Blogs

'ഞാനറിയുന്ന അയാള്‍ അങ്ങനെ ചെയ്യില്ല' എന്ന വിചാരമാണ് എ.എം.എം.എയെ കുറ്റാരോപിതന് ഒപ്പമാക്കിയത്

പാഠഭേദത്തിന്റെ പുതിയ ലക്കത്തിന്റെ കവര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവയ്ക്കുന്നവരില്‍ എനിക്ക് പ്രിയപ്പെട്ടവരുടെ എണ്ണം കൂടി വരുന്നത് കാണുമ്പോള്‍ മുമ്പൊരിക്കലുമില്ലാത്ത വണ്ണം മനസ്സ് അസ്വസ്ഥമാകുന്നു.

ഇപ്പോള്‍ അതിലൊരു സന്ദേശം വായിക്കാം: ഞങ്ങള്‍ അതിജീവിതക്കൊപ്പമല്ല എന്ന്.

ആ cover sharing ല്‍ കൃത്യമായും slut shamming വായിക്കാം.

നേരത്തെ മറ്റ് പല കേസുകളിലും മറ്റ് അതിജീവിതമാര്‍ക്കൊപ്പം നിന്നവരാണ് ഇപ്പോഴിങ്ങനെ പാഠഭേദം കവര്‍ പങ്കുവച്ചുകൊണ്ട് നിശബ്ദമായ ഒരു കൂറുപ്രഖ്യാപനം നടത്തിപ്പോരുന്നത്. അസ്വാസ്ഥ്യജനകമായ കാഴ്ചയാണിത്.

ഒരു പത്രാധിപര്‍ ലൈംഗിക കുറ്റാരോപിതനായിരിക്കെ അതിജീവിതക്ക് നീതിയുക്തമായ മറുപടി കിട്ടും വരെ കുറ്റാരോപിതന്‍ സ്വയം തല്‍സ്ഥാനത്ത് നിന്നും മാറിനില്‍ക്കുകയോ അദ്ദേഹത്തെ മാറ്റി നിര്‍ത്തുകയോ വേണമായിരുന്നു.

എന്നാല്‍ പാഠഭേദത്തില്‍ അത് സംഭവിച്ചില്ല. സിവിക് തല്‍സ്ഥാനത്ത് തന്നെ തുടര്‍ന്നു.

അല്ലെങ്കില്‍ അവിടെത്തന്നെ തുടരാന്‍ അദ്ദേഹത്തെ പാഠഭേദം ടീം അനുവദിച്ചു. ഇതിലാണ് കൂറുചേരല്‍ പ്രകടമായിരിക്കുന്നതും ഐ.സി. അപ്രസക്തമാക്കപ്പെടുന്നതും.

നടി ആക്രമിക്കപ്പെട്ട കേസില്‍ താരസംഘടനായ എ.എം.എം.എ. കുറ്റാരോപിതനായ നടനൊപ്പം നിന്നത് പോലൊന്ന്. അതില്‍ അന്യായം പതിയിരിക്കുന്നു.

പാഠഭേദം കവര്‍പങ്കുവെപ്പിലൂടെ സിവിക്കിന് അനുകൂലമായ പ്രതീകാത്മകമായൊരു കൂറുപ്രഖ്യാപനം മനസ്സിനെ അസ്വസ്ഥമാക്കുന്നതും അതുകൊണ്ട് തന്നെ.

നീതിയുടെ ശബ്ദമായിരുന്നു സിവിക് ചന്ദ്രന്‍ എനിക്ക്. മുന്‍പിന്‍ നോക്കാതെ എല്ലാതരം ഫെമിനിസങ്ങളെയും പിന്തുണക്കുന്ന സഖാവ്.

പലപ്പോഴും ആത്മവീര്യം കെട്ടുപോകാതെ സംഘടിത ആക്രമങ്ങള്‍ക്കെതിരെ ഒറ്റക്ക് നിന്ന് പൊരുതുന്നത് അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്.

അത്തരം മനുഷ്യര്‍ ഭൂമി മലയാളത്തില്‍ അത്രമേല്‍ വിരളമായ സാഹചര്യത്തില്‍ ജീവിക്കുന്നത് കൊണ്ട് തന്നെ പിന്നിട്ട പത്ത് മുപ്പത് കൊല്ലക്കാലമായി സിവിക് എന്ന പേര് എന്റെയും യാത്രാപഥങ്ങളുടെ ഭാഗമായിരുന്നു.

