Gulf

യുഎഇയില്‍ തൊഴില്‍ പെർമിറ്റ് മൂന്നുവർഷം

തൊഴില്‍ പെർമിറ്റ് മൂന്നുവർഷമാക്കാനുളള ശുപാർശയ്ക്ക് യുഎഇ ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ അംഗീകാരം നല്‍കി. നിലവില്‍ രണ്ട് വർഷമാണ് തൊഴില്‍ പെർമിറ്റ് കാലാവധി. തൊ​ഴി​ൽ പെ​ർ​മി​റ്റി​ല്ലാ​തെ യു.എ.​ഇ​യി​ൽ ജോ​ലി ചെ​യ്യു​ന്ന​ത്​ നി​യ​മ​വി​രു​ദ്ധ​മാ​ണ്.

രാജ്യത്തെ മാനവ വിഭവശേഷി സ്വദേശി വല്‍ക്കരണ മന്ത്രാലയമാണ് തൊഴില്‍ പെർമിറ്റ് അനുവദിക്കുന്നത്. രണ്ട് വർഷത്തില്‍ നിന്ന് കാലാവധി മൂന്ന് വർഷമാക്കുന്നത് തൊഴിലുടമകളുടെ അധികഭാരം കുറയ്ക്കും. ജീ​വ​ന​ക്കാ​ര​ൻ പ്ര​ബേ​ഷ​ൻ കാ​ലാ​വ​ധി​ക്കു​ശേ​ഷം ഒ​രു​വ​ർ​ഷം​കൂ​ടി തൊ​ഴി​ലു​ട​മ​ക്ക്​ കീ​ഴി​ൽ ജോ​ലി ചെ​യ്യ​ണ​മെ​ന്ന നി​ർ​ദേ​ശ​ത്തി​നും അം​ഗീ​കാ​രം ന​ൽ​കി.ഇക്കാര്യത്തില്‍ തൊഴിലുടമയ്ക്ക് തീരുമാനമെടുക്കാം.

ഈ ​വ​ർ​ഷം മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 72,000 പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തിയെന്നും അധികൃതർ അറിയിച്ചു. സ്വദേശിവല്‍ക്കരണവുമായി ബന്ധപ്പെട്ട് 2300 ലധികം കേസുകള്‍ റിപ്പോർട്ട് ചെയ്തു. ഇ​തി​ൽ 430 കേ​സു​ക​ൾ പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ഷ​ന്​ കൈ​മാ​റിയിട്ടുണ്ട്

ജീത്തു ജോസഫ് - ആസിഫ് അലി ടീമിന്റെ 'മിറാഷ്' അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു; ചിത്രം നാളെ തിയേറ്ററുകളിലേക്ക്

'ലോർഡ് മാർക്കോ' ആകുന്നത് യാഷ്? പുതിയ ചിത്രവുമായി ക്യൂബ്സ് എന്റർടെയ്ൻമെന്റ്-ഹനീഫ് അദേനി ടീം

കരിയറില്‍ ചെയ്തതുവെച്ച് ഏറ്റവും സംതൃപ്തി തന്ന രണ്ട് വര്‍ക്കുകള്‍ ആ സീരീസുകളാണ്: സഞ്ജു ശിവറാം

മൈ ഡിയര്‍ കുട്ടിച്ചാത്തന് ശേഷം അച്ഛനെ എക്സൈറ്റ് ചെയ്യിപ്പിച്ച സിനിമയാണ് ലോക എന്ന് പറഞ്ഞു: ചന്തു സലിം കുമാര്‍

സിനിമയെ വളരെ ഓർ​ഗാനിക്കായി സമീപിക്കുന്ന സംവിധായകനാണ് ജീത്തു ജോസഫ്: ആസിഫ് അലി

SCROLL FOR NEXT