POPULAR READ

‘തലൈവ ഓണ്‍ ഡിസ്‌കവറി’; മാന്‍ വേഴ്‌സസ് വൈല്‍ഡില്‍ ബിയര്‍ ഗ്രില്‍സിനൊപ്പം രജനികാന്ത്

‘തലൈവ ഓണ്‍ ഡിസ്‌കവറി’; മാന്‍ വേഴ്‌സസ് വൈല്‍ഡില്‍ ബിയര്‍ ഗ്രില്‍സിനൊപ്പം രജനികാന്ത്

THE CUE

മാന്‍ വേഴ്‌സസ് വൈല്‍ഡില്‍ അവതാരകന്‍ ബിയര്‍ ഗ്രില്‍സിനൊപ്പം രജനികാന്ത്. ഡിസ്‌കവറി ചാനലിലെ മാന്‍ വേഴ്‌സസ് വൈല്‍ഡ് എന്ന ടെലിവിഷന്‍ ഷോയില്‍ നടന്‍ രജനീകാന്ത് പങ്കെടുക്കുന്ന എപ്പിസോഡിന്റെ ടീസര്‍ പുറത്തുവന്നു. ബിയര്‍ ഗ്രില്‍സ് തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് വീഡിയോ പങ്കുവെച്ചത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബന്ദിപ്പൂര്‍ വനമേഖലയില്‍ കഴിഞ്ഞ മാസമായിരുന്നു എപ്പിസോഡിന്റെ ചിത്രീകരണം. കഴിഞ്ഞ ഓഗസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും മാന്‍ വേഴ്‌സസ് വൈല്‍ഡില്‍ അതിഥി ആയി എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രജനികാന്തിന്റെ അപ്രതീക്ഷിത എന്‍ട്രി. 15 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള ടീസറില്‍ മോഷന്‍ ഗ്രാഫിക് ആണ് ഉപയോഗിച്ചിരിക്കുന്നത്.

'രജനികാന്തിന്റെ ആദ്യ ബ്ലോക്ബസ്റ്റര്‍ ടെലിവിഷന്‍ ഷോയുടെ സംപ്രേക്ഷണത്തിനായുളള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുളള താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും രജനികാന്തിനൊപ്പമുള്ള ഈ നിമിഷങ്ങള്‍ കുറച്ച് സ്‌പെഷ്യല്‍ ആയി തോന്നുന്നു. ലവ് ഇന്ത്യ', ഗ്രില്‍സ് ട്വിററ്ററില്‍ കുറിച്ചു. ടീസര്‍ പുറത്തുവന്നതിനു പിന്നാലെ 'തലൈവ ഓണ്‍ ഡിസ്‌കവറി' എന്ന ഹാഷ്ടാഗില്‍ ട്വിറ്ററിലെ രജനി ആരാധകര്‍ പ്രചാരണവും തുടങ്ങി. മാര്‍ച്ച് 23 രാത്രി 8മണിക്ക്് എപ്പിസോഡ് സംപ്രേക്ഷണം ചെയ്യും.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT