Special Report

165 ക്വാറികള്‍ അടച്ചു പൂട്ടും; പരിസ്ഥിതി സചേതന മേഖല ഒരു കിലോമീറ്ററാക്കാനുള്ള നീക്കത്തിന് തിരിച്ചടി;മാറ്റം വേണ്ടെന്ന് കേന്ദ്രം

സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങളുടെയും ദേശീയ ഉദ്യോനങ്ങളുടെയും ചേര്‍ന്നുള്ള പരിസ്ഥിതി സചേതന മേഖലയില്‍ മാറ്റമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍.പരിസ്ഥിതി സചേതന മേഖല ഒരു കിലോമീറ്റര്‍ വായുദൂരത്തില്‍ അനുവദിക്കണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം തള്ളി. ഒരു കിലോമീറ്ററാക്കി സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിട്ടുണ്ടെങ്കിലും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയിരുന്നില്ല. പത്ത് കിലോമീറ്ററായി തന്നെ നിലനിര്‍ത്തുമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവേദേക്കര്‍ അറിയിച്ചു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ദൂരപരിധി നിശ്ചയിക്കാതിരുന്നതിനാല്‍ പത്ത് കിലോമീറ്റര്‍ പരിധി സുപ്രീംകോടതി നിശ്ചയിച്ചിരുന്നു. ഇതനുസരിച്ച് ഈ മേഖലകളില്‍ ഖനനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. സംസ്ഥാനത്ത് 14 വന്യജീവിസങ്കേതങ്ങള്‍, നാല് ദേശീയോദ്യാനങ്ങള്‍ എന്നിവയോട് ചേര്‍ന്നുള്ള പ്രദേശങ്ങളാണ് സചേതന മേഖലയായി പ്രഖ്യാപിക്കുക.

പരിസ്ഥിതി സംരക്ഷണ നിയമം സെക്ഷന്‍ മൂന്ന് പ്രകാരമാണ് വന്യജീവി സങ്കേതങ്ങളുടെ അതിര്‍ത്തി നിര്‍ണയിക്കുന്നത്. 1986ല്‍ നിയമം വന്നെങ്കിലും പരിസ്ഥിതി സചേതന മേഖല തിരിച്ചില്ല. ഇതോടെയാണ് സുപ്രീംകോടതി ഇടപെട്ട് 10 കിലോമീറ്റര്‍ ദൂരപരിധി നിശ്ചയിച്ചത്. വന്യജീവി സങ്കേതങ്ങളുടെ പത്തുകിലോമീറ്ററിനുള്ളില്‍ ഖനനം നടത്താന്‍ കേന്ദ്ര വന്യജീവി ബോര്‍ഡിന്റെ അനുമതി വേണമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവും 2009ല്‍ ഉത്തരവിട്ടിരുന്നു.

പരിസ്ഥിതി സചേതന മേഖലയായി നിശ്ചയിക്കുന്ന പ്രദേശത്ത് ഖനനത്തിന് പുറമേ കെമിക്കല്‍ വ്യവസായസ്ഥാപനങ്ങള്‍ക്കും നിയന്ത്രണമുണ്ടാകും. വീട് വെച്ച് താമസിക്കുന്നതിനോ കൃഷി ചെയ്യുന്നതിനോ ഈ മേഖലയില്‍ തടസ്സമുണ്ടാകില്ല.

കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി രണ്ട് മാസം കൊണ്ട് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രിന്‍സിപ്പള്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് സുരേന്ദ്രകുമാര്‍ ഐഎഫ്എസ് ദ ക്യുവിനോട് പറഞ്ഞു.

ഇതോടെ വന്യജീവിസങ്കേതത്തോട് ചേര്‍ന്നുള്ള 165 പാറമടകള്‍ക്ക് അടച്ചുപൂട്ടാനുള്ള വനംവകുപ്പിന്റെ നടപടി വേഗത്തിലാകും. പത്ത് കിലോമീറ്റര്‍ വിസ്തൃതിയില്‍ ക്വാറികള്‍ അടച്ചുപൂട്ടാന്‍ വനംവകുപ്പ് നടപടി തുടങ്ങിയിട്ടുണ്ട്. പരിസ്ഥിതി സചേതന മേഖല ഒരുകിലോമീറ്റര്‍ വായുദൂരത്തില്‍ പരിമിതിപ്പെടുത്തണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യത്തോട് വനംവകുപ്പിന് യോജിപ്പുണ്ടായിരുന്നില്ല.

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

SCROLL FOR NEXT