News n Views

‘അതിക്രമമല്ല അനിവാര്യതയാണെന്ന് പറയും’; സ്ത്രീവിരുദ്ധതയില്‍ ബിജെപിയും സിപിഎമ്മും കോണ്‍ഗ്രസും ഒന്നാണെന്ന് കെ.ആര്‍ മീര 

THE CUE

സ്ത്രീ വിരുദ്ധതയുടെ കാര്യത്തില്‍ ബിജെപിയും സിപിഎമ്മും കോണ്‍ഗ്രസും ഒന്നാണെന്ന് എഴുത്തുകാരി കെആര്‍ മീര. ശബരിമലയില്‍ പോകാന്‍ ശ്രമിച്ച ബിന്ദു അമ്മിണിക്ക് നേരെ മുളക് സ്‌പ്രേ ആക്രമണമുണ്ടായതിലാണ് പ്രതികരണം. ബിന്ദു അമ്മിണി മുളകുപൊടി ഏറ്റുവാങ്ങിയത് നവകേരളത്തിന് വേണ്ടിയാണെന്നും കെ ആര്‍ മീര ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അക്രമികളുടെ സംഘബോധവും വര്‍ഗ്ഗസ്‌നേഹവുമാണ് എടുത്തുപറയേണ്ടത്.അതിക്രമം അനിവാര്യതയാണെന്ന് അവര്‍ പറഞ്ഞുകൊണ്ടിരിക്കും.

തുല്യനീതി എന്ന ആശയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ അവര്‍ ഇനിയും മുളകുപൊടി വിതറും. മുളകുപൊടി ഇരന്നുവാങ്ങിയതാണെന്നും അതിന് മഹാ കുളിര്‍മയാണെന്നും ഇതെല്ലാം നാടകമാണെന്നും അവര്‍ വാദിച്ചുകൊണ്ടിരിക്കുമെന്നും കെആര്‍ മീര പരാമര്‍ശിച്ചു. നാല് വോട്ടോ നാലുപേരുടെ നല്ല സര്‍ട്ടിഫിക്കറ്റോ ആയിരുന്നു വേണ്ടതെങ്കില്‍ ബിന്ദു അമ്മിണിക്ക് നാമം ജപിച്ച് നിരത്തിലിറങ്ങിയാല്‍ മതിയായിരുന്നു. താന്‍ ബിന്ദുവിനോടൊപ്പമാണെന്നും കൂട്ടിച്ചേര്‍ത്താണ് അവര്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

കെആര്‍ മീരയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം

എടുത്തു പറയേണ്ടത് അതിക്രമികളുടെ സംഘബോധവും വര്‍ഗ്ഗസ്‌നേഹവുമാണ്.സ്ത്രീവിരുദ്ധതയുടെ കാര്യത്തില്‍ ബി.ജെ.പിയും സി.പി.എമ്മും കോണ്‍ഗ്രസും തമ്മില്‍ ഒരു ഭിന്നതയുമില്ല.അതിക്രമം അതിക്രമമല്ല, അനിവാര്യതയാണെന്ന് അവര്‍ വാദിച്ചു കൊണ്ടിരിക്കും.തുല്യനീതി എന്ന ആശയത്തില്‍നിന്നു ശ്രദ്ധതിരിക്കാന്‍ അവര്‍ ഇനിയും മുളകുപൊടി വിതറും.മുളകുപൊടി ഇരന്നു വാങ്ങിയതാണെന്നും അതിനു മഹാകുളിര്‍മയാണെന്നും ഇതെല്ലാം നാടകമാണെന്നും വാദിച്ചു കൊണ്ടിരിക്കും.

ഈ സംഘബോധവും വര്‍ഗ്ഗസ്‌നേഹവും ഇരകള്‍ക്കും അതിജീവിതര്‍ക്കും ഇല്ല. അത് ഉണ്ടാകും വരെ അതിക്രമികള്‍ സ്ത്രീകള്‍ക്കെതിരേയുള്ള കുറ്റകൃത്യങ്ങള്‍ക്ക് രാഷ്ട്രീയവും മതപരവും സദാചാരപരവുമായ കാരണങ്ങള്‍ ചികഞ്ഞെടുത്തു കൊണ്ടിരിക്കും.നാലു വോട്ടോ നാലു പേരുടെ നല്ല സര്‍ട്ടിഫിക്കറ്റോ ആയിരുന്നു വേണ്ടതെങ്കില്‍ ബിന്ദു അമ്മിണിക്ക് നാമം ജപിച്ചു നിരത്തിലിറങ്ങിയാല്‍ മതിയായിരുന്നു.അവര്‍ മുളകുപൊടി ഏറ്റുവാങ്ങിയത് നവകേരളത്തിനു വേണ്ടിയാണ്.ഞാന്‍ ബിന്ദുവിനോടൊപ്പമാണ്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

SCROLL FOR NEXT