പിണറായി വിജയന്‍ സാരിയുടുക്കണം എന്നു പറഞ്ഞതുകൊണ്ടല്ല എം കെ മുനീറിനെ എതിര്‍ക്കേണ്ടത്

പിണറായി വിജയന്‍ സാരിയുടുക്കണം എന്നു പറഞ്ഞതുകൊണ്ടല്ല എം കെ മുനീറിനെ എതിര്‍ക്കേണ്ടത്

പിണറായി വിജയന്‍ സാരിയുടുക്കണം എന്നു പറഞ്ഞതുകൊണ്ടല്ല നമ്മള്‍ എം കെ മുനീറിനെ എതിര്‍ക്കുന്നത്. അടിസ്ഥാനപരമായി അദ്ദേഹം മനസ്സിലാക്കിയതും പറഞ്ഞതും തെറ്റാണ് എന്നതുകൊണ്ടാണ് എതിര്‍ക്കുന്നത്. ജെന്‍ഡര്‍ ന്യൂട്രല്‍ വസ്ത്രം എന്തുകൊണ്ട് എന്ന അടിസ്ഥാനപരമായ ചോദ്യം പോലും അദ്ദേഹം മറക്കുന്നു. വസ്ത്രം ധരിക്കാനുള്ള എളുപ്പം മുതല്‍ നിത്യ ജീവിതത്തിലെ നിരവധി ആക്ടിവിറ്റികള്‍ വരെ നോക്കുമ്പോള്‍ സാരി ധരിക്കുന്നതിലുള്ള ബുദ്ധിമുട്ട് ആര്‍ക്കും മനസ്സിലാവില്ലേ? സാരി താല്‍പര്യമുള്ളവര്‍ ധരിക്കരുത് എന്നല്ല ഈ പറയുന്നതിന് അര്‍ത്ഥം. പക്ഷേ സാധാരണ ആര്‍ക്കും മനസ്സിലാക്കാവുന്ന കാര്യം പറയുന്നതാണ്.

മന്ത്രിയായിരുന്ന കാലത്ത് ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസി നടപ്പിലാക്കിയ ആളാണ് മുനീര്‍. പക്ഷേ എന്നിട്ട് എന്തുകൊണ്ട് അദ്ദേഹം ലിംഗ സമത്വത്തെ കുറച്ചു മനസ്സിലാക്കുന്നില്ല? അദ്ദേഹം ഒരു ഡോക്ടര്‍ ആണ്. എന്നിട്ടും അദ്ദേഹത്തിന് ഇത് മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല. ഇപ്പോഴും LGBTQ വിഭാഗത്തില്‍ പെട്ടവരെ അധിക്ഷേപിക്കുകയും എതിര്‍ക്കുകയും ചെയ്യുന്ന ഡോക്ടര്‍മാരെ സോഷ്യല്‍ മീഡിയയില്‍ കണ്ടിട്ടില്ലേ? മതബോധം കൊണ്ട് അന്ധരായവരാണ് അവര്‍. അവരെ പറഞ്ഞു മനസ്സിലാക്കാന്‍ എളുപ്പമല്ല. സയന്‍സ് പഠിച്ചു എന്നതുകൊണ്ട് ശാസ്ത്രബോധം വരണമെന്നില്ല എന്ന് ചുരുക്കം.

LGBTQ വിഭാഗത്തില്‍ പെട്ടവരെ അധിക്ഷേപിക്കുകയും എതിര്‍ക്കുകയും ചെയ്യുന്ന ഡോക്ടര്‍മാരെ സോഷ്യല്‍ മീഡിയയില്‍ കണ്ടിട്ടില്ലേ? മതബോധം കൊണ്ട് അന്ധരായവരാണ് അവര്‍. അവരെ പറഞ്ഞു മനസ്സിലാക്കാന്‍ എളുപ്പമല്ല. സയന്‍സ് പഠിച്ചു എന്നതുകൊണ്ട് ശാസ്ത്രബോധം വരണമെന്നില്ല എന്ന് ചുരുക്കം.

എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഉണ്ടാവുന്ന വിമര്‍ശനങ്ങള്‍ മുനീര്‍ മനസ്സിലാക്കുമോ എന്നതില്‍ സംശയമുണ്ട്. അത് ചിലപ്പോള്‍ നമ്മുടെ ബബിളുകള്‍ക്ക് ഉള്ളില്‍ കിടന്ന് കറങ്ങുകയായിരിക്കും. അതിലും എളുപ്പമുള്ളത് അദ്ദേഹത്തിനൊപ്പം നില്‍ക്കുന്നവര്‍ ഇക്കാര്യങ്ങള്‍ അദ്ദേഹത്തോട് സംവദിക്കുക എന്നതാണ്. അങ്ങനെയൊരു സാഹചര്യം വന്നാല്‍ തുറന്ന മനസ്സോടെ മനസ്സിലാക്കാന്‍ എളുപ്പമുണ്ടായിരിക്കും. ഇക്കാര്യങ്ങള്‍ വ്യക്തമായി ധാരണയുള്ള അദ്ദേഹത്തിന്റെ തന്നെ പാര്‍ട്ടിക്കാര്‍ക്കോ കോണ്‍ഗ്രസുകാര്‍ക്കോ പ്രൊഫഷണല്‍ കോണ്‍ഗ്രസുകാര്‍ക്കോ ഒക്കെ ഇത് ചെയ്യാവുന്നതാണ്.

പിന്നെ ഒരു വഴി സ്വയം ഇത് ധരിച്ചു നോക്കി മനസ്സിലാക്കുക എന്നതാണ്. ഇങ്ങനെ പറഞ്ഞാല്‍ പക്ഷേ കളിയാക്കുന്നത് പോലെ തോന്നാന്‍ സാധ്യതയുള്ളതുകൊണ്ട് അങ്ങനെ പറയുന്നില്ല. എന്തൊക്കെയാണേലും മതബോധത്തില്‍ നിന്ന് ഉണര്‍ന്നരേണ്ടതുണ്ട്. അതിന് ജനപ്രതിനിധികള്‍ തയ്യാറായേ പറ്റൂ. അവര്‍ക്ക് സമൂഹത്തിന്റെ ചിന്താഗതിയെ തന്നെ സ്വാധീനിക്കാന്‍ പറ്റും. അതുകൊണ്ട് തന്നെ അവര്‍ റിഗ്രസീവ് ചിന്താഗതി മാറ്റി പ്രോഗ്രസീവ് ആക്കണം.

Related Stories

No stories found.
logo
The Cue
www.thecue.in