News n Views

‘ടോള്‍സ്‌റ്റോയിയുടെ വാര്‍ ആന്റ് പീസ് വീട്ടില്‍ വെച്ചതെന്തിന്’; ഭീമ കൊറേഗാവില്‍ അറസ്റ്റ് ചെയ്യപ്പെട്ട സാമൂഹ്യ പ്രവര്‍ത്തകനോട് കോടതി 

THE CUE

ലിയോ ടോള്‍സ്‌റ്റോയിയുടെ വിഖ്യാത നോവല്‍ യുദ്ധവും സമാധാനവും (വാര്‍ ആന്റ് പീസ് ) എന്തിന് വീട്ടില്‍ സൂക്ഷിച്ചെന്ന്, ഭീമാ കൊറേഗാവ് സംഭവത്തില്‍ നിയമ വിരുദ്ധമായി അറസ്റ്റ് ചെയ്യപ്പെട്ട സാമൂഹ്യ പ്രവര്‍ത്തകനോട് കോടതി. അര്‍ബന്‍ നക്‌സല്‍ എന്ന് മുദ്രകുത്തി പൊലീസ് അറസ്റ്റ് ചെയ്ത വെര്‍ണന്‍ ഗോണ്‍സാല്‍വസിനോടായിരുന്നു ബോംബെ ഹൈക്കോടതിയിലെ ജസ്റ്റിസ് സാരംഗ് കോട്‌വാളിന്റെ വിചിത്രമായ ചോദ്യം. മറ്റൊരു രാജ്യത്തെ യുദ്ധത്തിന്റെ പശ്ചാത്തലത്തിലുള്ള നോവല്‍ അടക്കമുള്ള പ്രകോപനപരമായ പ്രസിദ്ധീകരണങ്ങള്‍ എന്തിനാണ് വീട്ടില്‍ സൂക്ഷിക്കുന്നതെന്ന് കോടതിയോട് വിശദീകരിക്കേണ്ടി വരുമെന്ന് കോട്‌വാള്‍ പറഞ്ഞു. ഗോണ്‍സാല്‍വസിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു സംഭവം. ഇദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് പ്രകോപനപരമായ പ്രസിദ്ധീകരണങ്ങള്‍ കണ്ടെടുത്തെന്ന അവകാശവാദമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഉന്നയിച്ചത്.

ലോക പ്രശസ്ത നോവലായ വാര്‍ ആന്റ് പീസ് അടക്കമുള്ള പ്രസിദ്ധീകരണങ്ങളെയാണ് പകോപനപരമായവയെന്ന് പ്രോസിക്യൂഷന്‍ വിശേഷിപ്പിച്ചത്. ഫ്രഞ്ച് ഭരണാധികാരിയായിരുന്ന നെപ്പോളിയന്‍ റഷ്യ ആക്രമിച്ചപ്പോള്‍ എതിരിട്ട പടയാളികളുടെയും അവരുടെ കുടുംബങ്ങളുടെയും യുദ്ധത്തില്‍ ഇരകളായ ജനതയുടെയും കഷ്ടത നിറഞ്ഞ ജീവിതത്തെ അധികരിച്ചാണ് വാര്‍ ആന്റ് പീസ് എന്ന നോവല്‍. ഇതു കൂടാതെ മാര്‍ക്‌സിസ്റ്റ് ആര്‍ക്കൈവ്‌സ്, രാജ്യധമന്‍ വിരോധി, ജയ് ഭീമാ കോമ്രേഡ് എന്നീ ഡോക്യുമെന്ററികളും സിആര്‍സിപി റിവ്യൂ, അണ്ടര്‍സ്റ്റാന്‍ഡിംഗ് മാവോയിസ്റ്റ്‌സ് എന്നീ പുസ്തകങ്ങളുമാണ് ഗോണ്‍സാല്‍വസിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തതായി പൊലീസ് കോടതിയില്‍ അറിയിച്ചത്.

രാജ്യത്തിനെതിരായ ഉള്ളടക്കങ്ങള്‍ പേറുന്ന പ്രകോപനപരമായ പ്രസിദ്ധീകരണങ്ങളും മറ്റും പിടിച്ചെടുത്തതായാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഇത് അവതരിപ്പിച്ചത്. അപ്പോഴായിരുന്നു ജഡ്ജിയുടെ വിചിത്രമായ ചോദ്യം. മഹാരാഷ്ട്രയിലെ ഭീമ കൊറേഗാവില്‍ 2017 ഡിസംബര്‍ 31 ന് ദളിതര്‍ക്കുനേരെ സംഘപരിവാര്‍ കലാപം അഴിച്ചുവിട്ട സംഭവത്തില്‍ ഇടപെട്ട പൗരാവകാശ പ്രവര്‍ത്തകനാണ് വെര്‍ണന്‍ ഗോണ്‍സാല്‍വസ്. അര്‍ബന്‍ നക്‌സലുകള്‍ എന്ന് മുദ്രകുത്തി ഇദ്ദേഹമടക്കം അഞ്ചുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

SCROLL FOR NEXT