News n Views

‘ശ്രീറാമിന്റെ രക്തപരിശോധന പൊലീസ് ആവശ്യപ്പെട്ടില്ല’; ഡോക്ടറെ കുറ്റപ്പെടുത്തിയ പൊലീസ് റിപ്പോര്‍ട്ടിനെതിരെ കെജിഎംഒഎ 

THE CUE

മദ്യലഹരിയില്‍ കാറോടിച്ച്, മാധ്യമപ്രവര്‍ത്തകനായ കെഎം ബഷീര്‍ മരിക്കാനിടയായ വാഹനാപകടമുണ്ടാക്കിയ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിന്റെ രക്തപരിശോധന നടത്താന്‍ ഡോക്ടര്‍ തയ്യാറായില്ലെന്ന പൊലീസ് റിപ്പോര്‍ട്ടിനെതിരെ ഡോക്ടര്‍മാരുടെ സംഘടന. പൊലീസ് വീഴ്ച ഡോക്ടറുടെ തലയില്‍ കെട്ടിവെയ്ക്കാനാണ് ശ്രമമെന്ന് കെജിഎംഒഎ വ്യക്തമാക്കി. ഇതിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കുമെന്ന് സംഘടനാ ജനറല്‍ സെക്രട്ടറി ഡോ. വിജയകൃഷ്ണന്‍ വ്യക്തമാക്കി. പൊലീസ് രേഖാമൂലം എഴുതി ആവശ്യപ്പെട്ടാലേ രക്തപരിശോധന നടത്താനാകൂ. എന്നാല്‍ ശ്രീറാമിനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ പൊലീസ് ഇക്കാര്യം ഡോക്ടറോട് ആവശ്യപ്പെട്ടിട്ടില്ല.

എന്നാല്‍ പ്രസ്തുത ഡോക്ടര്‍ മദ്യത്തിന്റെ മണമുണ്ടെന്ന് ഒ പി ടിക്കറ്റില്‍ എഴുതിയിട്ടുമുണ്ട്. വാക്കാല്‍ ആവശ്യപ്പെട്ടെന്നാണ് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ വാക്കാല്‍ പോലും ആവശ്യപ്പെട്ടിട്ടില്ല. ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്ക് പൂര്‍ണ പിന്‍തുണയുമായി നിലകൊള്ളുമെന്നും ഡോ. വിജയകൃഷ്ണന്‍ വ്യക്തമാക്കി. പൊലീസ് രക്തപരിശോധന ആവശ്യപ്പെട്ടില്ലെന്നും ക്രൈംനമ്പര്‍ രേഖപ്പെടുത്തിയിരുന്നില്ലെന്നും പ്രസ്തുത ഡോക്ടര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.

ശ്രീറാമിനെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മദ്യത്തിന്റെ മണമുണ്ടെന്ന് എഴുതിയെങ്കിലും ഡോക്ടര്‍ രക്തമെടുക്കാന്‍ തയ്യാറായില്ലെന്നായിരുന്നു പൊലീസ് റിപ്പോര്‍ട്ട്. ശ്രീറാമിന്റെ രക്തപരിശോധന പൊലീസ് വൈകിപ്പിച്ചത് വന്‍ വിവാദത്തിന് ഇടയാക്കിയിരുന്നു. ഒടുവില്‍ 9 മണിക്കൂറിന് ശേഷമാണ് പൊലീസ് പരിശോധന നടത്തിയത്. എന്നാല്‍ രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്താനായിരുന്നില്ല. ഇതുമൂലം ശ്രീറാമിന് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. അപകടമുണ്ടായ ശേഷം കാറില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ ശ്രീറാം മദ്യലഹരിയിലായിരുന്നുവെന്ന് ദൃക്‌സാക്ഷി മൊഴിയുണ്ട്.

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

SCROLL FOR NEXT