ഇവിടെ ഒരു അലമ്പും നടക്കാത്തതുകൊണ്ട് ഇവന്മാരെല്ലാം വീട്ടിൽ സുഖായിട്ട് ഇരിക്കാ' ; പെരുമാനി ട്രെയ്‌ലർ

'ആൽപ്പറമ്പിൽ ഗോപിയുടെ ലോകത്തെ അവതരിപ്പിച്ച് ദി വേൾഡ് ഓഫ് ഗോപി' ; മലയാളീ ഫ്രം ഇന്ത്യയിലെ പുതിയ ഗാനം പുറത്ത്

SCROLL FOR NEXT