Gulf

ബു‍ർജ് ഖലീഫയിലെ പുതുവത്സരദിനവെടിക്കെട്ട്: ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു

ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിലെ പ്രശസ്തമായ പുതുവത്സര വെടിക്കെട്ട് കാണാന്‍ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു. എമ്മാറിന്‍റെ പുതുവത്സരാഘോഷം സൗജന്യമായി കാണാന്‍ അവസരമുണ്ടെങ്കിലും ബുർജ് പാർക്കിലെ മുന്‍നിര സീറ്റിലിരുന്ന് ബുർജ് ഖലീഫയിലെ വെടിക്കെട്ട് ആസ്വദിക്കാനുളള അവസരമാണ് ടിക്കറ്റെടുക്കുന്നവർക്ക് ലഭിക്കുക. 300 ദിർഹമാണ് മുതിർന്നവർക്കുളള ടിക്കറ്റ് നിരക്ക്. 5 മുതല്‍ 12 വയസുവരെയുളള കുട്ടികള്‍ക്ക് 150 ദിർഹം നല്‍കിയാല്‍ ടിക്കറ്റ് ലഭിക്കും. അഞ്ച് വയസിന് താഴെയുളളവർക്ക് പ്രവേശനം സൗജന്യമാണ്.

നവംബർ 10 മുതല്‍ പ്ലാറ്റിനുമിസ്റ്റില്‍ ടിക്കറ്റുകള്‍ ലഭ്യമാകും.ടിക്കറ്റെടുത്തവർക്കുളള ബാഡ്ജുകള്‍ ഡിസംബർ 26 മുതല്‍ 30 വരെ ദുബായ് മാള്‍, ദുബായ് ഹില്‍സ് മാള്‍, ദുബായ് മറീന മാള്‍ എന്നിവിടങ്ങളില്‍ നിന്നും ശേഖരിക്കാം. ബുർജ് പാർക്കില്‍ പ്രവേശിക്കാന്‍ ഈ ബാഡ്ജ് നിർബന്ധമാണ്. വൈകീട്ട് 4 മുതല്‍ ബുർജ് പാർക്ക് തുറക്കും. ഭക്ഷണവും വെളളവും സൗജന്യമാണ്.

"ആജ് ജാനെ കി സിദ്ദ് നാ കരോ ഗസൽ അല്ല"; മഞ്ജരി

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

SCROLL FOR NEXT