Special Report

6 യൂത്ത് ലീഗ് നേതാക്കള്‍ പട്ടികയില്‍; പുതുമുഖങ്ങളെ പരിഗണിക്കാന്‍ ലീഗ്

മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥി സാധ്യത പട്ടികയില്‍ ആറ് യൂത്ത് ലീഗ് നേതാക്കള്‍. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ഉള്‍പ്പെടെയുള്ള നേതാക്കളെയാണ് ലീഗ് നേതൃത്വം പരിഗണിക്കുന്നത്. യുവാക്കളെയും പുതുമുഖങ്ങളെയും മത്സരിപ്പിക്കുന്നതും ആദ്യമായാണ്.

യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍,യൂത്ത് ലീഗ് സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം, യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ എം.എ സമദ്, എം.എസ്.എഫ് അഖിലേന്ത്യ പ്രസിഡന്റ് ടി.പി അഷറഫലി, യുത്ത് ലീഗ് സംസ്ഥാന ജോയിന്റ് സെക്രട്ടറി എ.കെ.എം അഷറഫ് എന്നിവരുടെ പേരുകളാണ് ലീഗ് നേതൃത്വത്തിന്റെ പരിഗണനയിലുള്ളത്.

പരിഗണിക്കുന്ന മണ്ഡലങ്ങള്‍

പി.കെ ഫിറോസ് - കോഴിക്കോട് സൗത്ത്, താനൂര്‍

സി.കെ സുബൈര്‍ - കൂത്തുപറമ്പ്, കൊടുവള്ളി

നജീബ് കാന്തപുരം - തിരുവമ്പാടി, ബേപ്പൂര്‍

ടി.പി അഷ്‌റഫലി - മണ്ണാര്‍ക്കാട്, പെരിന്തല്‍മണ്ണ

എം.എ സമദ് - പട്ടാമ്പി, ഗുരുവായൂര്‍

എ.കെ.എം അഷ്‌റഫ് - മഞ്ചേശ്വരം

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT