Gulf

അമ്മയെന്ന സ്നേഹത്തണല്‍, കണ്ണുനനയിക്കുന്ന ‘എ ജേണി ഓഫ്​ എ റീകോൾഡ്​ മാൻ’

അമ്മയുടെയും മകന്‍റെയും സ്നേഹത്തിന്‍റെ കഥ പറയുന്ന സംഗീത ആല്‍ബം ‘എ ജേണി ഓഫ്​ എ റീകോൾഡ്​ മാൻ പുറത്തിറങ്ങി. നിക്കോൺ മിഡിലീസ്റ്റ്​ ആൻഡ്​ ആഫ്രിക്കയുടെ ബാനറിൽ സുൽത്താൻ ഖാൻ സംവിധാനം ചെയ്ത ആൽബം പ്രവാസ ജീവിതത്തിന്‍റെ നൊമ്പരവും അമ്മയും മകനും തമ്മിലുളള ആത്മബന്ധത്തിന്‍റെ ആഴവും ഒരേസമയം വിവരിക്കുന്നു. ദുബായ് ഫെസ്റ്റിവൽ സിറ്റി മാളിലെ നോവോ സിനിമാസിൽ നടന്ന ചടങ്ങിലാണ്​ ആൽബം പുറത്തിറക്കിയത്​. അമ്മമാർക്കുള്ള സ്​നേഹാദരമാണ്​ ഈ സംഗീത ശിൽപമെന്ന്​ അണിയറപ്രവർത്തകർ പറഞ്ഞു. പൂർണ്ണമായും നിക്കോൺ ഇസഡ്​ 6- II ക്യാമറകളിൽ ചിത്രീകരിച്ച ഈ ദൃശ്യാവിഷ്കാരത്തിൽ മുഖ്യവേഷത്തിലെത്തുന്നത്​ യു.എ.ഇയിലെ പ്രമുഖ ഫോട്ടോ ജേണലിസ്റ്റായ കമാൽ കാസിമാണ്​.

ഉസ്മാന്‍, തെസ്നിം കാസിം, റഷീദ്, കമാല്‍ കാസിം, സുല്‍ത്താന്‍ ഖാന്‍

മാതാവിന്‍റെ സാമിപ്യം നഷ്ടപ്പെട്ട്​ ദുരിത പ്രവാസം നയിക്കുന്ന മകന്‍റെ വേഷത്തിലാണ്​ കമാൽ കാസിം എത്തുന്നത്​. മാതാവായി തെസ്നിം കാസിം വേഷമിടുന്നു. കഥ, ഛായാഗ്രഹണം എന്നിവ സുൽത്താൻ ഖാൻ നിർവഹിച്ചു. ഒ.എസ്​.എ. റഷീദിന്‍റെ വരികൾക്ക്​ ഖാലിദ്​ ഈണവും ശബ്​ദവും നൽകി. അഭിനയം വേറിട്ടൊരനുഭവമായിരുന്നുവെന്ന് കമാല്‍ കാസിം പറഞ്ഞു. അമ്മയുടെ വേർപാട് അനുഭവിക്കുന്ന സമയത്താണ് യാദൃശ്ചികമായി ഈ ആല്‍ബത്തിന്‍റെ പ്രവർത്തനങ്ങളും നടന്നത്, ഹൃദയം കൊണ്ടാണ് ആല്‍ബത്തിന്‍റെ ഭാഗമായതെന്നും കമാല്‍ കാസിം പറഞ്ഞു.

മേഖലയിലെ ഫോട്ടോഗ്രാഫർമാരുടെയും വീഡിയോഗ്രാഫർമാരുടെയും കഴിവു​കളെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ്​ ഇത്തരം സംരംഭങ്ങളെന്നും വേറിട്ട ആശയവുമായെത്തുന്നവർക്ക്​ പിന്തുണ തുടരുമെന്നും നി​ക്കോൺ മിഡിലീസ്റ്റ്​ മാനേജിങ്​ ഡയറക്ടർ നരേന്ദ്ര മേനോൻ പറഞ്ഞു. കലാകാരൻമാരുടെ ക്രിയാത്​മകത വളർത്തുക എന്നത്​ വള​രെ പ്രാധാന്യത്തോടെയാണ്​ പരിഗണിക്കുന്നതെന്നും ദൃശ്യകലാകാരൻമാരെ പിന്തുണക്കുന്നത്​ കേവലം ബിസിനസായല്ല കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ആൽബത്തിനായി തെരഞ്ഞെടുത്ത വിഷയമാണ്​ കൂടുതൽ ആകർഷിച്ചതെന്ന്​ സുൽത്താൻ ഖാൻ പറഞ്ഞു. മാതാവിനെ കാണാൻ കൊതിക്കുന്ന നിരവധി പ്രവാസികൾ ഇവിടെയുണ്ട്​. അവർക്ക്​ കൂടിയുള്ള ആദരമാണ്​ ഈ ആൽബം. നിക്കോൺ നൽകുന്ന ഇത്തരം അവസരങ്ങൾ ഫോട്ടോഗ്രാഫർമാർക്കും വീഡിയോഗ്രാഫർമാർക്കും മുതൽക്കൂട്ടാണെന്നും അദ്ദേഹം കൂട്ടിചേർത്തു. കെ.സി. ഉസ്മാനാണ്​ ആൽബത്തിന്‍റെ പ്രൊഡക്ഷൻ കോഡിനേറ്റർ. സീനഷ്​ എസ്​. ആനന്ദ്​, അർജുൻ ഗോപൻ, അനിൽ ഗോവിന്ദ്, മുഹമ്മദ്​ തംസീർ, ഇഷ ബക്കർ, മിഗ്​ൻ ബൗസിം, ഷെർ ബഹാദർ, അക്ഷയ്​, ഗൗരി നായർ​ തുടങ്ങിയവരും അണിയറയിൽ പ്രവർത്തിച്ചു.

ആവേശം തുടക്കത്തില്‍ ഇത്ര വലിയ സിനിമ ആയിരുന്നില്ല, മാറിയത് ജിത്തു അക്കാര്യം മനസിലാക്കിയപ്പോള്‍: ഫഹദ് ഫാസില്‍

"കഴിവില്ലാത്തവരെ മോട്ടിവേറ്റ് ചെയ്യുന്ന സ്വഭാവം എനിക്കുമുണ്ട്, വടക്കന്‍ സെല്‍ഫിയിലെ ഷാജി വളരെ സ്പെഷ്യലാണ്"

സംഗീതമാണ് ജിവിതമെന്ന് തോന്നിയിട്ടില്ല, അത് ഒരു ഭാഗം മാത്രം: ശ്രീകുമാര്‍ വാക്കിയില്‍

സംവിധാനം ചിദംബരം, തിരക്കഥ ജിത്തു മാധവൻ; 'ബാലൻ' ആരംഭിച്ചു

"വേണ്ടെന്നേ.. ഞാന്‍ മൂന്നാമത്തെ ടേക്കേ വയ്ക്കൂ.." ഫഹദിനോട് അല്‍ത്താഫ് ചൂടായ സംഭവം

SCROLL FOR NEXT