Gulf

ഈദിന് യുഎഇയില്‍ 9 ദിവസം അവധി, സ്വകാര്യമേഖലയില്‍ തുടങ്ങുന്നത്‌ ജൂണ്‍ മൂന്നിന്

ജസിത സഞ്ജിത്ത്

യുഎഇയില്‍ സർക്കാ‍ർ മേഖലയില്‍ ചെറിയ പെരുന്നാള്‍ അവധി ജൂണ്‍ രണ്ടിന് തുടങ്ങും. ജൂണ്‍ 9നാണ് അവധി അവസാനിപ്പിച്ച്, ജോലിയിലേക്ക് തിരികെയെത്തേണ്ടത്. ഇതോടെ, മെയ് 30 വ്യാഴാഴ്ച കഴിഞ്ഞാല്‍,വാരാന്ത്യ അവധി ദിനങ്ങള്‍ ഉള്‍പ്പടെ, 9 ദിവസം അവധിയായിരിക്കും. എന്നാല്‍ സ്വകാര്യമേഖലകളില്‍ അവധി ജൂണ്‍ മൂന്നിനായിരിക്കും തുടങ്ങുക. ഷവ്വാല്‍ നാലിന് അവധി അവസാനിപ്പിച്ച് ജോലി തുടങ്ങണം.

ചെറിയ പെരുന്നാള്‍, ജൂണ്‍ മൂന്നിനോ നാലിനോ ആയിരിക്കുമെന്നാണ് കണക്കുകൂട്ടല്‍. നേരത്തെ യുഎഇ, സ‍്വകാ‍ര്യ സ‍ർക്കാ‍ർ മേഖലകളുടെ അവധി ഏകീകരിച്ചിരുന്നു. എന്നാല്‍, ഇത്തവണ, സ്വകാര്യമേഖലയില്‍ ഒരു ദിവസം വൈകിയാണ് അവധി ആരംഭിക്കുക. ഇതോടെ വാരാന്ത്യ അവധി ദിനങ്ങളുടെ ആനുകൂല്യം സ്വകാര്യമേഖലയില്‍ ഉളളവ‍ർക്ക് കിട്ടില്ല. പക്ഷെ മൊത്തം അവധി ദിനങ്ങളുടെ എണ്ണത്തില്‍ വർദ്ധനവുണ്ട്.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT