Gulf

അജിത്തിന്‍റെ ‘തുനിവിന്’ സൗദി അറേബ്യയിൽ നിരോധനം

അജിത് കുമാർ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം തുനിവ് ചിത്രത്തിന് സൗദി അറേബ്യയില്‍ നിരോധനം. പൊങ്കല്‍ റിലീസായി ചിത്രം ജനുവരി 11 നാണ് തിയറ്ററുകളിലേക്ക് എത്തുന്നത്.ചിത്രത്തിൽ ട്രാന്‍സ്ജെന്‍റര്‍ കഥാപാത്രങ്ങളുമായി ബന്ധപ്പെട്ട രംഗങ്ങൾ ഉള്ളതിനാലാണ് ചിത്രത്തിന് സൗദി അറേബ്യയില്‍ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

കുവൈത്ത്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളിലും ചിത്രത്തിന് വിലക്ക് ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്നാണ് സൂചന. നിലവിൽ സൗദി അറേബിയയിൽ മാത്രമാണ് ചിത്രത്തിന്‍റെ സെൻസറിംഗ് പൂർത്തിയായിട്ടുള്ളത്. സെൻസറിംഗ് പൂർത്തിയായതിന് ശേഷം മാത്രമേ ഏതൊക്കെ ഗൾഫ് രാജ്യങ്ങളിൽ ചിത്രം പ്രദർശിപ്പിക്കാൻ കഴിയുമെന്ന് അറിയാൻ കഴിയൂ. എച്ച് വിനോദാണ് തുനിവിന്‍റെ സംവിധായകന്‍. മഞ്‍ജു വാര്യരാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT