Gulf

മൗറീഷ്യസിലേക്ക് പ്രവർത്തനം വിപുലീകരിക്കാന്‍ ഡാന്യൂബ് ഹൈവെക് ഗ്രൂപ്പുമായി കരാ‍ർ ഒപ്പുവച്ചു

ലോകത്തിലെ മികച്ച വിനോദ സഞ്ചാരകേന്ദ്രമായ മൗറീഷ്യസിലേക്ക് പ്രവർത്തനം വിപുലീകരിക്കാന്‍ ഡാന്യൂബ് ഹോം. ഇതുമായി ബന്ധപ്പെട്ട് ഹൈവെകുമായി കരാറില്‍ ഒപ്പുവച്ചു. പ്രതിവർഷം 1.3 ദശലക്ഷത്തിലധികം വിനോദ സഞ്ചാരികളെത്തുന്ന മൗറീഷ്യസ് ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രമാണ്.

അടുത്ത ഒരു വർഷത്തിനുളളില്‍ മൗറീഷ്യസില്‍ 50,000 ചതുരശ്രഅടിയിലുളള ഷോറൂം ഉള്‍പ്പടെ മൂന്ന് ഫ്രാഞ്ചൈസി സ്റ്റോറുകള്‍ തുറക്കുകയാണ് ലക്ഷ്യം.നവംബറില്‍ ആദ്യ കേന്ദ്രം പ്രവർത്തനം തുടങ്ങുമെന്നാണ് പ്രതീക്ഷ.

യുഎഇയുടെ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തുപകരുകയെന്നുളളതുകൂടിയാണ് ആഗോള വിപുലീകരണത്തിന്‍റെ ലക്ഷ്യമെന്ന് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ആദെല്‍ സാജന്‍ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുളള സാമ്പത്തിക ബന്ധത്തില്‍ ചെറിയ പങ്ക് വഹിക്കാനാകുന്നുവെന്നുളളതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഡാന്യൂബ് ഹോമുമായുളള പങ്കാളിത്തത്തില്‍ ഏറെ സന്തോഷമുണ്ടെന്ന് ഹാവെക് ഗ്രൂപ്പ് ചെയർമാന്‍ എഹ്സാന്‍ ചാടി പറഞ്ഞു. ഗൃഹോപകരണ വിപണയില്‍ മൗറീഷ്യസ് പ്രധാന മേഖലയാകുമെന്ന് ഉറപ്പുണ്ടെന്ന് ഡാന്യൂബ് ഹോം ഇ-കൊമേഴ്‌സ് ആൻഡ് ഫ്രാഞ്ചൈസി ഡയറക്ടർ സയ്യിദ് ഹബീബ് പറഞ്ഞു.

കരാർ ഒപ്പുവയ്ക്കല്‍ ചടങ്ങില്‍ മൗറീഷ്യസ് അംബാസിഡർ ഷൗക്കത്ത് അലി സൗദാന്‍ ഹാവെക് കമേഴ്സ്യല്‍ മാനേജർ സൈഫ് ചാടി, സല്‍മാന്‍ ചാടി തുടങ്ങിയവരും പങ്കെടുത്തു. യുഎഇ, ഒമാൻ, ഈജിപ്ത്, ഖത്തർ, കുവൈറ്റ്, ബഹ്‌റൈൻ, റുവാണ്ട, ഉഗാണ്ട, നേപ്പാൾ, സുഡാൻ, നൈജീരിയ, ഇന്ത്യ എന്നിവയുൾപ്പെടെ 12 രാജ്യങ്ങളിൽ നിലവിൽ ഡാന്യൂബ് ഹോം ലഭ്യമാണ്. മൗറീഷ്യസിലെ പ്രശസ്തമായ ആഗോള ബ്രാൻഡുകളുടെ ഫ്രാഞ്ചൈസി പങ്കാളിയാണ് ഹൈവെക് ഗ്രൂപ്പ്.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT