ഗൂഗിള്‍ ന്യൂസ് ഇനീഷ്യേറ്റീവ് -ജിഎന്‍ഐ (Google News Initiative -GNI) രാജ്യത്തെ പ്രാദേശിക വാര്‍ത്താ പോര്‍ട്ടലുകള്‍ക്കായി നടത്തിയ ജിഎന്‍ഐ ഇന്ത്യന്‍ ലാംഗ്വേജസ് പ്രോഗ്രാം (GNI Indian Languages Program 2024) രണ്ടാം എഡിഷന്‍ ഇന്ത്യയിലെ പ്രാദേശിക വാര്‍ത്താ പോര്‍ട്ടലുകളുടെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്നതില്‍ വലിയ ചുവടുവെപ്പായി മാറി.
വാര്‍ത്താ പോര്‍ട്ടലുകളുടെ ഗുണനിലവാരവും വിശ്വാസ്യതയും വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയും പോര്‍ട്ടലുകളുടെ വരുമാനവളര്‍ച്ച ഉറപ്പുവരുത്തുന്നതിന് ഊന്നല്‍ നല്‍കിയുള്ളതുമായിരുന്നു ലാംഗ്വേജസ് പ്രോഗ്രാം 2024. മലയാളത്തില്‍ ' ദ ക്യു'വും (The Cue) ഈ പ്രോഗ്രാമിന്റെ ഭാഗമായി. ഇതിന്റെ ഫലമായി ദ ക്യു പ്രതിമാസ വായനക്കാരുടെ എണ്ണത്തില്‍ 23% വര്‍ധന കൈവരിക്കാന്‍ കഴിഞ്ഞു.
ഇംഗ്ലീഷിന് പുറമെ ഹിന്ദി, കന്നഡ, തമിഴ്, തെലുഗ്, ബംഗാളി, മലയാളം, ഗുജറാത്തി, മറാത്തി ഭാഷകളിലുമുള്ള വാര്‍ത്താ പോര്‍ട്ടലുകളെ ഉള്‍പ്പെടുത്തിയുള്ളതായിരുന്നു പ്രോഗ്രാം. രാജ്യത്തെ 9 ഭാഷകളിലായി വിവിധ പോര്‍ട്ടലുകള്‍ ഈ പ്രൊജക്ടിന്റെ ഭാഗമായി. ഇന്ത്യയില്‍ മാത്രമല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രാദേശിക ഭാഷാ പോര്‍ട്ടലുകളുടെ വളര്‍ച്ചയ്ക്ക് സഹായകരമാകുന്ന വിധത്തിലാണ് ജിഎന്‍ഐ പ്രോഗ്രാം രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.
ജനങ്ങള്‍ നിരന്തരം സംവദിക്കുന്ന അവരവുടെ ഭാഷകളില്‍ ഉപയോക്താക്കള്‍ക്ക് മികച്ച നിലവാരത്തിലുള്ള ഉള്ളടക്കം ലഭ്യമാക്കാനും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചെറുതും വലുതുമായ എല്ലാ പ്ലാറ്റ്‌ഫോമുകള്‍ക്കും നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും വഴിയൊരുക്കുക എന്നതുമായിരുന്നു ജിഎന്‍ഐ ഇന്ത്യന്‍ ലാംഗ്വേജസ് പ്രോഗ്രാമിന്റെ ലക്ഷ്യം.
എട്ട് പരീശീലന സെഷനുകള്‍, സാങ്കേതിക പിന്തുണ, സുസ്ഥിര വളര്‍ച്ചാ വഴി നേടിയെടുക്കാനുള്ള സഹായങ്ങള്‍ എന്നിവയാണ് ഈ പ്രോഗ്രാമിന്റെ ഭാഗമായി നടന്നത്. ഗൂഗിള്‍ ടൂളുകള്‍ ഫലപ്രദമായി ഉപയോഗിക്കുന്നതിനും ഉള്ളടക്കം സൃഷ്ടിക്കുന്നതിലും വിതരണം ചെയ്യുന്നതിലും അത് എങ്ങനെ പോര്‍ട്ടലുകളെ സഹായിക്കും എന്നതിനെ കുറിച്ചും പരിശീലന പരിപാടികള്‍ ഇതിന്റെ ഭാഗമായി ഉണ്ടായി. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലായിരുന്നു പരിശീലന സെഷനുകള്‍. ഇത് കൂടാതെ മലയാളം ഉള്‍പ്പടെ ഓരോ പ്രാദേശിക ഭാഷകള്‍ക്കുമായി അതാത് ഭാഷകളില്‍ തന്നെ പ്രത്യേക പരിശീലന സെഷനുകളും പ്രോഗ്രാമിന്റെ ഭാഗമായി നടന്നു.
തെരഞ്ഞെടുക്കപ്പെട്ട വാര്‍ത്താ പോര്‍ട്ടലുകള്‍ക്ക് അവരുടെ വെബ്‌സൈറ്റുകള്‍, മൊബൈല്‍ വെര്‍ട്ടിക്കിളുകള്‍, ആപ്പ് എന്നിവയുടെ സാങ്കേതിക പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നതിനും അവ പരിഹരിക്കുന്നതിനുമുള്ള പ്രത്യേക 1:1 സെഷനുകളും നടന്നു. ഓരോ പോര്‍ട്ടലുകളുടെയും ഉള്ളടക്ക വിന്യാസത്തിലെ ഘടനാപരമായ പ്രശ്‌നങ്ങള്‍ പ്രത്യേകം അവലോകനം ചെയ്ത ശേഷമായിരുന്നു ഓരോ പബ്ലിഷര്‍മാരുമായുള്ളുള്ള 1:1 സെഷനുകള്‍ നടന്നത്.
ദ ക്യു വെബ് സൈറ്റ് ഉള്ളടക്കം കൂടുതല്‍ വായനക്കാരിലേക്ക് എത്തുന്നതിന് തടസ്സമായി നിന്ന സാങ്കേതിക പ്രശ്‌നങ്ങള്‍ സെഷനിലൂടെ മറികടക്കാനായി. വെബ് സൈറ്റ് ഓപ്റ്റിമൈസേഷൻ, യൂസര്‍ എക്‌സ്പീരിയന്‍സ് മികവുറ്റതാക്കൽ എന്നിവ ആർജിച്ചെടുക്കാൻ ഇതിലൂടെ ദ ക്യുവിന് സാധിച്ചു.
പ്രോഗ്രാമിന്റെ ഭാഗമായ ടെക് ടോക് വര്‍ക്ക് ഷോപ്പുകളില്‍ ഗൂഗിള്‍ അനലറ്റിക്‌സിന്റെ നൂതന വേര്‍ഷന്‍ ആയ ജിഎ4 (GA4), ന്യൂസ് കണ്‍സ്യൂമര്‍ ഇന്‍സൈറ്റ് (NCI 3.0), ഗൂഗിള്‍ പിന്‍പോയിന്റ് (Google Pinpoint) ഉപയോഗിക്കുന്നതിനുള്ള പരിശീലനം, വരുമാന വളര്‍ച്ച ഉറപ്പുവരുത്തുന്നതിന് ഗൂഗിള്‍ മെട്രിക്‌സുകള്‍ എങ്ങനെ ശാസ്ത്രീയമായി ഉപയോഗപ്പെടുത്താം എന്ന പരിശീലനങ്ങളും നടന്നു.
ജേണലിസ്റ്റുകള്‍ക്കും റിസര്‍ച്ചര്‍മാര്‍ക്കും വിശാല ഡാറ്റകളും വിവരങ്ങളും ക്രോഡീകരിച്ചും വിശകലനം ചെയ്തു അതിവേഗം ഉള്ളടക്കം സൃഷ്ടിക്കാന്‍ കഴിയുന്ന ഒന്നാണ് ഗൂഗിള്‍ പിന്‍പോയിന്റ്. പിന്‍പോയിന്റ് ഉപയോഗം ദ ക്യു ഉള്ളടക്കം സൃഷ്ടിക്കുന്നതിന്റെ വേഗം കൂട്ടാന്‍ വളരെയേറെ സഹായിച്ച ഒന്നാണ്. ഇംഗ്ലീഷ് വീഡിയോ അഭിമുഖങ്ങളില്‍നിന്ന് കൃത്യതയോടെ ടെക്സ്റ്റ് എക്‌സ്ട്രാക്റ്റ് ചെയ്‌തെടുക്കാന്‍ പിന്‍പോയിന്റ് ടൂള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിഞ്ഞു. പിഡിഎഫ് സ്വഭാവത്തിലുള്ള ഡോക്യുമെന്റുകള്‍, റിപ്പോര്‍ട്ടുകള്‍ എന്നിവ എക്‌സ്ട്രാക്ട് ചെയ്യുക, ദീര്‍ഘ പഠന റിപ്പോര്‍ട്ടുകളെ സംഗ്രഹിക്കുക, പഠന റിപ്പോര്‍ട്ടുകളില്‍നിന്ന് ആവശ്യമായ പ്രത്യേക ഭാഗം മാത്രം എളുപ്പത്തില്‍ വേര്‍തിരിച്ചെടുക്കുക എന്നീ പ്രക്രിയകള്‍ അതിവേഗം സാധ്യമാക്കുന്ന ടൂള്‍ ആണ് പിന്‍പോയിന്റ്.
ഗൂഗിള്‍ ന്യൂസ് ഇനീഷ്യേറ്റീവ് (ജിഎന്‍ഐ), മീഡിയോളജി സോഫ്റ്റ് വെയറുമായി ചേര്‍ന്നായിരുന്നു ഇന്ത്യന്‍ ലാംഗ്വേജസ് പ്രോഗ്രാം 2024 സംഘടിപ്പിച്ചത്.