Opinion

ട്രാൻസ്‍ജെന്റർ വിദ്യാർത്ഥികൾക്ക് അറ്റൻഡൻസ് ഇളവ്; സിസ്റ്റം ഈ മനുഷ്യരെയും ഉൾക്കൊള്ളുമെന്ന് തെളിയിക്കുകയാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി

ട്രാൻസ്‍ജെന്റർ വിദ്യാർത്ഥികൾക്ക് അറ്റൻഡൻസിൽ ഇളവുവരുത്തിക്കൊണ്ട് കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്രപ്പെടുവിച്ച ഉത്തരവ് ഒരു സുപ്രധാന നീക്കമാണ്. ട്രാൻസ്‍ജെന്റർ മനുഷ്യർക്ക് അവരുടെ ജീവിതത്തിൽ നേരിടേണ്ടി വന്നിട്ടുള്ള ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ തരണം ചെയ്യുന്നതിൽ വളരെയധികം സഹായകമാകുന്ന, അവർക്ക് കുറച്ച് കൂടി സമാധാനം നൽകുന്ന ഒരു അന്തരീക്ഷം ഈ തീരുമാനത്തിലൂടെ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വ്യത്യസ്ത വിഭാഗങ്ങൾക്കായുള്ള ഇളവുകൾ; സ്ത്രീകൾക്ക് ആർത്തവാവധിയും അതുപോലെ പ്രസവാവധിയും നൽകുന്നത് പോലെ ഈ മനുഷ്യർക്കും ഇളവുകൾ ആവശ്യമാണെന്ന് പൊതുജനം മനസിലാക്കുന്നതിന്റെ ഭാഗമായിക്കൂടിയാണ് ഇത്തരമൊരു തീരുമാനമുണ്ടായിരിക്കുന്നത്.

ഇതിനു തുടക്കം കുറിച്ചത് അനാമിക എന്ന് പറയുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ പി.ജി വിദ്യാർത്ഥിനിയും സുഹൃത്തുക്കളുമാണ്. എസ്.എഫ്.ഐ യുടെ പിന്തുണയോടുകൂടിയാണ് ഇത് യാഥാർഥ്യമാകുന്നത്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ മാത്രമല്ല ഇത്തരം വിദ്യാർഥികൾ പഠിക്കുന്ന എല്ലാ കാമ്പുസുകളിലും മാറ്റമുണ്ടാകണം എന്നാണ് അഭിപ്രായം. കാരണം, പാർശ്വവൽക്കരിക്കപ്പെട്ട, ബുദ്ധിമുട്ടനുഭവിക്കുന്ന, അവരവരുടെ ജീവിതാവസ്ഥകൾ കൊണ്ട് പ്രശ്നങ്ങളനുഭവിക്കുന്ന ആളുകൾക്ക് ഇത്തരം സാഹചര്യം ഒരുക്കുന്നതിലൂടെ അവരെക്കൂടി ഉൾക്കൊള്ളുന്നതാണ് സമൂഹം എന്ന തോന്നൽ അവരിലുണ്ടാകും. സിസ്റ്റത്തിൽ അവർക്ക് മുന്നോട്ടു പോകാനുള്ള ഒരു അവസ്ഥ സൃഷ്ടിക്കപ്പെടും എന്ന് തന്നെയാണ് ഞാൻ കരുതുന്നത്. ഇത്തരം മാറ്റങ്ങൾ തന്നെയാണ് സമൂഹത്തിലുണ്ടാകേണ്ടത്.

എല്ലാ മനുഷ്യരെയും ഉൾക്കൊള്ളുകയും, അംഗീകരിക്കുകയും, അവർക്കു വേണ്ട സപ്പോർട്ടിങ് സിസ്റ്റം കൊണ്ടുവരികയും ചെയ്യുന്ന സ്ഥാപനങ്ങളാണ് സമൂഹത്തിലുണ്ടാകേണ്ടത്. സർക്കാരിന്റെ ശ്രദ്ധയിൽ ഇത് കാര്യമായി കൊണ്ട് വരേണ്ടതുണ്ട്. സർക്കാർ ഇതിൽ ഇടപെടേണ്ടതുണ്ട്. ഒരുപാട് ട്രാൻസ്‍ജെന്റർ വ്യക്തികൾക്ക് വിദ്യാഭ്യാസസ്ഥാപനങ്ങളിൽ സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്തി അഡ്മിഷൻ എടുക്കാൻ അവസരം ലഭിക്കാത്ത അവസ്ഥയുണ്ട്. പല കാമ്പുസുകളിലും അത് തിരുത്തുന്നത് ബുദ്ധിമുട്ടാണ്. സ്ഥാപനങ്ങളുടെയും പോളിസി പോലും അത്തരത്തിലാകുന്ന അവസ്ഥയുണ്ട്. ഈ തീരുമാനത്തിൽ അവർക്ക് അഭിമാനകരമായിട്ടുള്ള, അല്ലെങ്കിൽ സൗകര്യപ്രദമായിട്ടുള്ള രീതിയിൽ വിദ്യാഭ്യാസം നേടുന്നതിലേക്ക്, എല്ലാവരുടെയും പിന്തുണയോടെ എത്തിച്ചേരാൻ കഴിയുമെന്ന് കരുതുന്നു.

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസം, ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു: ഇബ്രാഹിംകുട്ടി

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

SCROLL FOR NEXT