പലകാര്യങ്ങളിലും വിയോജിച്ചിട്ടുണ്ട്, അത് മുഖദാവില്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഏറ്റുമുട്ടിയിട്ടുണ്ട്. അതൊന്നും സൗഹൃദത്തെ ഉലച്ചിട്ടില്ല.

അതിജീവിതയെ എനിക്കറിയില്ല. എന്നാലും സിവിക്കിനെതിരെ നീതി തേടിയുള്ള അവളുടെ തുറന്നു പറച്ചില്‍ കാര്യങ്ങളെല്ലാം കീഴ്‌മേല്‍ മറച്ചിരിക്കുന്നു. ഞാനവളെ വിശ്വസിക്കുന്നു. അതിജീവിതക്കൊപ്പമല്ലാതെ ഒരു നിലപാടില്ല.

പിന്നെ ഫെമിനിസത്തിന്റെ പേരില്‍ നടക്കുന്ന പലതരം ഏറ്റുമുട്ടലുകള്‍ ! അത് സ്ത്രീവാദത്തിലെ വിള്ളലായി വ്യാഖ്യാനിച്ചു കണ്ടു.

ഫെമിനിസം അങ്ങിനെ പാറപോലുള്ള ഒരു ഏകസ്വര ദര്‍ശന പദ്ധതിയായിരുന്നിട്ടില്ല ഒരു കാലത്തും. ബഹുസ്വരത തന്നെയാണതിന്റെ കാതല്‍.

അത് പരസ്പരം റദ്ദാക്കുന്നില്ല. പരസ്പരം പോരടിയ്ക്കുമ്പോഴും ഓരോ തരം ഫെമിനിസവും സ്വന്തം ഇടങ്ങളില്‍ നിലയുറപ്പിച്ച് പെണ്ണുണര്‍ച്ചകളെ മുന്നോട്ട് നയിയ്ക്കുകയാണ് ചെയ്തിട്ടുള്ളത്.

All inclusive inter-sectional pluralistic and fluid feminism അതല്ലേ നമ്മുടെ കിണാശ്ശേരി. സിവിക്കിനെതിരെ മൊഴി നല്‍കിയ അതിജീവിതക്ക് നീതി ലഭ്യമാക്കും വരെ പാഠഭേദം കവര്‍ ഷെയറിങ്ങ് ആഘോഷത്തില്‍ നിന്നും പ്രിയ ചങ്ങാതിമാര്‍ക്ക് വിട്ടു നില്‍ക്കാമായിരുന്നു എന്നു പറയാനാണീ കുറിപ്പ്.

'ഞാനറിയുന്ന അയാള്‍ അങ്ങിനെ ചെയ്യില്ല' എന്ന വിചാരമാണ് എ.എം.എം.എയെ കുറ്റാരോപിതന് ഒപ്പമാക്കിയത്.

അതേ നിലപാട് സിവിക്കിന്റെ കാര്യത്തിലും എടുക്കുന്നവര്‍ ചെയ്യുന്നതെന്തെന്ന് അവര്‍ അറിയുന്നില്ല.

അവളെ വിശ്വസിക്കുക എന്നത് അടിസ്ഥാനപരമായ ഫെമിനിസ്റ്റ് ഐക്യദാര്‍ഢ്യമാണ്. അങ്ങിനെയൊരു മൊഴി പറയാന്‍ അവള്‍ക്ക് പിന്നിടേണ്ടി വന്നിട്ടുള്ള ദൂരത്തില്‍ ആണ്‍ചരിത്രം കയറ്റിവച്ച ഭാരങ്ങള്‍ മുഴുവനുമുണ്ട്. ചില്ലറ ശക്തിയല്ല അത് തള്ളി താഴെയിടാന്‍ വേണ്ടത്.

ഇവിടെ അവള്‍ക്കൊപ്പം നില്‍ക്കുകയെന്നത് കൈവിടാനാകാത്ത ഉത്തരവാദിത്തമാണ്.

#അവള്‍ക്കൊപ്പം

#അതിജീവിതക്കൊപ്പം

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

SCROLL FOR NEXT