'ലോർഡ് മാർക്കോ' ആകുന്നത് യാഷ്? പുതിയ ചിത്രവുമായി ക്യൂബ്സ് എന്റർടെയ്ൻമെന്റ്-ഹനീഫ് അദേനി ടീം

'ലോർഡ് മാർക്കോ' ആകുന്നത് യാഷ്? പുതിയ ചിത്രവുമായി ക്യൂബ്സ് എന്റർടെയ്ൻമെന്റ്-ഹനീഫ് അദേനി ടീം
Published on

മാർക്കോ എന്ന ചിത്രത്തിന് ശേഷം ക്യൂബ്സ് എന്റർടെയ്ൻമെന്റ്-ഹനീഫ് അദേനി ടീം ടീം വീണ്ടും ഒന്നിക്കുന്നു. 'ലോർഡ് മാർക്കോ' എന്നാണ് ചിത്രത്തിന്റെ പേര് എന്ന് ചേംബർ ഓഫ് കൊമേഴ്സിലെ രജിസ്ട്രേഷൻ രേഖകൾ വ്യകതമാക്കുന്നു. വമ്പൻ മാസ്സ് ആക്ഷൻ എന്റെർറ്റൈനെർ ആയി മാർക്കോയെയും വെല്ലുന്ന കാൻവാസിൽ ആണ് "ലോർഡ് മാർക്കോ" ഒരുക്കാൻ പോകുന്നതെന്നാണ് സൂചന.

കന്നഡ സൂപ്പർ താരം യാഷ് ചിത്രത്തിൽ നായകനായി എത്തിയേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. എന്നാൽ ചിത്രത്തിലെ നായകൻ ആരായിരിക്കുമെന്ന ഔദ്യോഗിക വിവരങ്ങൾ ഒന്നും തന്നെ പുറത്തു വന്നിട്ടില്ല. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ വയലന്റ് ആക്ഷൻ ചിത്രമായാണ് ക്യൂബ്സ് എന്റർടെയ്ൻമെന്റ്-ഹനീഫ് അദേനി ടീം 'മാർക്കോ' ഒരുക്കിയത്. അതിന് മുകളിൽ നിൽക്കുന്ന സിനിമാനുഭവം സമ്മാനിക്കാനാണ് "ലോർഡ് മാർക്കോ" എന്ന ചിത്രത്തിലൂടെ നിർമ്മാതാവ് ഷെരീഫ് മുഹമ്മദും സംവിധായകൻ ഹനീഫ് അദേനിയും ലക്ഷ്യമിടുന്നത് എന്നാണ് സൂചന.

ഉണ്ണി മുകുന്ദന്റെ എക്കാലത്തെയും ഹിറ്റ് ചിത്രമായിരുന്നു മാർക്കോ. തിയേറ്ററുകളിൽ വലിയ വിജയമായ ചിത്രം 100 കോടി ക്ലബ്ബിൽ കയറിയിരുന്നു. മലയാളത്തിലും ഇതര ഭാഷകളിലും മികച്ച സ്വീകരണമാണ് സിനിമയ്ക്ക് ലഭിച്ചിരുന്നത്. ചിത്രത്തിന് രണ്ടാം ഭാഗമുണ്ടാകുമെന്ന പ്രഖ്യാപനത്തോടെ ആവേശത്തിലായിരുന്നു ആരാധകർ.

Related Stories

No stories found.
logo
The Cue
www.thecue.in