യുഎപിഎ: ‘മാവോയിസ്റ്റ് ബന്ധത്തിന് തെളിവുണ്ട്’; അലനും താഹയ്ക്കും ജാമ്യം നിഷേധിച്ച് ഹൈക്കോടതി

യുഎപിഎ: ‘മാവോയിസ്റ്റ് ബന്ധത്തിന് തെളിവുണ്ട്’; അലനും താഹയ്ക്കും ജാമ്യം നിഷേധിച്ച് ഹൈക്കോടതി

കോഴിക്കോട് യുഎപിഎ കേസില്‍ വിദ്യാര്‍ത്ഥികളായ അലന്‍ ഷുഹൈബിനും താഹ ഫസലിനും ഹൈക്കോടതി ജാമ്യം നിഷേധിച്ചു. ഇരുവര്‍ക്കും മാവോവാദി ബന്ധമുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചായിരുന്നു കോടതിയുടെ ഉത്തരവ്. കേസ് ഡയറിയും തെളിവുകളും പൊലീസ് ഹാജരാക്കിയിരുന്നു. ഇത് പരിശോധിച്ചതിന് ശേഷമാണ് കോടതി ജാമ്യം നിഷേധിച്ചത്.

അലനും താഹയ്ക്കുമെതിരെ യുഎപിഎ ചുമത്തിയത്തിന്റെ കാരണം പൊലീസ് കോടതിയെ അറിയിച്ചു. ഇരുവര്‍ക്കുമെതിരെ ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. അന്വേഷണം പുരോഗമിക്കുന്നതിനാല്‍ ജാമ്യം നല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

കേസിലെ മൂന്നാമന് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പൊലീസ് കോടതിയെ അറിയിച്ചു. മലപ്പുറം സ്വദേശിയാണെന്നും ഓടി രക്ഷപ്പെടുന്നതിനിടെ അയാളുടെ ബാഗ് ലഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ഇതില്‍ നിന്നും മാവോയിസ്‌റഅറ് ബന്ധം വ്യക്തമാക്കുന്ന പോസ്റ്ററുകളും ലഘുലേഖകളും ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു. അലനും താഹയും ഈ മാസം 30 വരെ റിമാന്‍ഡിലാണ്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in