കരിയറില്‍ ചെയ്തതുവെച്ച് ഏറ്റവും സംതൃപ്തി തന്ന രണ്ട് വര്‍ക്കുകള്‍ ആ സീരീസുകളാണ്: സഞ്ജു ശിവറാം

കരിയറില്‍ ചെയ്തതുവെച്ച് ഏറ്റവും സംതൃപ്തി തന്ന രണ്ട് വര്‍ക്കുകള്‍ ആ സീരീസുകളാണ്: സഞ്ജു ശിവറാം
Published on

തന്റെ കരിയറിൽ ഏറ്റവും കൂടുതൽ സംതൃപ്തി തന്ന രണ്ട് വർക്കുകളാണ് 1000 ബേബീസും സംഭവ വിവരണം നാലര സംഘവുമെന്ന് നടൻ സഞ്ജു ശിവറാം. സിനിമയിലേത് പോലെയല്ല, സീരീസിൽ ഭയങ്കര ഡീറ്റെയിലിങ്ങാണ്. അത്തരത്തിൽ ഡീറ്റെയിലിങ് ഉള്ളപ്പോൾ ഒരു നടനെന്ന നിലിയിൽ പെർഫോം ചെയ്യുന്നത് സുഖമുള്ള ഒരു കാര്യമാണെന്നും സഞ്ജു ശിവറാം ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

സഞ്ജു ശിവറാമിന്റെ വാക്കുകൾ

എന്റെ കരിയറിൽ ഞാൻ ചെയ്തിട്ടുള്ളതിൽ വച്ച് ഏറ്റവും സാറ്റിസ്ഫാക്ടറിയായ രണ്ട് പ്രൊജക്ടുകളാണ് 1000 ബേബീസും സംഭവ വിവരണം നാലര സംഘവും. കാരണം ഭയങ്കര ഡീറ്റെയിലിങ്ങാണ് സീരീസിലേക്ക് വരുമ്പോൾ. നമുക്ക് മാത്രമല്ല, നമ്മുടെ ചുറ്റുമുള്ള എല്ലാ കഥാപാത്രങ്ങൾക്കും അതേ ഡീറ്റെയിലിങ്ങുണ്ട്. സിനിമയിൽ അങ്ങനല്ല, കുറച്ചുകൂടി ലിമിറ്റഡാണ്. ഉദാഹരണത്തിന്, റോഷാക്ക് ചെയ്യുന്ന സമയത്ത്, അനിൽ എന്ന എന്റെ കഥാപാത്രത്തിന് സിനിമയിൽ ഇല്ലാത്ത ഒരുപാട് ബാക്ക് സ്റ്റോറികൾ നമ്മൾ ക്രിയേറ്റ് ചെയ്തിട്ടുണ്ട്. അതൊന്നും നമുക്ക് കാണാൻ സാധിക്കില്ല. പക്ഷെ സീരീസിലേക്ക് വരുമ്പോൾ അങ്ങനല്ല, എല്ലാത്തിനും ഡീറ്റെയിലിങ് ഉണ്ട്.

നാലര സംഘത്തിന്റെ കാര്യമെടുത്താൽ, നമ്മുടെ കഥാപാത്രത്തിന്റെ ആവശ്യം ബഹുമാനം കിട്ടുക എന്നതാണ്. അതിനായി പലതും ചെയ്യുന്നു, നടക്കുന്നില്ല. പക്ഷെ, അത് അവർക്ക് കിട്ടുന്നത് ​ഗുണ്ടകളിൽ നിന്നും മാത്രമാണ്. അപ്പോൾ സ്വാഭാവികമായും അവർ ചിന്തിക്കുന്നു, വേറെ എന്ത് ഓപ്ഷനാണ് അതിൽ ഉള്ളത് എന്ന്. അങ്ങനെ ​ഗുണ്ടയാകുമ്പോൾ അയാളുടെ പ്രൈഡ് സിംബൽ എന്ന് പറയുന്നത് ഒരു വാച്ചാണ്. അടിച്ച് അപ്പുറത്തുള്ളയാളെ വയ്യാതാക്കുമ്പോഴും അയാളുടെ കണ്ണുകൾ ആ വാച്ചിലാണ്. അപ്പോൾ അത്തരത്തിൽ ഡീറ്റെയിലിങ് ഉള്ളപ്പോൾ ഒരു നടനെന്ന നിലിയിൽ പെർഫോം ചെയ്യുന്നത് സുഖമുള്ള ഒരു കാര്യമായി മാറുകയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in